വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-07-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടലാവണക്ക്
കടലാവണക്ക്

ഭാരതത്തിൽ ഏകദേശം മുഴുവൻ പ്രദേശങ്ങളിലും വളരുന്ന ഒരു സസ്യമാണ്‌ കടലാവണക്ക്. അപ്പ, കമ്മട്ടി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. വരൾച്ചയുള്ള പ്രദേശങ്ങളിലും വളരുന്ന ഈ വൃക്ഷത്തിന്റെ കായയിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ ബയോഡീസൽ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. വിത്തുകൾ വഴിയോ തണ്ടുകൾ മുറിച്ചുനട്ടോ ആണ്‌ ഇതിന്റെ വംശവർദ്ധന നിലനിർത്തുന്നത്. തടി മൃദുവായതും പശപോലെയുള്ള കറയുള്ളതുമാണ്‌. കടലാവണക്കിന്റെ ഇല ഒടിച്ച് കറയിലെക്ക് ഊതി കുമിളയുണ്ടാക്കി പറത്തുന്നത് നാട്ടിൻ പുറങ്ങളിലെ കുട്ടികളുടെ ഒരു വിനോദമാണ്. കടലാവണക്കിന്റെ സസ്യമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: നോബിൾ മാത്യു

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>