വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ബി.ജെ.പി /ആർ.എസ്.എസ് അക്രമത്തിൽ കൊല്ലപ്പെട്ടവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്റെ രണ്ടാമത്തെ വികി പേജാണ്.വിമർശകർ ഉണ്ടാവും എന്നാലും ഡിലീറ്റ് ചെയ്‌ത് ആവേശം കെടുത്തരുതെന്ന് അപേക്ഷ.വികിയിൽ എഴുതാൻ മാത്രം ഇതിലെന്താണ് പ്രത്യേകത എന്ന് ചിന്തിക്കുന്നവരോട് ഇത് പോലോത്ത ലേഖനങ്ങൾ വികിയിൽ കാണുന്നുണ്ട്. ഉദാ:മുസ്ലിം ലീഗ് അക്രമത്തിൽ കൊല്ലപ്പെട്ടവർAnti Murder (സംവാദം) 11:09, 24 ഏപ്രിൽ 2017 (UTC)[മറുപടി]

ഈ പേജ് നീക്കം ചെയ്യാനുള്ള കാരണങ്ങൾ വ്യക്തമാക്കമോ?[തിരുത്തുക]

  • ആർ.എസ്.എസ് / ബിജെപി എന്ന തലക്കെട്ടാണോ പ്രശ്നം?
  • ആർ.എസ്.എസ് / ബിജെപി അക്രമത്തിൽ ആരും കൊല്ലപെട്ടിട്ടില്ലന്നാണോ?
  • ആർ.എസ്.എസ് / ബിജെപി യെ കുറിച്ച് വികിപീഡിയയിൽ എഴുതാൻ പാടിലന്നാണോ?
  • ആർ.എസ്.എസ് / ബിജെപി യെ കുറിച്ച് വാർത്താ മാധ്യമങ്ങളിൽ വന്ന(അവലംബമായി കൊടുത്ത)ത് കളവാണന്നാണോ?
  • രാഷ്ട്രീയ പാർട്ടികളുടെ അക്രമണങ്ങളെ കുറിച്ച് വികിയിൽ എഴുതാൻ പാടില്ലെന്നാണോ?
  • മറ്റ് രാഷ്ട്രീയ പാർട്ടികളുടെ അക്രമത്തെ കുറിച്ചുള്ള വികി പേജുകൾ നിലവിലുണ്ട്. അവയ്ക്കും ഈ നിയമം ബാധകമാണോ?

വികിയിൽ എല്ലാവർക്കും ഒരേ നിയമമാണെന്ന വിശ്വാസം ശരിയെങ്കിൽ ഇത് പോലോത്ത മറ്റ് പേജുകൾക്കും ഈ നിയമം ബാധകമാക്കും എന്ന് കരുതുന്നു. വികി നിയമങ്ങൾക്ക് എതിരാണെങ്കിൽ ഈ പേജ് നിലനിർത്തേണ്ടതില്ലAnti Murder (സംവാദം) 05:59, 25 ഏപ്രിൽ 2017 (UTC)[മറുപടി]

നീക്കം ചെയ്യാൻ നിർദ്ദേശിച്ചത് ഒന്നിലധികം വിഷയങ്ങൾ കാണപ്പെട്ടതുകൊണ്ടാണ്.

ഈ താളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശ്രദ്ധേയത പാലിക്കുന്നില്ല എന്നതു തന്നെ. (കൂടുതലായി ശ്രദ്ധേയതാ നയം കാണുക.

  • ആർ.എസ്.എസ് / ബിജെപി എന്ന തലക്കെട്ടാണോ പ്രശ്നം? -

രണ്ടും ഒന്നല്ല എന്നതിനാൽ തന്നെ അത് ആശയകുഴപ്പം ഉണ്ടാക്കുന്നു

  • ആർ.എസ്.എസ് / ബിജെപി അക്രമത്തിൽ ആരും കൊല്ലപെട്ടിട്ടില്ലന്നാണോ?

ഉണ്ടാകാം. ഇല്ലാതെയുമിരിക്കാം.

  • ആർ.എസ്.എസ് / ബിജെപി യെ കുറിച്ച് വികിപീഡിയയിൽ എഴുതാൻ പാടിലന്നാണോ?

ആവശ്യത്തിനുള്ള വിവരങ്ങൾ ഇപ്പോൾ തന്നെയുണ്ട്. ഇനിയും ചേർക്കാം.

  • ആർ.എസ്.എസ് / ബിജെപി യെ കുറിച്ച് വാർത്താ മാധ്യമങ്ങളിൽ വന്ന(അവലംബമായി കൊടുത്ത)ത് കളവാണന്നാണോ?

ശ്രദ്ധേയത നോക്കുക.

  • രാഷ്ട്രീയ പാർട്ടികളുടെ അക്രമണങ്ങളെ കുറിച്ച് വികിയിൽ എഴുതാൻ പാടില്ലെന്നാണോ?
 വിക്കി എന്തല്ല എന്ന താൾ നോക്കുക.
  • മറ്റ് രാഷ്ട്രീയ പാർട്ടികളുടെ അക്രമത്തെ കുറിച്ചുള്ള വികി പേജുകൾ നിലവിലുണ്ട്. അവയ്ക്കും ഈ നിയമം ബാധകമാണോ?

ഈ താളിനെ കുറിച്ച് പറയുമ്പോൾ ഇതിനെ സംബന്ധിക്കുന്ന വിവരണങ്ങൾ ആകാം. മറ്റ് താളുകൾ ശ്രദ്ധേയത പാലിക്കുന്നുണ്ടാകും.അതുകൊണ്ടായിരിക്കാം നിലനിൽക്കുന്നത് --സുഗീഷ് (സംവാദം) 09:47, 25 ഏപ്രിൽ 2017 (UTC)[മറുപടി]

സുഹ്രുത്തെ, antimurder , ബി ജെ പി യെ കുറിച്ചുള്ള കാര്യങ്ങൾ താങ്കൾക്ക് ബിജെപി എന്ന ലേഖനത്തിൽ ഉൾകൊള്ളിക്കാവുന്നതാണ്, ഇതിനായി താങ്കൾ പ്രത്യേകിച്ച് ഒരു താൾ ഉണ്ടാക്കേണ്ടതില്ല. വിജ്ഞാനകോശ സംബന്ധമല്ലാത്തത്, ശ്രദ്ധേയത എന്നിവകണക്കാകിയാണ് നീക്കം ചെയ്യുന്നത്. ഈ താൾ എത്രയും പെട്ടന്ന് നീക്കം ചെയ്യേണ്ടതാണ്..--jigesh (സംവാദം) 18:24, 26 ഏപ്രിൽ 2017 (UTC)[മറുപടി]