വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-03-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്ടോറിയ മെമ്മോറിയൽ ഹാൾ

ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് കൊൽക്കത്ത. ഹൂഗ്ലി നദിയുടെ കിഴക്കേ തീരത്താണ് കൊൽക്കത്ത ജില്ലയും നഗരവും സ്ഥിതി ചെയ്യുന്നതെങ്കിലും കൊൽക്കത്ത എന്ന മഹാനഗരമായി അറിയപ്പെടുന്നത് കൊൽക്കത്ത, ഹൌറ എന്നീ കോറ്പ്പൊറേഷനും, 37 മുനിസിപ്പാലിറ്റികളും മറ്റു പട്ടണങ്ങ്ലും ചേറ്ന്നതാൺ. ഈ മഹാനഗരം കൊൽക്കത്ത ജില്ലയെ മുഴുവനായും ഉൾക്കൊള്ളുന്നതു കൂടാതെ ഹൌറ, ഹുഗ്ലി, ഉത്തര 24 പറ്ഗാനാസ്, ദക്ഷിണ 24 പറ്ഗാനാസ്, നാദിയ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. 2000-മാണ്ടു വരെ ഇതിന്റെ ഔദ്യോഗികനാമം കൽക്കട്ട (Calcutta) എന്നായിരുന്നു.

ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന കൊൽക്കത്തയിലെ‌ വിക്ടോറിയ മെമ്മോറിയൽ ഹാൾ ആണ്‌ ചിത്രത്തിൽ. 1876 മുതൽ 1901 വരെ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിനി പദം അലങ്കരിച്ചിരുന്ന വിക്‌ടോറിയാ മഹാറാണിയുടെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ്‌ ഈ മന്ദിരം.ബെൽഫാസ്റ്റ് സിറ്റി ഹാളിന്റെ മാതൃകയിൽ പണിത ഈ മന്ദിരത്തിന്റെ ശില്പി സർ വില്യം എമേഴ്സണാണ്‌.

ഛായാഗ്രഹണം: കിരൺ സി.പി.

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>