Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/125

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദീനയിലെ മസ്ജിദുന്നബവി
മദീനയിലെ മസ്ജിദുന്നബവി

സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത് ജിദ്ദ നഗരത്തിൽ നിന്നും ഏകദേശം 350 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് മദീന. ഇസ്‌ലാമികചരിത്രത്തിൽ മുഹമ്മദ് നബിയുടെ ഭരണകൂടത്തിന്റെ തലസ്ഥാനവും മക്ക കഴിഞ്ഞാൽ മുസ്‌ലിംകളുടെ പരിശുദ്ധ നാടുമാണ് മദീന. മുമ്പ് യഥ്‌രിബ് എന്ന് പേരുണ്ടായിരുന്ന പട്ടണം മുഹമ്മദ് നബിയുടെ പലായനശേഷം, നബിയുടെ പട്ടണം എന്നയർത്ഥമുള്ള മദീനത്തുന്നബി എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. കാലാന്തരത്തിൽ ഈ പട്ടണം മദീന എന്ന ചുരുക്കരൂപത്തിൽ പ്രസിദ്ധമായി. സമുദ്രനിരപ്പിൽ നിന്ന് 625 മീറ്റർ ഉയരത്തിലാണ് മദീന സ്ഥിതി ചെയ്യുന്നത്. മുസ്‌ലീങ്ങളല്ലാത്തവർക്ക് പ്രവേശനാനുമതിയില്ലാത്ത പ്രദേശമാണ് മദീന.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക