വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/131

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേമ്പനാട് കായൽ:കേരളത്തിലെ പ്രമുഖ തണ്ണീർത്തടം
വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതിക സവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം. അധികം ആഴമില്ലാതെ ജലം - കടൽ ജലമോ ശുദ്ധജലമോ ഓരുവെള്ളമോ - സ്ഥിരമായോ, വർഷത്തിൽ കുറച്ചു കാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണിത്. ജലസസ്യങ്ങൾക്കും ജീവികൾക്കും വസിക്കുവാൻ യോഗ്യമായ ഇത്തരം പ്രദേശങ്ങളിൽ ചെളി കലർന്നതും ജൈവാവശിഷ്ടങ്ങളാൽ സമ്പുഷ്ടമായതുമായ മണ്ണു കാണപ്പെടുന്നു. പാരിസ്ഥിതികസംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിരവധി ധർമങ്ങൾ നിർവ്വഹിക്കുന്നു. മറ്റുള്ള ആവാസ വ്യവസ്ഥ കളെക്കാൾ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ് തണ്ണീർത്തടങ്ങൾ‌. ആധുനികകാലത്തു് ഏറ്റവുമധികം പാരിസ്ഥിതിക ഭീഷണി നേരിടുന്ന ആവാസ വ്യവസ്ഥയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഇറാനിലെ റാംസറിൽ നടന്ന സമ്മേളനത്തിന്റെ പ്രധാന പ്രമേയം തണ്ണീർത്തട സംരക്ഷണമായിരുന്നു.
ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png

തിരുത്തുക