വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-03-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂടു കാക്കുന്ന ചെറുതേനീച്ചകൾ

പുഷ്പങ്ങളിൽ നിന്നും മധു ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേൻ ഉല്പാദിപ്പിക്കുന്ന ജീവികളാണ് തേനീച്ചകൾ. തേനീച്ചകളിലെ ഒരു വിഭാഗമാണ്‌ ചെറുതേനീച്ചകൾ(Trigona iridipennis). ചെറുതേനീച്ചകൾ മറ്റിനങ്ങളിൽ നിന്നും ആകാരത്തിലും പ്രവർത്തനരീതിയിലും വളരെ വ്യത്യസ്തരാണ്. കട്ടുറുമ്പുകൾക്ക് ചിറക് വന്നതുപോലെയുള്ള രുപമാണിവയ്ക്ക്. ഇത്തരം തേനീച്ചകൾക്ക് ശത്രുക്കളെ ആക്രമിക്കുന്നതിനുള്ള കൊമ്പുകളില്ല. പകരം അവ കടിക്കുകയാണ് ചെയ്യുന്നത്. വലിപ്പം കുറഞ്ഞ ഇവയ്ക്ക് കറപ്പുനിറമാണ്. കല്ലിടുക്കുകളിലും മൺപൊത്തുകളിലും മരപ്പൊത്തുകളിലും കൂടുണ്ടാക്കുന്ന ചെറുതേനിച്ചകളെ മൺകുടങ്ങളിലും, ചിരട്ടയിലും മുളക്കുള്ളിലും വളർത്താൻ കഴിയും.

കൂടുകാക്കുന്ന ചെറുതേനീച്ചകൾ ആണ്‌ ചിത്രത്തിൽ.

ഛായാഗ്രഹണം: നോബിൾ മാത്യു

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>