വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-04-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനയുടെ തൊലി
ആനയുടെ തൊലി

ആനകൾ പാക്കിഡേർമ്സ് എന്നുറിയപ്പെടാറുണ്ട്, അർത്ഥം: കട്ടിയുള്ള തൊലിയുള്ള മൃഗങ്ങൾ. ശരീരത്തിൽ മിക്കയിടങ്ങളിലും ആനയുടെ ത്വക്കിന് എതാണ്ട് രണ്ടര സെന്റീമീറ്റർ കട്ടിയുണ്ടാകും. എന്നാൽ വായ്ക്കു ചുറ്റുമുള്ളതും ചെവിക്കകത്തുമുള്ളതുമായ തൊലി വളരെ കട്ടികുറഞ്ഞതായിരിക്കും. ഏഷ്യൻ ആനകളുടെ ത്വക്കിൽ ആഫ്രിക്കൻ ആനകൾക്കുള്ളതിനേക്കാൾ അധികം രോമങ്ങളുണ്ടാകും. ഇത് കുട്ടിയാനകളിലാണ് കൂടുതലായി തിരിച്ചറിയാൻ കഴിയുക. ഏഷ്യൻ കുട്ടിയാനകൾക്ക് ശരീരമാസകലം തവിട്ടു നിറത്തിലുള്ള കട്ടിരോമങ്ങളാണ്. പ്രായമാകുന്തോറും ഇവ കുറയുകയും നിറം കറുപ്പായി മാറുകയും ചെയ്യും. എങ്കിലും ശരീരത്തിലും വാലിലും ഉള്ള രോമങ്ങൾ നില നിൽക്കും.

ഛായാഗ്രഹണം: ചള്ളിയാൻ‍

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>