വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-03-2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അമ്മൂമ്മപ്പഴത്തിൻറെ പൂവ്

പാതയോരങ്ങളിലും കുറ്റിക്കാടുകളിലും സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് അമ്മൂമ്മപ്പഴം. പൂടപ്പഴം, കൊരുങ്ങുണ്ണിപ്പഴം, കുരങ്ങുപെറുക്കിപ്പഴം, ചടയൽ , മൂക്കളപ്പഴം, മക്കളെപ്പോറ്റി തുടങ്ങിയ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രീയനാമം പാസിഫ്ലോറ ഫീറ്റിഡ എന്നാണ്. വല പോലുള്ള കവചം കൊണ്ട് പൊതിഞ്ഞ ചെറിയൊരു ഗോലിയുടെ അത്ര വലിപ്പമുള്ള ഇവയുടെ പഴത്തിന്റെ ഉള്ളിൽ ഒരു ജെല്ലി കൊണ്ട് ആവരണം ചെയ്യപ്പെട്ട കറുത്ത കുരുക്കൾ ഉണ്ടാവും. തീച്ചിറകൻ ശലഭത്തിന്റെ പുഴുക്കൾ ഇവയുടെ ഇല ഭക്ഷിച്ചാണ് വളരുന്നത്.

ഛായാഗ്രഹണം: വിജയൻ രാജപുരം