വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-03-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടലാസുപൂവ്
കടലാസുപൂവ്

തെക്കേ അമേരിക്കയാണ്‌ ബോഗൺവില്ല എന്നും അറിയപ്പെടുന്ന കടലാസുപൂവ് ചെടിയുടെ സ്വദേശം. 1768-ൽ ബ്രസീലിൽ ആദ്യമായി ഈ സസ്യം കണ്ടെത്തിയ ലൂയിസ് ആന്റണി ഡി ബോഗൺവിൻ എന്ന ഫ്രഞ്ച് നാവികന്റെ പേരിൽനിന്നാണ്‌ ബോഗൺവില്ല എന്നു ഈ ചെടിക്ക് പേരുവന്നത്. മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്‌. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വർഷം മുഴുവൻ പുഷ്പിക്കുന്നവയാണ്‌ ഈ ചെടി. ‍പുഷ്പങ്ങൾ വളരെ ചെറുതാണ്‌, വർണ്ണപ്പകിട്ടോടെ കാണപ്പെടുന്നത് യഥാർഥത്തിൽ ഇലകളാണ്‌(Bract).

കടലാസുപൂവാണ്‌ ചിത്രത്തിൽ.

ഛായാഗ്രഹണം: ചള്ളിയാൻ‍

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>