വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-04-2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാട്ടുപൂത്താലി ആൺതുമ്പി
നാട്ടുപൂത്താലി ആൺതുമ്പി

നിലത്തൻ കുടുംബത്തിൽപ്പെടുന്ന സൂചിത്തുമ്പിയായ നാട്ടുപൂത്താലി സാധാരണമായി താഴ്ന്ന പ്രദേശങ്ങളിലും അപൂർവ്വമായി കാടുകളിലും കാണപ്പെടുന്നു. ആൺതുമ്പികളുടെ ശരീരം ആകാശനീലയിൽ കറുപ്പുവരകളോടുകൂടിയതും പെൺതുമ്പികളുടേത് നേർത്ത പച്ചയും തവിട്ടും കലർന്നതിൽ കറുത്തവരകളോടുകൂടിയതുമാണ്. ഇന്ത്യ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ചൈന, ജപ്പാൻ, മലേഷ്യ, മ്യാന്മാർ, ശ്രീലങ്ക, തായ്‌ലന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ചെറിയ കൂട്ടങ്ങളായ് വസിക്കുന്ന ഇവയുടെ ആൺതുമ്പികൾ തമ്മിൽ അധീനപ്രദേശങ്ങൾക്കായി തർക്കങ്ങളുണ്ടാക്കാറുണ്ട്.

ഛായാഗ്രഹണം: ജീവൻ