Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/171

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കൻ ഐക്യനാടുകളിലെ ഒരു ആഫ്രിക്കൻ-അമേരിക്കൻ വംശജനായിരുന്ന ജോർജ്ജ് ഫ്ലോയ്ഡിനെ ക്രിമിനൽ കുറ്റം ആരോപിച്ച് പോലീസുകാർ മർദ്ദിച്ചുകൊന്ന സംഭവമാണ് ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം എന്ന പേരിൽ അറിയപ്പെടുന്നത്. 2020 മേയ് 25-ന് അമേരിക്കൻ‌ ഐക്യനാടുകളിലെ മിനസോട്ടയിലെ പൗഡർഹോൺ‌ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഡെറെക് ഷോവിൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ഫ്ലോയിഡിൻ്റെ കഴുത്തിൽ മുട്ടുകുത്തി ദീർഘനേരം ശ്വാസം മുട്ടിച്ചപ്പോൾ മരണം സംഭവിച്ചു. ഫ്ലോയിഡിൻ്റെ മരണശേഷം മിന്നീപോളിസ്-സെൻ്റ് പോൾ പ്രദേശത്ത് നടന്ന പ്രകടനങ്ങളും പ്രതിഷേധങ്ങളും തുടക്കത്തിൽ സമാധാനപരമായിരുന്നെങ്കിലും പിന്നീട് അക്രമാസക്തമായി. അറസ്റ്റിൻ്റെ ഒരു ഭാഗം കാഴ്ചക്കാരൻ റെക്കോർഡ് ചെയ്യുകയും ഫേസ്ബുക്ക് ലൈവിലേക്ക് സ്ട്രീം ചെയ്യുകയും ചെയ്തു. പിന്നീട് ഇത് സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ