വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/130
ദൃശ്യരൂപം
സ്വതന്ത്രസോഫ്റ്റ്‌വെയർ സംവിധാനത്തിൽ രൂപപ്പെടുത്തിയ, 3 ഡി റേസിംഗ് വീഡിയോ ഗെയിമാണ് സ്പീഡ് ഡ്രീംസ്. എസ്.ഡി എന്ന് ചുരുക്ക രൂപത്തിൽ വിളിക്കപ്പെടുന്ന ഈ ഗെയിം ആദ്യകാലത്ത് ടോർക്സ്-എൻജി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ലിനക്സ്, വിൻഡോസ്, ഹൈക്കു ഓഎസ് പ്ലാറ്റ്ഫോമുകളിൽ ഈ ഗെയിം ഇപ്പോൾ ലഭ്യമാണ്. ഇത് പ്രധാനമായും എഴുതപ്പെട്ടിരിക്കുന്നത് സി++ലാണ്. ഏറ്റവും പുതിയ പതിപ്പായ സ്പീഡ് ഡ്രീംസ് 2.0 ഗ്നു ജിപിഎൽ, അനുമതിപത്രപ്രകാരം ഓപ്പൺ സോഴ്സായി 2012 ഏപ്രിലിൽ പുറത്തിറങ്ങി. ലഭ്യമായ വിവിധ ഭൗതികശാസ്ത്ര യന്ത്രങ്ങളുപയോഗിച്ച് വികസിപ്പിച്ചെടുത്ത കൃത്യതയാർന്ന ഡ്രൈവിംഗ് പ്രവർത്തനരീതി സ്പീഡ് ഡ്രീംസിനെ ഓപ്പൺ സോഴ്സ് കാറോട്ട അനുകരണ കളികളിലെ പ്രമുഖമാക്കി മാറ്റിയിട്ടുണ്ട്.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |