വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-03-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയനാട് ചുരം
വയനാട് ചുരം

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന മലമ്പാതയാണ്‌ താമരശ്ശേരി ചുരം എന്നറിയപ്പെടുന്ന വയനാട് ചുരം. ഇതു ദേശീയപാത 212-ന്റെ ഭാഗമാണ്. താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ ഒമ്പത് ഹെയർപിൻ വളവുകൾ ഉണ്ട്.

ബ്രിട്ടീഷുകാരാണ് വയനാട് ചുരം നിർമ്മിച്ചത്. ബ്രിട്ടീഷ് എഞ്ചിനിയർക്ക് ഈ വഴി കാണിച്ച് കൊടുത്തത് തദ്ദേശീയരായ ആദിവാസികളായിരുന്നു.

ഛായാഗ്രഹണം: ചള്ളിയാൻ

തിരുത്തുക