വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/76
ദൃശ്യരൂപം
ഡോക്ടർ ജോൺസൺ എന്നും അറിയപ്പെടുന്ന സാമുവൽ ജോൺസൺ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. ഗ്രബ് സ്ട്രീറ്റ് പത്രപ്രവർത്തകനായി ഉപജീവനം ആരംഭിച്ച് കവി, ഉപന്യാസകാരൻ, ധാർമ്മികചിന്തകൻ, ആഖ്യായികാകാരൻ, സാഹിത്യവിമർശകൻ, ജീവചരിത്രകാരൻ, എഡിറ്റർ, നിഘണ്ടുകാരൻ എന്നീ നിലകളിൽ കാലാതിവർത്തിയായ സംഭാവനകൾ ഇംഗ്ലീഷ് ഭാഷയ്ക്ക് അദ്ദേഹം നൽകി. അടിയുറച്ച ആംഗ്ലിക്കൻ മതവിശ്വാസിയും രാഷ്ട്രീയ യാഥാസ്ഥിതികനും ആയിരുന്ന ജോൺസൺ, ആംഗലചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ അക്ഷരോപാസകൻ എന്നുപോലും വിശേഷിക്കപ്പെട്ടിട്ടുണ്ട്. ജോൺസന്റെ ദീർഘകാലസഹചാരിയും ആരാധകനും ആയിരുന്ന ജെയിംസ് ബോസ്വെൽ എഴുതിയ 'സാമുവൽ ജോൺസന്റെ ജീവിതം' എന്ന ജീവചരിത്രം ഏറെ പ്രശസ്തമാണ്.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |