വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-03-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിനോദയാത്രികരെ ലക്ഷ്യമിട്ട് ഭക്ഷണശാലയായി മാറ്റിയ ഒരു പത്തേമ്മാരി
വിനോദയാത്രികരെ ലക്ഷ്യമിട്ട് ഭക്ഷണശാലയായി മാറ്റിയ ഒരു പത്തേമ്മാരി

ദുബായ്‌ പോർട്ട് റാഷിദ് തുറമുഖത്തിനു സമീപം ആരംഭിച്ച്‌, റാസ്‌ അൽ ഖോർ എന്നറിയപ്പെടുന്ന പ്രദേശംവരെ നീണ്ടുകിടക്കുന്ന ജലപാതയാണ്‌ ദുബായ് ക്രീക്ക് . തേംസ്‌ നദിയും, കെയ്‌റോ നഗരത്തിന്‌ നൈൽ നദിയും, പാരീസിന്‌ സെയിൻ നദിയും എത്രത്തോളം സംഭാവനകൾ നൽകിയിട്ടുണ്ടോ, അതേ സംഭാവനകൾ ദുബായ്‌ നഗരത്തിന്റെ വാണിജ്യ വ്യവസായ വളർച്ചയിൽ നൽകിയ ഒരു ജലപാതയാണ്‌ ദുബായ്‌ ക്രീക്ക്‌.ഏകദേശം പതിനാല്‌ കിലോമീറ്റർ കരയിലേക്ക് തള്ളി നിൽക്കുന്ന ഈ ജലപാത ദുബായ്‌ നഗരത്തെ രണ്ടുഭാഗങ്ങളായി വിഭജിക്കുന്നു.

ദുബായ് ക്രീക്കിൽ വിനോദയാത്രികരെ ലക്ഷ്യമിട്ട് ഭക്ഷണശാലയായി മാറ്റിയ ഒരു പത്തേമ്മാരിയാണ്‌ ചിത്രത്തിൽ.

ഛായാഗ്രഹണം: ടക്സ് ദ പെ‌ൻ‌ഗ്വിൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>