വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/158
Jump to navigation
Jump to search
ഇന്ത്യൻ സൂപ്പർ ലീഗിലെ കൊൽക്കത്തയെ പ്രതിനിധികരിക്കുന്ന ടീമാണ് എ.ടി.കെ..ആദ്യ മൂന്നു വർഷങ്ങളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരിൽ അറിയപ്പെട്ട എ.ടി.കെ. 2014 മേയ് 7 ന് ലീഗിലെ ആദ്യ ടീമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെയും ലാലിഗയിലെ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും വ്യാപാരികളായ ഹർഷവർദ്ധൻ നെയോട്ടിയയുടെയും സഞ്ജീവ് ഗോയൻകയുടെയും ഉടമസ്ഥതയിലാണ് സ്ഥാപിതമായത്. പ്രഥമ സീസണിലെ ജേതാക്കളായ കൊൽക്കത്ത ആദ്യ രണ്ടു വർഷങ്ങളിൽ സ്പെയിൻകാരനായ അന്റോണിയോ ലോപസ് ഹബാസിന്റെ കീഴിലാണ് ഇറങ്ങിയത്. മൂന്നാം സീസണിൽ മുൻ വില്ലറയൽ പരിശീലകനായ ജോസ് ഫ്രാൻസിസ്കോ മൊലിനയുടെ കീഴിൽ ഇറങ്ങിയ കൊൽക്കത്ത രണ്ടാം തവണയും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടി. നിലവിൽ മുൻ മാഞ്ചസ്റ്ററ്റർ യുണെറ്റഡ് താരമായിരുന്ന ടെഢി ഷെരിംഹാം ആണ് പരിശീലകൻ.
![]() |
കൂടുതൽ വായിക്കുക... | ||||
![]() |
തിരഞ്ഞെടുത്ത ലേഖനങ്ങൾ | ![]() |
![]() |