വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-08-2016

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുള്ളിമാൻ
പുള്ളിമാൻ

മാൻ വർഗ്ഗത്തിൽപ്പെടുന്ന സസ്യഭുക്കായ പുള്ളിമാൻ (Axis axis),[2] ഇന്ത്യ , ശ്രീലങ്ക, നേപ്പാൾ,ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ മരങ്ങൾ ധാരാളമുള്ള കാടുകളിൽ കാണപ്പെടുന്നു. ശരീരത്തിൽ വെള്ള നിറത്തിൽ പുള്ളികളുള്ളതിനാലാണ് ഇവയ്ക്ക് ഈ പേരു വന്നത്. പിങ്ക് നിറത്തിൽ വെളുത്ത പുള്ളികൾ നിറഞ്ഞ തുകലും, രണ്ടര അടിയോളം നീളവും തറയിൽനിന്ന് മൂന്നടിയോളം ഉയരത്തിൽ നിൽക്കുവാനും ഇവയ്ക്ക് കഴിയും. 85 കിലോയോളം തൂക്കവുമുണ്ട്. ആൺ മാനുകൾക്ക് പെൺ മാനുകളേക്കാൾ തൂക്കമുണ്ടാകും. 8 മുതൽ 14 വർഷം വരെ ജീവിതകാലയളവും കാണുന്നു. ഇവയെ കൂടുതൽ എണ്ണത്തിൽ കാണാൻ കഴിയുന്നത് ഇന്ത്യൻ വനാന്തരങ്ങളിൽ നീളമുള്ള പുല്ലുകളും കുറ്റിച്ചെടികളും സുലഭമായ പ്രദേശങ്ങളിലാണ്.

പ്രശസ്ത വന്യജീവി ഛായാഗ്രാഹകൻ എൻ.എ. നസീർ‍‍ എടുത്ത ചിത്രം തിരുത്തുക