വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-02-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂക്കോട് തടാകം
പൂക്കോട് തടാകം

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു തടാകമാണ് പൂക്കോട് തടാകം. തടാകത്തിനു ചുറ്റും ഇടതൂർന്ന വനങ്ങളും മലകളുമാണ്. തടാകത്തിൽ പെഡൽ ബോട്ടുകൾ സവാരിക്കായി ഉണ്ട്. തടാകത്തിനു ചുറ്റും നടക്കുവാനായി നടപ്പാതയും ഉണ്ട്.

വൈത്തിരിയിലുള്ള ഈ തടാകം വയനാട്ടിലെ പ്രധാന വിനോദസഞ്ചാര ആകർഷണമാണ്. ഒരു മീൻ വളർത്തൽ കേന്ദ്രവും ഹരിതഗൃഹവും ഇവിടെ ഉണ്ട്. വയനാട്ടിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും കരകൌശല വസ്തുക്കളും ഇവിടെ വാങ്ങുവാൻ കിട്ടും. 8.5 ഹെക്ടർ ആണ് തടാകത്തിന്റെ വിസ്തീർണ്ണം. തടാകത്തിലെ ഏറ്റവും കൂടിയ ആഴം 6.5 മീറ്റർ ആണ്. വൈത്തിരിക്ക് മൂന്നുകിലോമീറ്റർ തെക്കായി ആണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.

ഛായാഗ്രഹണം: ധ്രുവൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>