വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-08-2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുളിയുറുമ്പ്

മരമുകളിലും ചെടിത്തലപ്പുകളിലും കൂടു കെട്ടി ജീവിക്കുന്ന ഇളം തവിട്ടുനിറത്തിലുള്ള ഉറുമ്പുകളെയാണ് നീറ് അഥവാ പുളിയുറുമ്പ് (Weaver ant) എന്നു വിളിക്കുന്നത്. (ശാസ്ത്രീയനാമം: ഏയ്കോഫില്ല സ്മരഗ്ഡിന). സംഘടിത പ്രവർത്തനത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് ഈ ജീവികൾ. കൂടുണ്ടാക്കുന്ന കാര്യത്തിൽ ഉറുമ്പുവംശങ്ങളിൽവെച്ച് ഏറ്റവും സങ്കീർണ്ണമായി കണക്കാക്കപ്പെടുന്ന ഒരു രീതിയാണ് പുളിയുറുമ്പുകളുടേത്. ഒരു സസ്യത്തിന്റെ വിവിധ ശാഖകളിലോ അടുത്തടുത്തുള്ള പല സസ്യങ്ങളിൽ തന്നെയായിട്ടോ നീറുകൾ കൂടുണ്ടാക്കുകയും അവയെല്ലാം ഒരു കോളനിയുടെത്തന്നെ ഭാഗങ്ങളായി പ്രവർത്തിക്കുകയും ചെയ്യുന്നു. പുളിയുറുമ്പുകൾ ഉള്ള മരത്തിലെ കായ് ഏറ്റവും ഭക്ഷ്യയോഗ്യമായിരിക്കും എന്നു പറയാറുണ്ട്. വളരുന്ന ആവാസവ്യവസ്ഥയിൽ ഉള്ള കീടങ്ങളെ ഇവ കൊന്നൊടുക്കുന്നതു കൊണ്ട് വിവിധ രാജ്യങ്ങളിൽ കീടനിവാരണത്തിനായി കർഷകർ പുളിയുറുമ്പുകളെ ഉപയോഗിച്ചുവരുന്നു.

ഛായാഗ്രഹണം : പ്രദീപ്. ആർ.