വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-10-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സർപ്പത്തെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന രീതിയാണ്‌ സർപ്പാരാധന. പ്രാചീനകാലം മുതൽ കേരളത്തിന്റെ‍ പല ഭാഗങ്ങളിലും ഹൈന്ദവാചാരങ്ങളുടെ ഭാഗമായി സർപ്പാരാധന നിലനിന്നിരുന്നതായി കാണാം.

സർപ്പങ്ങളെ കാവുകൾ എന്ന വൃക്ഷനിബദ്ധമായ ഒരു ഖണ്ഡത്തിൽ കുടിയിരുത്തി ആരാധിക്കുന്ന സമ്പ്രദായം കേരളത്തിന്റെ മാത്രം സവിശേഷതയാണ്. സർപ്പപ്രീതിക്കായി അനവധി അനുഷ്ടാനകലകൾക്ക് രൂപം നൽകിയ പാരമ്പര്യം മറ്റൊരു നാടിനുമില്ല. ക്ഷേത്രങ്ങളോടും പഴയ തറവാടുകളോടും അനുബന്ധിച്ചാണ് സർപ്പക്കാവുകൾ കണ്ടുവരുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിൽ പരസ്പരസൌഹൃദത്തോടും സാഹോദര്യത്തോടും കഴിഞ്ഞുപോവുന്ന അപൂർവ്വബന്ധത്തിന്റെ മാതൃകയുമാണ് കാവുകൾ. കേരളത്തിലെ സർപ്പാരാധനാ സമ്പ്രദായത്തിന്റെ സവിശേഷദകളായ സർപ്പം പാട്ട് അഥവാ പുള്ളുവൻ പാട്ടും, പാമ്പിൻ തുള്ളലും, നൂറും പാലും ഊട്ടലും ദ്രാവിഡസ്വാധീനത്തിന്റെ തുടർച്ചയായി കാണാം.

പാമ്പുമേക്കാട്ടുമനയിലെ നാഗയക്ഷി വിഗ്രഹമാണ്‌ ചിത്രത്തിൽ കാണുന്നത്.

ഛായാഗ്രാഹക‍‍: അരുണ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>