വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-05-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കുംനാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട

തൃശ്ശൂർ നഗരഹൃദയത്തിലുള്ള (കേരളം, ഇന്ത്യ) ചെറിയ കുന്നായ, തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീവടക്കുംനാഥൻ ക്ഷേത്രത്തിനു തൃശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിച്ചത്. ക്ഷേത്ര വിസ്തൃതിയിൽ കേരളത്തിലെ ഇതരക്ഷേത്രങ്ങളെ അപേക്ഷിച്ച് വിശാലമായ ക്ഷേത്രമതിലകം ഉള്ള വടക്കുംനാഥക്ഷേത്രം 20 ഏക്കർ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്.


ഛായാഗ്രഹണം : അർജ്ജുൻ

തിരുത്തുക