വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/മുഹമ്മദ് നബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാമനിർദ്ദേശം ചെയ്യുന്ന ലേഖനം[തിരുത്തുക]

വളരെ നല്ല ലേഖനം.ഞാനും ചില തിരുത്തലൊക്കെ നടത്തിയിരുന്നു --84.235.48.195 18:31, 13 ഡിസംബർ 2007 (UTC) അനുകൂലിക്കുന്നു Samad[മറുപടി]

ഐ.പി. കളും പുതിയ ഉപയോക്താക്കളും വോട്ട് ചെയ്യാൻ പാടില്ല. വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) പാലിക്കുക. --ചള്ളിയാൻ ♫ ♫ 02:25, 14 ഡിസംബർ 2007 (UTC)[മറുപടി]


  • എതിർക്കുന്നു വൃത്തിയാക്കാനുള്ള ഫലകം കിടക്കുന്നുണ്ട്, അത് ആദ്യം മാറ്റാൻ ശ്രമിക്കണം. പിന്നെ ഇംഗ്ലീഷ് വിക്കിയുടെ അടുത്തെങ്ങും എത്തിയിട്ടില്ല. കുറച്ചുകൂടെ ശ്രമിച്ചാൽ തിരഞ്ഞെടുക്കാം. കാഡ് യൂസറും, സിദ്ദിഖും ബ്ലൂമാങ്ങയും സാദിക്കും പിന്നെ മറ്റുള്ളവരും ഒന്ന് ഒത്ത് പിടിച്ചാൽ തിരുവനന്തപുരത്തിനുശേഷം ഇതാക്കാം. --ചള്ളിയാൻ ♫ ♫ 02:25, 14 ഡിസംബർ 2007 (UTC)[മറുപടി]
  • എതിർക്കുന്നു വൃത്തിയാക്കണം, നിഷ്പക്ഷത പാലിക്കണം, അവലംബങ്ങൾ ചേർക്കണം, അപൂർണ്ണമാണെന്നു കിടക്കുന്നു. മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. പണി കുറച്ചുണ്ട് വിക്കിയുടെ നിലവാരത്തിലാക്കാൻ. --ജ്യോതിസ് 03:07, 14 ഡിസംബർ 2007 (UTC)[മറുപടി]
  • എതിർക്കുന്നു ഇതു ആദ്യം വിക്കിയുടെ നിലവാരത്തിൽ എത്തിക്കണം.ഇതിപ്പോൾ ഖുറാനിൽ നിന്നും കുറെ വരികൾ കോപ്പി പേസ്റ്റ് ചെയ്ത് ഒരു ലേഖനമാക്കിയ പോലുണ്ട്.ഇംഗ്ലീഷ് വിക്കിയിലെ മുഹമ്മദ് എന്ന ലേഖനം ഒന്നു വായിച്ചു നോക്കണം.100% പ്രതികൂലിക്കുന്നു--അനൂപൻ 03:32, 14 ഡിസംബർ 2007 (UTC)[മറുപടി]
  • അനുകൂലിക്കുന്നു അറബി വിക്കിയിലുള്ളതിന്റെ അതെ മേന്മ ഈ ലേഖനത്തിനുണ്ട്. പിന്നെ എന്തിനു ഇംഗ്ലീഷ് വിക്കിയുമായി താരതമ്യം ചെയ്യുന്നു എന്നാണു മനസ്സിലാവാത്തത് .ഇനി അറബി വിക്കിയിലുള്ളതൊന്നും ശരിയായികൊള്ളണമില്ല എന്നൊക്കെ പറഞ്ഞുകളയുമോ. -ബ്ലുമാൻ‍ഗോ ക2മ 22:58, 14 ഡിസംബർ 2007 (UTC)[മറുപടി]
  • അനുകൂലിക്കുന്നു മുസ്ലിം ലേഖനം എടുക്കാത്തത് കൊണ്ട്
  • എതിർക്കുന്നു ലേഖനത്തിന്റെ നിലവാരം,വിജ്ഞാനകോശസ്വഭാവം,മതേതരമൂല്യങ്ങൾ എന്നിവ പരിഗണിക്കാത്ത തെരരഞ്ഞടുപ്പ് വിക്കിപീഡിയയ്ക്ക് ഗുണം ചെയ്യില്ല. ദോഷം ചെയ്യും എന്ന് ഉറപ്പ്. അതിശക്തമായി എതിർക്കുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ