വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-04-2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീലക്കുടുക്ക
നീലക്കുടുക്ക

ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് നീലക്കുടുക്ക. വളരെ വേഗത്തിൽ പറക്കുന്ന ഈ ശലഭങ്ങൾ അരണമരങ്ങൾ ധാരാളമുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്നു. ഇവയുടെ ചിറകിനു നടുവിൽക്കൂടി പച്ചകലർന്ന നീലനിറത്തിലുള്ള വീതി കൂടിയ പട്ടയുണ്ട്. ഈ പട്ട സൂര്യപ്രകാശത്തിൽ തിളങ്ങുകയും നിറം മാറുന്നത് പോലെ തോന്നുകയും ചെയ്യുന്നു. ചിറകിൽ ഇടയ്ക്കിടെ നീലയും ചുവപ്പും പൊട്ടുകൾ കാണപ്പെടുന്നു. നാട്ടരുവികളുടെയും പുഴകളുടെയും തീരങ്ങളിൽ ഈ പൂമ്പാറ്റകൾ ചെളിയൂറ്റാറുണ്ട്. ലാർവകൾ കാനക്കൈതയുടെ ഇലകൾ ഭക്ഷിക്കുന്നു.

ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ