വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-12-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെമ്പരത്തിപ്പൂവ്
ചെമ്പരത്തിപ്പൂവ്

ചെമ്പരത്തി: സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടിയാണ് ചെമ്പരത്തി. അലങ്കാരസസ്യമായി ഇവ ധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള ചുവന്ന മണമില്ലാത്ത പൂക്കളാണ് സധാരണയായി ചെമ്പരുത്തിയുടേതെങ്കിലും വൈവിധ്യമാർന്ന‍ ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്. ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന താളി കേശ സംരക്ഷണത്തിനു തലയിൽ തേച്ചുകഴുകാറുണ്ട്. രണ്ടുനിറത്തിലുള്ള ചെമ്പരത്തികളുടെ പൂമ്പൊടികൾ സംയോജിപ്പിച്ചുണ്ടാക്കുന്ന വിത്തുകൾ കിളിപ്പിച്ചുണ്ടാക്കുന്ന ചെമ്പരത്തിയുടെ പുവ് വ്യത്യസ്തമായിരിക്കും.

ഛായാഗ്രഹണം: ചള്ളിയാൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>