വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-04-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരപ്പട്ടി
മരപ്പട്ടി

കേരളത്തിൽ പൊതുവേ കണ്ടുവരുന്ന ഒരു സസ്തനിയാണ് മരപ്പട്ടി (ശാസ്ത്രീയനാമം:Paradoxurus hermaphroditus). വെരുകുമായി അടുത്ത ബന്ധമുള്ള മരപ്പട്ടി രാത്രിയിൽ ആണ് ഇരതേടുന്നത് . പനങ്കുലയും, തെങ്ങിൻ പൂക്കുലയും പാകമാകാത്ത തേങ്ങയും ഒക്കെ ഭക്ഷിക്കുന്നതിനാൽ കർഷകരുടെ ശത്രുവായി കേരളത്തിൽ ചിലപ്പോഴൊക്കെ കണക്കാക്കാറുണ്ട്. ഏഷ്യയിലെമ്പാടുമായി മരപ്പട്ടികളുടെ 16 ഉപജാതികളെ കണ്ടെത്തിയിട്ടുണ്ട്. മരത്തിന്റെ മുകളിൽ ഇരിക്കുന്ന മരപ്പട്ടിയുടെ ചിത്രം, കോട്ടയം ജില്ലയിൽ നിന്നും.

ഛായാഗ്രഹണം: പ്രവീൺ


തിരുത്തുക