വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-08-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൻസന്റ് വാൻഗോഗ്
വിൻസന്റ് വാൻഗോഗ്

ഡച്ച് ചിത്രകാരനായിരുന്നു വിൻസന്റ് വാൻഗോഗ്. വാൻ‌ഗോഗിന്റെ ചിത്രങ്ങളുടെ വൈകാരികതയും വർണ വൈവിധ്യവും ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യകലയിൽ നിർണായക സ്വാധീനം ചെലുത്തി. തന്റെ 37 മത്തെ വയസ്സിൽ ഒരു തോക്കുകൊണ്ട് വെടിവെച്ച് വാൻഗോഗ് ആത്മഹത്യ ചെയ്തു.

തന്റെ ജീവിതകാലത്ത് വാൻ‌ഗോഗ് ഒരു ചിത്രം മാത്രമേ വിറ്റിട്ടുള്ളൂ. അതും വളരെ ചെറിയ ഒരു തുകയ്ക്ക്. പക്ഷേ ഇന്ന് വാൻ‌ഗോഗിന്റെ ചിത്രങ്ങൾ ലോകപ്രശസ്തമാണ്. വാൻഗോഗ് വരച്ച ദി മൾബറി ട്രീ എന്ന ചിത്രമാണിത്


ഛായാഗ്രഹണം: റസിമാൻ ടി.വി. തിരുത്തുക