വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-01-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊച്ചി മറൈൻ ഡ്രൈവിലെ മഴവിൽ പാലം
കൊച്ചി മറൈൻ ഡ്രൈവിലെ മഴവിൽ പാലം

അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി, മധ്യകേരളത്തിലെ എറണാകുളം ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോം‍ലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു. ഒരു കാലത്ത്‌ ഇന്ത്യൻ സുഗന്ധ വ്യഞ്ജന വ്യാപാര കേന്ദ്രമായിരുന്നു ഇത്. അറബിക്കടലിന്റെ തീരത്തുള്ള പ്രകൃതി ദത്തമായ തുറമുഖമായിരുന്നു കൊച്ചിയുടെ പ്രശസ്തിക്കു കാരണം. കൊച്ചി മറൈൻ ഡ്രൈവിലെ മഴവിൽ പാലമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: Sajiv Vijay

തിരുത്തുക