വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-03-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പടയണി
പടയണി

കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. വിളവെടുപ്പിനോടനുബന്ധിച്ചാണിത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഈ അനുഷ്ഠാനം എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും.

കോട്ടാങ്ങൽ ദേവീ ക്ഷേത്രത്തിലെ പടയണിയിൽ 16 പാള ഭൈരവി കോലം ആടുന്നതാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: പ്രവീൺ പി.

തിരുത്തുക