വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-01-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാറ്റമാരൻ(കെട്ടുമരം)
കാറ്റമാരൻ(കെട്ടുമരം)

ജലഗതാഗതത്തിനുപയോഗിക്കുന്ന മരം കൊണ്ട് നിർമ്മിച്ച വാഹനത്തെയാണ്‌‍ സാധാരണയായി തോണി എന്നു വിളിക്കുന്നത്. പരമ്പരാഗതമായി മരംകൊണ്ടാണ് ഇവ നിർമ്മിക്കാറുള്ളതെങ്കിലും ഇന്ന് ഫൈബർ തുടങ്ങിയ വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്ന തോണികളും വിപണിയിൽ ലഭ്യമാണ്‌‍. വഞ്ചി, വള്ളം, ഓടം എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. സാധാരണയായി കടവിൽ‍‍ നിന്ന് ആളുകളെയും സാധനങ്ങളെയും മറ്റൊരു കടവിലേക്ക് കടത്തുന്നതിനാണ് തോണി ഉപയോഗിക്കാറുള്ളത്. ആകൃതിയുടെയും വലിപ്പത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ പേരുകളിൽ അറിയപ്പെടുന്ന വള്ളങ്ങൾ കണ്ടുവരുന്നു. ചുണ്ടൻ വള്ളം, ചുരുളൻ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം, വടക്കന്നോടി വള്ളം, കൊച്ചുവള്ളം, പള്ളിയോടം എന്നിവ ഇതിൽ ചിലതാണ്‌‍.


കാറ്റമാരൻ അഥവാ കെട്ടുമരം ആണ്‌ ചിത്രത്തിൽ



ഛായാഗ്രഹണം: അഭിഷേക്

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>