വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ബെച്ചു റഹ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തന്ത്രി കേസിന് താളുണ്ടാക്കി അതിൽ ലയിപ്പിക്കുന്നതാണ് നല്ലത്. --Vssun (സുനിൽ) 05:39, 27 ഒക്ടോബർ 2011 (UTC)[മറുപടി]

അങ്ങനെ ചെയ്യാവുന്നതാണ്--റോജി പാലാ 05:57, 27 ഒക്ടോബർ 2011 (UTC)[മറുപടി]
ശ്രദ്ധേയതയുണ്ടങ്കിൽ അങ്ങനെ ചെയ്യുന്നതെന്തിന്? ഇല്ലങ്കിൽ നീക്കം ചെയ്യണം എന്ന അഭിപ്രായം. --കിരൺ ഗോപി 12:55, 27 ഒക്ടോബർ 2011 (UTC)[മറുപടി]

ശോഭാ ജോണിനെയും ബെച്ചുവിനെയും ഒരുമിച്ച് നിർത്താൻ വേണ്ടി അങ്ങനെ ചെയ്യാം. രണ്ടു പേരും കേസുകളിൽ ഒരുമിച്ചായിരുന്നല്ലോ?--റോജി പാലാ 13:38, 27 ഒക്ടോബർ 2011 (UTC)[മറുപടി]

അതൊരു ന്യായമാണോ? ഇഡ്ഡലിക്കും ചമ്മന്തിക്കും വെവ്വേറെ താളുകളുണ്ടല്ലോ ;) ? ---Johnchacks 13:41, 27 ഒക്ടോബർ 2011 (UTC)[മറുപടി]

ന്യായവുമല്ല, നിർബന്ധവുമല്ല. ഒരഭിപ്രായം മാത്രം. --റോജി പാലാ 14:13, 27 ഒക്ടോബർ 2011 (UTC)[മറുപടി]

തമാശയായിട്ടാണെങ്കിലും ഇങ്ങനെ പറയേണ്ടി വന്നതിൽ ഖേദമുണ്ട്. വ്യക്തികളുടേ ശ്രദ്ധേയതാ നയങ്ങൾ ശക്തമാക്കുകയും ഇത്തരം താളുകൾ ലയി പ്പിക്കുകയല്ല, ഒഴിവാക്കുക തന്നെയാണ് വേണ്ടതെന്നാണെന്റെ അഭിപ്രായം. ---Johnchacks 13:41, 27 ഒക്ടോബർ 2011 (UTC)[മറുപടി]

തന്ത്രി കേസ് കേരളത്തിൽ ശ്രദ്ധേയമായ സംഭവമാണെന്ന് വിചാരിക്കുന്നു. ഇവരൊക്കെ അതിൽ ഉൾപ്പെടുത്തേണ്ടവർ മാത്രമല്ലേ? --Vssun (സുനിൽ) 14:40, 27 ഒക്ടോബർ 2011 (UTC)[മറുപടി]

കേസ് ശ്രദ്ധേയം തന്നെ. വ്യക്തികളെ ഒരു താളിലാക്കുന്നതിനോട് ഞാൻ യോജിക്കുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ചേർത്ത് നിലനിർത്തുക. അല്ലെങ്കിൽ ഒഴിവാക്കുക--റോജി പാലാ 05:10, 28 ഒക്ടോബർ 2011 (UTC)[മറുപടി]