വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-02-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജന്തു വർഗ്ഗങ്ങളിൽ ഏറ്റവും ഉയരമുള്ളതും അയവിറക്കുന്ന ജീവികളിൽ ഏറ്റവും വലുതുമായ ഒരു സസ്തനിയാണ് ജിറാഫ്. ഇവയുടെ ആണിന് 4.8 മുതൽ 5.5 മീറ്റർ വരെ ഉയരവും 1,700 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. ആണിനേക്കാൾ ഉയരവും ഭാരവും അല്പം കുറവായിരിക്കും പെണ്ണിന്. കെനിയയിൽ നിന്നും 1934-ൽ പിടിക്കപ്പെട്ട 5.87 മീറ്റർ ഉയരവും ഏകദേശം 2000 കിലോ ഭാരവുമുള്ള ജിറാഫാണ് ഇതേവരെ കണ്ടെത്തിയവയിൽ ഏറ്റവും വലിപ്പമേറിയത്. അമേരിക്കൻ ഐക്യനാടുകളിലെ മെയ്ൻ യോർക്ക് വൈൽഡ് കിംഗ്ഡത്തിൽ നിന്നെടുത്ത ജിറാഫിന്റെ ചിത്രമാണിത്.


ഛായാഗ്രഹണം: ഷാജി

തിരുത്തുക