വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-04-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന. വസന്ത കാലത്ത് തളിർക്കുന്ന സ്വർണാഭമായ പൂക്കളാണ് ഈ ചെറുവൃക്ഷത്തിന്റെ പ്രത്യേകത. മലയാളികളുടെ വിശേഷിച്ചും ഹൈന്ദവരുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്നപ്പൂക്കളാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: ചള്ളിയാൻ

തിരുത്തുക