വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-07-2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചോക്കളേറ്റ് ആൽബട്രോസ്
ചോക്കളേറ്റ് ആൽബട്രോസ്

ചെറു അരുവികളുടെ തീരങ്ങളിലും കുറ്റിക്കാടുകളിലും കാണപ്പെടുന്ന പീത-ശ്വേത വിഭാഗത്തിൽപ്പെടുന്ന ചിത്രശലഭമാണ് ചോക്കളേറ്റ് ആൽബട്രോസ്. നീർമാതളം എന്ന സസ്യം കാണുന്ന പ്രദേശങ്ങളിൽ കൂട്ടത്തോടെ കാണപ്പെടുന്നതിനാൽ നീർമാതള ശലഭം എന്നും ഇവ അറിയപ്പെടുന്നു. ആൺശലഭങ്ങളുടെ ചിറകുകൾക്ക് വെളുത്ത ഉപരിതലവും അഗ്രഭാഗം ചോക്കളേറ്റ് നിറമോ കറുപ്പ് നിറമോ ആണ്. എന്നാൽ പിൻചിറകുകളുടെ അടിവശം കടും മഞ്ഞനിറമായിരിക്കും. പെൺശലഭങ്ങൾക്ക് പൊതുവെ വെളുപ്പ് നിറമാണ്. ചിറകുകളുടെ അരികിൽ ഇരുണ്ട തവിട്ടുനിറമുള്ള നേരിയ പാടുകൾ കാണാം.

ഛായാഗ്രഹണം: Vengolis