വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/മോഹൻലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോഹൻലാൽ[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun 06:42, 13 സെപ്റ്റംബർ 2009 (UTC) [മറുപടി]

  • എതിർക്കുന്നു. ലേഖനം മൊത്തം ഒരു ആരാധകന്റെ വ്യൂ പോയന്റിൽ നിന്ന് എഴുതിയപോലുണ്ട്. അഭിനയജീവിതത്തെക്കുറിച്ച് വളരെ വിശദമായി എഴുതിയിട്ടുണ്ടെങ്കിലും വിമർശനങ്ങൾ മറച്ചുവച്ചിട്ടുള്ളതുപോലെ തോന്നുന്നു. വൈകീട്ടെന്താ പരിപാടി വിവാദം വിട്ടുകളഞ്ഞത് ശരിയായില്ല. ഇതൊക്കെ ചേർക്കണം. പിന്നെ ചില ഭാഗങ്ങൾ അപ്ഡേറ്റ് ചെയ്യാനുമുണ്ട് (നാടകരംഗത്ത് ഛായാമുഖി മുതലായത്). ഫാൻസ് അസ്സോസിയേഷനുകളെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും ലേഖനത്തിൽ വേണം.
ഒന്ന് സംശോധനം നടത്തിയാൽ തിരഞ്ഞെടുക്കാൻ യോജിച്ച വളരെ നല്ല ലേഖനമാകുമെന്ന് കരുതുന്നു. സംശോധനയജ്ഞം തുടങ്ങിക്കൂടേ? -- റസിമാൻ ടി വി 15:33, 13 സെപ്റ്റംബർ 2009 (UTC)[മറുപടി]

  • എതിർക്കുന്നു റസിമാന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. ഒരു തിരഞ്ഞെടുത്ത ലേഖനത്തിലേക്കെത്താൻ ലേഖനം ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു. എന്നാലാവുന്നത് ഞാനും ശ്രമിക്കാം.--Subeesh Talk‍ 06:06, 14 സെപ്റ്റംബർ 2009 (UTC)[മറുപടി]
  • സംവാദംഈ ലേഖനത്തെ ഉടനടി തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളുടെ പട്ടികയിൽ നിന്ന് നീക്കാതെ കുറച്ചു സമയം കൂടി നൽകിയാൽ നന്നാകുമെന്ന് കരുതുന്നു. മുകളിൽ പറഞ്ഞ പ്രശ്നങ്ങളൊക്കെ ഒരുവിധം ശരിയായിട്ടുണ്ട് -- റസിമാൻ ടി വി 12:52, 13 ഒക്ടോബർ 2009 (UTC)[മറുപടി]
  • അനുകൂലിക്കുന്നു എന്നാലാവുന്നത് ചെയ്തിട്ടുണ്ട്. തുടർന്നും ശ്രമിക്കാം. പിന്നെ മമ്മൂട്ടിയെക്കുറിച്ച് ഈ ലേഖനത്തിൽ എഴുതേണ്ട കാര്യമുണ്ടോ? --Subeesh Talk‍ 13:45, 13 ഒക്ടോബർ 2009 (UTC)[മറുപടി]
  • സംവാദംവേണം എന്നാണ്‌ കരുതുന്നത്. മമ്മൂട്ടിയും മോഹൻലാലും ഫെഡററും നഡാലും പോലൊക്കെയാണ്‌. ഒരാളെപ്പറ്റിയുള്ള ലേഖനം പൂർണ്ണമാവണമെങ്കിൽ മറ്റെയാളെക്കുറിക്കും rivalryയെക്കുറിച്ചും ഫാൻസ് തമ്മിലുള്ള അടിയെക്കുറിച്ചും ഒക്കെ വേണ്ടേ? -- റസിമാൻ ടി വി 14:14, 13 ഒക്ടോബർ 2009 (UTC)[മറുപടി]

 തിരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 06:45, 1 ജനുവരി 2010 (UTC)[മറുപടി]