വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-12-2016

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോർഡെന്മ ബുദ്ധപ്രതിമ
ഡോർഡെന്മ ബുദ്ധപ്രതിമ

ബുദ്ധ ശാക്യമുനിയുടെ ഭൂട്ടാനിലുള്ള ഒരു ഭീമാകായ വെങ്കല പ്രതിമയാണ് ഗ്രേറ്റ് ബുദ്ധ ഡോർഡെന്മ എന്നറിയപ്പെടുന്ന പ്രതിമ.ഭൂട്ടാനിലെ രാജാവായ ജിഗ്മെ സിൻഗ്യെ വാങ്ചുക് എന്ന രാജാവിന്റെ 60-ആം പിറന്നാളിനോടനുബന്ധിച്ച് 2015 സെപ്റ്റംബർ 25-നാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠത്തിനുള്ളിൽ വെങ്കലത്തിൽ നിർമിച്ച് സ്വർണ്ണത്തിൽ പൊതിഞ്ഞ ഒരു ലക്ഷം ചെറിയ ബുദ്ധപ്രതിമകൾ സ്ഥാപിക്കപ്പെടും. പതിമൂന്നാമത് ഡേസി ഡ്രൂക് ആയിരുന്ന ഷെറാബ് വാങ്ചുക്കിന്റെ കൊട്ടാരമായിരുന്ന കുൻസെൽ ഫോഡ്രാങിന്റെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

ഛായാഗ്രഹണം അജയ് ബാലചന്ദ്രൻ

തിരുത്തുക