വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-06-2008
Jump to navigation
Jump to search
ഊട്ടി അഥവാ ഉദഗമണ്ഡലം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു പട്ടണവും മുൻസിപ്പാലിറ്റിയുമാണ്. നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെ. തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഏറ്റവും വലുതാണ് ഇത്. ഉദഗമണ്ഡലം എന്നാണ് ഔദ്യോഗിക നാമം. ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്; അതിന്റെ ചുരുക്കമാണ് ഊട്ടി. ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനകേന്ദ്രമായാണ് ഇതിനെ വികസിപ്പിച്ചു കോണ്ടുവന്നത്. ഇന്ത്യയിൽ നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണിത്. മേട്ടുപ്പാളയം-ഊട്ടി നാരോ ഗേജ് തീവണ്ടി ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്.
ഊട്ടിയിലെ കൂനൂർ തേയിലത്തോട്ടങ്ങൾ ആണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ചള്ളിയാൻ