വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-03-2015

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലേഷ്യ
മലേഷ്യ

തെക്കുകിഴക്കൻ ഏഷ്യയിലുള്ള രാജ്യമാണ് മലേഷ്യ. പതിമൂന്നു സംസ്ഥാനങ്ങൾ ചേർന്ന ഫെഡറേഷനാണിത്. തെക്കൻ ചൈന കടലിനാൽ മലേഷ്യ ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. തായ്‌ലൻഡിനോടും സിംഗപൂരിനോടും അതിർത്തി പങ്കിടുന്ന മലേഷ്യൻ ഉപദ്വീപാണ് ഒരു ഭാഗം. ബോർണിയോ ദ്വീപിലാണ് രണ്ടാമത്തെ ഭാഗം. ഇവിടെ ഇന്തോനേഷ്യ, ബ്രൂണൈ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. പ്രശസ്തമായ പെട്രോണാസ് പാർകിൽ ഉള്ള കുളവും സ്റ്റീൽ ശില്പങ്ങളും ആണ് ചിത്രത്തിൽ.

ഛായാഗ്രഹണം: ഇർവിൻ

തിരുത്തുക