വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/26
ദൃശ്യരൂപം
ലാറി ബേക്കർ "ചെലവു കുറഞ്ഞ വീട്" എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപിയാണ്. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും ഇന്ത്യൻ പൌരത്വമെടുത്ത ബേക്കർ കേരളത്തെ തന്റെ പ്രധാന പ്രവർത്തനകേന്ദ്രമാക്കി മാറ്റി.
കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാൽ മനോഹരവുമായ കെട്ടിടങ്ങൾ നിർമ്മിച്ച അദ്ദേഹം, നിർമ്മാതാക്കൾ ഏറെ ബഹുമാനിക്കുന്ന വ്യക്തികളിലൊരാളാണ്. ബേക്കറിന്റെ പാത പിന്തുടർന്ന് നിരവധി വീടുകൾ പല നിർമ്മാതാക്കളും പണിയുന്നുണ്ട്. അതിനെല്ലാം ലാറി ബേക്കർ രീതി എന്നു പേരു വരത്തക്കവണ്ണം സമ്പുഷ്ടമാണ് ആ വാസ്തുശില്പരീതി. 1990-ൽ ഭാരത സർക്കാർ പദ്മശ്രീ നൽകി ആദരിച്ചു.