വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-02-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീർക്കാക്ക സാധാരണ ഗതിയിൽ വലിപ്പമുള്ള ഒരു പക്ഷിയാണ്. പക്ഷേ, പല സ്ഥലങ്ങളിൽ ഇത് പല വലിപ്പത്തിൽ കാണാറുണ്ട്. നീർക്കാക്കയുടെ ഭാരം ശരാശരി 1.5 കി.ഗ്രാം മുതൽ 5.3 കി. ഗ്രാം വരെ ആണ്.(11.7 lbs). നീർക്കാക്കയുടെ നീളം 70 മുതൽ 102 സെ.മീ വരെ ഉണ്ടാകാറുണ്ട്. ചിറകിന്റെ വിസ്താരം 121 മുതൽ 160 സെ. മീ വരെ കാണാറുണ്ട്. ഇതിന്റെ വാലിന് നല്ല നീളമുള്ളതും തൊണ്ടയുടെ ഭാഗത്ത് മഞ്ഞ നിറത്തിലും കാണപ്പെടുന്നു. പെരിയാർ നദിയിലെ നീർക്കാക്കകളാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: രമേശ് എൻ. ജി

തിരുത്തുക