വിക്കിപീഡിയ:വിവക്ഷകൾ
ദൃശ്യരൂപം
(വിക്കിപീഡിയ:നാനാർത്ഥങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒന്നിലധികം കാര്യങ്ങൾ ഒരേ പേരിൽ അറിയപ്പെടുന്നുണ്ടെങ്കിൽ അവയെ വിശദീകരിക്കുന്നതിനും നിരത്തുന്നതിനുമാണ് വിവക്ഷാത്താളുകൾ വിക്കിപീഡിയയിൽ ഉപയോഗിക്കുന്നത്. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് തിരയുന്ന ഉപയോക്താവ്, അതേ പേരിലുള്ള മറ്റൊരു ലേഖനത്തിലാണ് വന്നെത്തുന്നതെങ്കിൽ, ആ ലേഖനത്തിന്റെ മുകളിൽ വിവക്ഷാത്താളിലേക്കുള്ള കണ്ണിയുണ്ടെങ്കിൽ, വിവക്ഷാത്താളിൽ നിന്നും ആ വ്യക്തിക്ക് ആവശ്യമുള്ള ലേഖനത്തിലേക്ക് ചെന്നെത്താൻ സാധിക്കും.
പൊതുവേ വലയത്തിനകത്ത് വിവക്ഷകൾ എന്ന വാക്കോടുകൂടിയായിരിക്കും വിവക്ഷാത്താളുകളുടെ പേര് അവസാനിക്കുക.
ഉദാഹരണം: ഏഷ്യാകപ്പ് (വിവക്ഷകൾ)
വർഗ്ഗം:വിവക്ഷകൾ എന്ന താളിൽ വിക്കിപീഡിയയിലെ എല്ലാ വിവക്ഷാത്താളുകളേയും കണ്ടെത്താൻ സാധിക്കും.
മാനദണ്ഡങ്ങൾ
[തിരുത്തുക]- വിവക്ഷാത്താളുകൾ അത്യാവശ്യസന്ദർഭങ്ങളിൽ മാത്രം നിർമ്മിക്കുക.
- വിവക്ഷാത്താളുകൾക്കകത്ത് {{വിവക്ഷകൾ}} എന്ന ഫലകം ഉപയോഗിക്കുക. അതുവഴി ആ താളിൽ വിശദീകരണവും, വർഗ്ഗീകരണവും തനിയേ വരുത്തുന്നതിന് സാധിക്കും.
- ഒരു പേരിൽ രണ്ടേ രണ്ടു വിഷയങ്ങൾ മാത്രമേ ഉള്ളൂ എന്നും, പേര് അതിൽ ഏതെങ്കിലും ഒരു വിഷയത്തിനെ സ്വാഭാവികമായി സൂചിപ്പിക്കുന്നു എന്നുമാണെങ്കിൽ വിവക്ഷാത്താൾ നിർമ്മിക്കേണ്ടതില്ല. പ്രധാന വിഷയത്തിന്റെ താളിൽ നിന്നും രണ്ടാമത്തെ താളിലേക്ക് ഒരു കണ്ണി നൽകിയാൽ മതിയാകും (ഇതിനായി {{For}}, {{Otheruses}} തുടങ്ങിയ ഫലകങ്ങൾ ഉപയോഗിക്കാവുന്നതാണ് - ഉദാഹരണമായി പരുന്ത് എന്ന ലേഖനം കാണുക). എന്നാൽ ചില പേരുകളിൽ രണ്ടു വിഷയങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും ഏതാണ് പ്രധാന വിഷയം എന്ന കാര്യം നിർണ്ണയിക്കാൻ സാധ്യമല്ലാതിരിക്കാറുണ്ട്. ഈ അവസ്ഥയിൽ ഒരു വിവക്ഷാത്താൾ നിർമ്മിച്ച് പേരിനെ അതിലേക്ക് തിരിച്ചുവിടാവുന്നതാണ്. ഉദാഹരണമായി ഒഡീസി എന്ന താൾ കാണുക.