വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-01-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമ്പൽ
ആമ്പൽ

ശുദ്ധജലത്തിൽ (പൊയ്കകളിലും മറ്റും) വളരുന്ന മനോഹരമായ പൂക്കൾ ഉണ്ടാവുന്ന ഒരു ചെടിയാണ്‌ ആമ്പൽ. ഇംഗ്ലീഷിൽ വാട്ടർ ലിലി എന്നറിയപ്പെടുന്ന തരം ചെടികളുടെ കൂട്ടത്തിലാണ്‌ ആമ്പലിന്റെ സ്ഥാനം. നിംഫേഷ്യേ എന്നാണ്‌ ഈ ചെടിയുടെ ശാസ്ത്രീയനാമം. ആമ്പൽ ബംഗ്ലാദേശിന്റെ ദേശീയപുഷ്പമാണ്‌. കേരളത്തിൽ സംഘകാലകൃതികളിലെ നെയ്തൽ തിണകളിലെ പുഷ്പം എന്ന നിലയിൽ തന്നെ പ്രചീനകാലം മുതൽക്കേ ആമ്പൽ പ്രസിദ്ധിയാർജ്ജിച്ചിരുന്നു. താമരയോട് സമാനമായ സാഹചര്യങ്ങളിൽ വളരുന്ന ആമ്പൽ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു.

ഛായാഗ്രഹണം: അരുണ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>