വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-03-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ മുമ്പ് വളരെ പ്രചാരമുണ്ടായിരുന്ന ഒരു വാദ്യമാണ് ഓണവില്ല്. ഓണക്കാലത്താണ് ഇത് കൂടുതൽ ഉപയോഗിച്ചിരുന്നത്. അതിനാൽ ഓണവില്ല് എന്നും ഇതിന് പേരുണ്ട്. തെങ്ങ്,കമുക് എന്നിവയുടെ പട്ടികയാണ് വില്ലിന്റെ പാത്തിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഞാൺ മുളകൊണ്ടാണ് നിർമിക്കുന്നത്. മുള കൊണ്ടു തന്നെ ഉണ്ടാക്കിയ ഒരു ചെറിയ കോലുകൊണ്ട് ഇതിന്റെ ഞാണിൽ കൊട്ടിയാണ്‌ താളമിടുന്നത്. മാറോടു ചേർത്തുപിടിച്ച് ഒരാൾക്കുമാത്രം ഉപയോഗിക്കാവുന്ന താളവാദ്യമാണ്‌ ഇത് .

മറ്റൊരു തരം വില്ലുകൾ ദക്ഷിണകേരളത്തിൽ പ്രചാരത്തിലുണ്ട്. ഇതിന്റെ ഞാൺ കയർ കൊണ്ടാണ്‌. വിൽപാട്ടിൽ‍ നേതൃതാളമായി ഇതുപയോഗിക്കുന്നു. ഇത്തരം ഒരു വില്ല് ഉപയോഗിച്ച് വിൽ പാട്ട് അവതരിപ്പിക്കുന്ന ഒരു സംഘമാണ് ചിത്രത്തിൽ.


ഛായാഗ്രഹണം: പ്രവീൺ

തിരുത്തുക