വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ഓഗസ്റ്റ് 2022

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
<< ഓഗസ്റ്റ് 2022 >>

ഓഗസ്റ്റ് 1-2

തുപ്പൽ പ്രാണി
തുപ്പൽ പ്രാണി

മുതിർന്ന തുപ്പൽ പ്രാണികൾക്ക് വളരെ അകലേക്ക് ചാടാനുള്ള കഴിവുണ്ട്. സസ്യങ്ങളുടെ നീരുറ്റിക്കുടിക്കുന്ന ഇവയുടെ നിംഫുകൾ നുരകൊണ്ടുള്ള ആവരണത്തിനകത്താണ് കഴിയുന്നത്. ചെടികളുടെ ഫ്ലോയം കലകളിൽ നിന്ന് പോഷക സമ്പുഷ്ടമായ ദ്രാവകം വലിച്ചെടുക്കുന്ന മറ്റ് പ്രാണികളിൽ നിന്ന് വ്യത്യസ്തമായി തുപ്പൽ പ്രാണികൾ സൈലം കുഴലുകളിലൂടെ മേലോട്ടൊഴുകുന്ന നേർപ്പിച്ച സ്രവമാണ് ഉപയോഗപ്പെടുത്തുന്നത്.

ഛായാഗ്രഹണം: പ്രദീപ് ആർ.


ഓഗസ്റ്റ് 6-12

നാടൻ കുരങ്ങ്
നാടൻ കുരങ്ങ്

പടിഞ്ഞാറ് മുംബൈ മുതൽ കിഴക്ക് ഗോദാവരി വരെയുള്ള വനപ്രദേശങ്ങളിലാണ് നാടൻ കുരങ്ങ് കാണപ്പെടുന്നത്. തൊപ്പിക്കുരങ്ങ്, വെള്ളമന്തി എന്ന പേരുകളിലും അറിയപ്പെടുന്നു. ഇവയുടെ ശരീരത്തിന്റെ നിറം ഋതുഭേദങ്ങൾക്കനുസൃതമായി മാറുന്നു; ശൈത്യകാലത്ത് തിളങ്ങുന്ന തവിട്ടുനിറവും ഉഷ്ണകാലത്ത് മങ്ങിയ ചാരനിറവുമായിരിക്കും. ഇത്തരം കുരങ്ങുകൾ തെക്കേ ഇന്ത്യയിലെ നാട്ടിൻപുറത്തെയും കാട്ടുപ്രദേശങ്ങളിലെയും സാധാരണ കാഴ്ചയാണ്.

ഛായാഗ്രഹണം: ഷിനോ ജേക്കബ്


ഓഗസ്റ്റ് 13-19

കമ്പിവാലൻ കത്രിക
കമ്പിവാലൻ കത്രിക

ആഫ്രിക്കയിൽ സഹാറയുടെ തെക്കുഭാഗത്തും ഏഷ്യയിൽ ഇന്ത്യൻ ഉപഭൂഖണ്ഡം മുതൽ തെക്കു കിഴക്കൻ ഏഷ്യവരെയും കമ്പിവാലൻ കത്രികപ്പക്ഷികളെ കാണുന്നു. തനതു പ്രദേശത്തു ജീവിക്കുന്നവയാണെങ്കിലും പാകിസ്താനിലും വടക്കേ ഇന്ത്യയിലും കാണുന്നവ തണുപ്പുകാലത്ത് ദേശാടനം ചെയ്യാറുണ്ട്. ഉയർന്ന പാറകളിലും, കെട്ടിടങ്ങളിലും, പാലങ്ങളിലും ഉണ്ടാക്കുന്ന കൂടുകൾക്ക് കോപ്പയുടെ ആകൃതിയാണ്.

ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ



ഓഗസ്റ്റ് 20-26

വന്ദന ശിവ
വന്ദന ശിവ

തത്ത്വചിന്തകയും,പരിസ്ഥിതിപ്രവർത്തകയും ഗ്രന്ഥകാരിയുമായ വന്ദന ശിവ പ്രമുഖ ശാസ്ത്ര-സാങ്കേതിക ജേർണലുകളിൾ മുന്നൂറിലധികം പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്. ചിപ്‌കൊ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ 1970കളിൽ പങ്കാളിയായിട്ടുണ്ട്. ഇന്റർനാഷണൽ ഫോറം ഓൺ ഗ്ലോബലൈസേഷന്റെ നേതാവുകൂടിയാണ്‌.

ഛായാഗ്രഹണം: Augustus Binu