വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-07-2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈജിപ്ഷ്യൻ രാച്ചുക്ക്
ഈജിപ്ഷ്യൻ രാച്ചുക്ക്

ഇടത്തരം വലിപ്പമുള്ള കാപ്രിമുൾഗിഡേ കുടുംബത്തിൽപ്പെട്ട നിശാപക്ഷികൾ അഥവാ ക്രിപസ്ക്യൂലെർ പക്ഷികളാണ് രാച്ചുക്കുകൾ. പണ്ടുകാലത്ത് ഇവ ആട് പോലുള്ള മൃഗങ്ങളുടെ അകിടിൽ നിന്നു പാൽ വലിച്ചൂറ്റി കുടിച്ചിരുന്നുവെന്ന് ചില നാടോടിക്കഥകളിൽ പറയുന്നുണ്ട്. ധാരാളം രാച്ചുക്കുകൾ കണ്ടുവരുന്നുണ്ടെങ്കിലും അവയിൽ പ്രധാനയിനങ്ങൾ യൂറോപ്യൻ നൈറ്റ്ജാർ, ഇന്ത്യൻ നൈറ്റ്ജാർ എന്നിവയാണ്. ഉയരം കുറഞ്ഞ മരങ്ങളും പ്രതലപ്രദേശങ്ങളുമാണ് രാച്ചുക്കുകളുടെ പ്രധാന ആവാസസ്ഥലങ്ങൾ. അതുകൊണ്ടുതന്നെ മരവുരിയുടെ നിറമാർന്ന വർണ്ണത്തൂവലുകളുള്ള ഈ പക്ഷികളെ കണ്ടാൽ പകൽപോലും തിരിച്ചറിയാൻ പ്രയാസമാണ്. മാത്രവുമല്ല ഇവ സാധാരണകഴിയുന്ന കുറ്റിക്കാടുകൾ, ചതുപ്പുനിലങ്ങൾ, പുൽമേടുകൾ, ഇലകൊഴിയും വനമേഖലകൾ തുടങ്ങിയവയെല്ലാം രാച്ചുക്കുകൾക്ക് ഒളിച്ചിരിക്കാൻ പാകത്തിലുള്ള ആവാസസ്ഥാനങ്ങളാണ്. പ്രതലപ്രദേശങ്ങളിൽ കൂടുകൂട്ടുന്ന പക്ഷികളെ ആക്രമിക്കുന്ന കീരി,കുറുക്കൻ,കരടി തുടങ്ങിയ മൃഗങ്ങൾ രാച്ചുക്കുകളുടെയും ശത്രുക്കളാണ്. ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌