വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-02-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിൽ കൊല്ലം നഗരകേന്ദ്രത്തിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ അകലെയാണ് തങ്കശ്ശേരി. തങ്കമ്മശ്ശേരി എന്ന പദം ലോപിച്ചാണ് തങ്കശ്ശേരി എന്ന പേര് ഉണ്ടായത്. ഇവിടത്തെ തങ്കശ്ശേരി വിളക്കുമാടം (ലൈറ്റ്‌ഹൌസ്) പ്രസിദ്ധമാണ്‌. തങ്കശ്ശേരി കടൽ മുനമ്പിൽ നിന്നും സമീപപ്രദേശത്തുള്ള ജോനകപ്പുറത്തുനിന്നും രണ്ട് കടൽത്തിട്ടകൾ (ബ്രേക്ക് വാട്ടർ) പണിത് കടലിനെ തടഞ്ഞുനിറുത്തിയതു കാരണം മത്സ്യബന്ധനം ഈ പ്രദേശങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. തങ്കശ്ശേരിയും സമീപ പ്രദേശങ്ങളും മത്സ്യബന്ധനത്തിനു പണ്ടുകാലം മുതൽക്കേ അനുയോജ്യമായിരുന്നു. തങ്കശ്ശേരി പുലിമൂട്ടിലെ കടൽത്തിട്ടയാണ് ചിത്രത്തിൽ.


ഛായാഗ്രഹണം: പ്രതീഷ് പ്രകാശ്

തിരുത്തുക