വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-02-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീലം മാങ്ങ
നീലം മാങ്ങ

മാവ് എന്ന വൃക്ഷം നൽകുന്ന ഫലം ആണ്‌ മാങ്ങ അഥവാ മാമ്പഴം. പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽ‍ഫോൺസോ എന്ന മാമ്പഴമാണ്. ഇന്ത്യയിലാണ്‌ ലോകത്തിൽ ഏറ്റവും കൂടുതൽ മാവ് കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ.

തെക്കേ ഇന്ത്യയിലെ സുപ്രധാനമായ വാണിജ്യ ഇനമാണ്‌ നീലം. തമിഴ്‌നാടാണ്‌ ജന്മസ്ഥലം. വരണ്ട കാലാവസ്ഥയിൽ നന്നായി വളരുന്നു. സൂക്ഷിപ്പുഗുണം ഉള്ളതാകയാൽ കയറ്റുമതിക്ക് സാധ്യത ഉണ്ട്. എന്നാൽ പഴത്തിന്‌ മറ്റു മാങ്ങകളേക്കാൽ ഗുണം കുറവാണ്‌. മാർച്ച് മുതൽ ഏപ്രിൽ വരെയാണ്‌ കായ്ക്കുന്നത്.

നീലം മാങ്ങയാണ്‌ ചിത്രത്തിൽ.

ഛായാഗ്രഹണം: ചള്ളിയാൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>