വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/പത്തായം 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖന നിർദ്ദേശങ്ങളുടെ പട്ടിക =====സഹോദരൻ അയ്യപ്പൻ=[തിരുത്തുക]

നിരബന്ധമായും സമ്പൂർണ്ണലേഖനത്തിന്റെ നിലവാരത്തിലേക്ക് ഉയർത്തി തെരഞ്ഞെടുക്കേണ്ട ലേഖനമാക്കേണ്ട ഒരു താൾ--Vinayaraj (സംവാദം) 02:18, 22 ജനുവരി 2019 (UTC)Reply[മറുപടി]

Yes check.svg -- 2020 മാർച്ച് മാസത്തെ തിരഞ്ഞെടുത്ത ലേഖനം . -- Akhiljaxxn (സംവാദം) 12:58, 6 മാർച്ച് 2020 (UTC)Reply[മറുപടി]


മുരിങ്ങ[തിരുത്തുക]

വിശദവിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഒരു ലേഖനം, തിരഞ്ഞെടുക്കാൻ നാമനിദ്ദേശം ചെയ്യുന്നു.--Vinayaraj (സംവാദം) 09:24, 3 ജനുവരി 2019 (UTC)Reply[മറുപടി]

നിരവധി സ്ഥലങ്ങളിൽ അവലംബങ്ങൾ ആവശ്യമാണെന്ന ടാഗ് നിലവിൽ തന്നെ ഉണ്ടല്ലോ?

ഇതിനു പുറമെ നിരവധി പാരഗ്രാഫുകളിലും സെക്ഷനുകളിലും അവലംബം ഇല്ലാത്തതായിട്ടുണ്ട്. Akhiljaxxn (സംവാദം) 11:40, 3 ജനുവരി 2019 (UTC)Reply[മറുപടി]

Vinayaraj....... കുറച്ചുകൂടി വിവരങ്ങൾ ചേർത്ത് ഈ ലേഖനം വിപുലീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കാൻ അനുയോജ്യമായ ലേഖനമാണെന്നാണ് എന്റെ വിലയിരുത്തൽ. ഇനിയും മെച്ചപ്പെടുത്താൻ താങ്കൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.--Meenakshi nandhini (സംവാദം) 12:08, 5 ഓഗസ്റ്റ് 2019 (UTC)Reply[മറുപടി]

Yes check.svg -- 2020 ജനുവരി-ഫെബ്രുവരി മാസത്തെ തിരഞ്ഞെടുത്ത ലേഖനം . --രൺജിത്ത് സിജി {Ranjithsiji} 02:38, 20 ജനുവരി 2020 (UTC)Reply[മറുപടി]

ഓസ്കർ മത്സ്യം[തിരുത്തുക]

തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും, ആമസോൺ നദീതടങ്ങളിലും, സ്വാഭാവികമായും കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യവും പേരുകേട്ട അക്വേറിയം മത്സ്യവും ആയ ഓസ്കർ മത്സ്യം തിരഞ്ഞെടുക്കാവുന്ന ലേഖനമാക്കാൻ അഭിപ്രായസമന്യയത്തിനായി സമർപ്പിക്കുന്നു.--Meenakshi nandhini (സംവാദം) 05:49, 12 മേയ് 2019 (UTC)Reply[മറുപടി]

Yes check.svg -- 2019 ആഗസ്റ്റ് മാസത്തെ തിരഞ്ഞെടുത്ത ലേഖനം .-- Akhiljaxxn (സംവാദം) 12:12, 14 ഓഗസ്റ്റ് 2019 (UTC)Reply[മറുപടി]

ശുക്രയാൻ-1[തിരുത്തുക]

ഈ ലേഖനം തെരഞ്ഞെടുക്കപ്പെട്ട ലേഖനമായി ഉയർത്തുന്നതിനു നാമനിർദ്ദേശം ചെയ്യുന്നു.-- Vijith9946956701 (സംവാദം)

☒N ലേഖനം അപൂർണ്ണമാണ്.  വിപുലീകരിച്ചത്തിനു ശേഷം സംശോധനത്തിനിട്ട ശേഷം വീണ്ടും തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കാവുന്നതാണ്. Akhiljaxxn (സംവാദം) 14:07, 4 ഓഗസ്റ്റ് 2019 (UTC)Reply[മറുപടി]

നോർമൻ ബോർലോഗ്[തിരുത്തുക]

തന്റെ നേതൃത്വത്തിൽ നടന്ന വിത്തുഗവേഷണങ്ങളിൽക്കൂടി ഇന്ത്യയടക്കം ലോകമെങ്ങും ഏതാണ്ട് നൂറുകോടിയോളം മരണങ്ങൾ തടയാൻ കഴിഞ്ഞ, ഹരിതവിപ്ലവത്തിന്റെ ശില്പിയായ നോർമൻ ബൊർലൊഗിനെപ്പറ്റിയുള്ള ലേഖനം തെരഞ്ഞെടുക്കാനായി നാമനിർദ്ദേശം ചെയ്യുന്നു.--Vinayaraj (സംവാദം) 14:55, 21 ഏപ്രിൽ 2019 (UTC)Reply[മറുപടി]

Yes check.svg -- 2019 ജൂലൈ മാസത്തെ തിരഞ്ഞെടുത്ത ലേഖനം .--Akhiljaxxn (സംവാദം) 16:20, 9 ജൂലൈ 2019 (UTC)Reply[മറുപടി]

ന്യൂറംബർഗ് നിയമങ്ങൾ[തിരുത്തുക]

നൂറ്റാണ്ടുകളായി സാംസ്കാരികമായും സാമ്പത്തികമായും കലാപരമായും വിദ്യാഭ്യാസപരമായും മുൻപന്തിയിൽ നിന്ന ഒരു ജനത അവരുടെ ഒരു നേതാവിന്റെയും അയാളുടെ അനുചരന്മാരുടെയും നിരന്തരപ്രൊപഗണ്ടയാൽ എഴുപതോ എഴുപത്തഞ്ചോ വർഷം മുൻപ് ഹോമോ സാപിയൻസ് സ്പീഷിസിലെ ഒരു വിഭാഗം അതേ സ്പീഷിസിലുള്ള ഒരു വിഭാഗത്തെ തങ്ങളുടെ സ്പീഷിസിൽ ഉൾപ്പെടുന്നവരല്ലെന്ന് വിശ്വസിച്ച് അവരെ ഉന്മൂലനം ചെയ്യാനായി ഉണ്ടാക്കിയ മനുഷ്യവിരുദ്ധനിയമങ്ങളാണ് ന്യൂറംബർഗ് നിയമങ്ങൾ. തിരഞ്ഞെടുക്കാവുന്ന ലേഖനമാക്കാൻ നാമനിർദ്ദേശം ചെയ്യുന്നു--Vinayaraj (സംവാദം) 16:41, 16 ഏപ്രിൽ 2019 (UTC)Reply[മറുപടി]

Yes check.svg -- 2019 മെയ് മാസത്തെ തിരഞ്ഞെടുത്ത ലേഖനം .Akhiljaxxn (സംവാദം) 04:01, 12 മേയ് 2019 (UTC)Reply[മറുപടി]

ഓസ്കർ മത്സ്യം[തിരുത്തുക]

തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും, ആമസോൺ നദീതടങ്ങളിലും, സ്വാഭാവികമായും കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമായ ഓസ്കർ (ഫിഷ്) അഭിപ്രായസമന്യയത്തിനായി സമർപ്പിക്കുന്നു.--Meenakshi nandhini (സംവാദം) 07:31, 5 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  • Symbol oppose vote.svg എതിർക്കുന്നു മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ നിലവാരത്തിൽ എത്തിയിട്ടില്ല. സമഗ്രമല്ലെന്ന് തോന്നുന്നു, തർജ്ജമയും പലയിടത്ത് ശരിയായിട്ടില്ല -- റസിമാൻ ടി വി 10:31, 26 മാർച്ച് 2019 (UTC)Reply[മറുപടി]

വ്യക്തിതാല്പര്യത്തെക്കുറിച്ച് പറയാൻ കഴിയുന്നത് റസിമാനാണ് ഇതിൻന്റെ തെളിവ് റസിമാന് ഞാനയച്ചിട്ടുള്ള സ്വകാര്യമെയിലുകൾ മാത്രം പരിശോധിച്ചാൽമതി. ഒരുദിവസം തന്നെ എൻറെ നിരവധി മെയിലുകൾ ലഭിച്ചപ്പോൾ പ്രധാനതാളൊന്നു കൊഴുത്തു. അതുനിന്നപ്പോൾ..........സംവാദതാളുകളും .......ഇതിൻറെ തെളിവ് യഥാർത്ഥ വിക്കിപീഡിയനും കാര്യനിർവ്വാഹകനും ആയ മാളികവീടിന് തരാൻ കഴിയും................ തീർച്ചയായും വിക്കിപീഡിയയിൽ ഒരാൾക്കു പുതിയതായി ഉദയം ചെയ്യാൻ പ്രയാസമാണ്.........വ്യക്തിതാല്പര്യത്തിൻറെ പുറത്താണ് ഇതിനകത്ത് ഇതുവരെ നടക്കുന്നതെല്ലാം........അഭിമാനമുള്ളവർ ഈ വിക്കിപീഡിയയിൽ നിൽക്കില്ല. ഞാനൊരു മലയാളഭാഷാപണ്ഡിതയല്ല.. എന്നെകൊണ്ട് ഒരുലേഖനം നന്നാക്കാൻ കഴിയുന്നവിധത്തിൽ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഒരുലേഖനം മെച്ചപ്പെടുത്തുന്നതിനുപകരം എതിർക്കുന്നു എന്നെഴുതാൻ ആരാണ് ഇവർക്ക് അധികാരംനല്കിയത്. ...............--Meenakshi nandhini (സംവാദം) 00:00, 17 ഏപ്രിൽ 2019 (UTC)Reply[മറുപടി]

പ്രധാനതാളിൽ സമർപ്പിക്കാൻ വേണ്ടി മുമ്പ് ഞാൻ പരമാരിബൊ, ഗ്രാൻഡ്മ മോസെസ് എന്നീ രണ്ടുലേഖനങ്ങൾ തയ്യാറാക്കിയിരുന്നു. സംശോധനത്തിനിട്ട ശേഷം അല്ല ഞാൻ ഈ താളിൽ തെരഞ്ഞെടുക്കാനായി നിർദ്ദേശിച്ചത്. മുരിങ്ങയും സഹോദരൻ അയ്യപ്പനും, ശേഷമാണ് ജാൻ ലുയിസ് കൽമൊ എന്ന ലേഖനം കിടന്നത്. അതു വൃത്തിയാക്കാൻ ധാരാളം സമയമുണ്ടായിരുന്നു. എന്നോടൊരു അഭിപ്രായം പോലും ചോദിക്കാതെ ധൃതിയിൽ അതിനെ എതിർക്കുന്നുവെന്ന് രേഖപ്പെടുത്തിയാൽ എൻറെ വിക്കിപീഡിയയിലെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത് നന്നായിരിക്കും. അതിനുമുമ്പ് ഈ താളിൽ സമർപ്പിച്ചിരുന്ന ആരോഗ്യത്തിലെ ലിംഗ അസമത്വം എന്ന ലേഖനം പ്രധാനതാളിൽ സമർപ്പിക്കാനുള്ള യോഗ്യതയുണ്ടെന്ന് തോന്നിയില്ല. വിഷയം നല്ലതാണെങ്കിലും അതിന് ശരിയായ രീതിയിൽ ആദ്യം അവലംബമൊന്നുണ്ടായിരുന്നില്ല. കുറെകാര്യങ്ങൾ കുത്തിവാരിനിറച്ച് എഴുതിയിരുന്നു അത്രമാത്രം. ഇപ്പോഴും ആ ലേഖനത്തിൽ വാചകങ്ങൾ ഉപയോക്താവ് റസിമാൻ പറയുന്ന വാചകഫിനിഷിംഗ് ഉണ്ടോയെന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അതിനുമുമ്പ് പ്രധാനതാളിലേ ലേഖനം നാസികളുടെ പുസ്തകം കത്തിക്കൽ എന്നലേഖനം വ്യക്തമായ അവലംബത്തിന്റെ അപര്യാപ്തയോടെ ധാരാളം ചുമന്നകണ്ണികളോടെ സമർപ്പിച്ചിരുന്നു. ആ ലേഖനത്തിൻറെ ചുമന്നകണ്ണികൾ മാറ്റി നിലവാരമുള്ളതാക്കിതീർക്കാൻ ഞാൻ ചിലവാക്കിയ എനർജിയും സമയത്തിനും സീനിയേഴ്സ് എന്തു മൂല്യവും കാണുന്നുവെന്ന് എനിക്കറിയില്ല. മുരിങ്ങയും, സഹോദരൻ അയ്യപ്പനും (വ്യക്തിക്ക് പ്രാധാന്യം ഉണ്ടെങ്കിലും) ലേഖനം നിലവാരമുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. അങ്ങനെയാണെങ്കിൽ ഗുണനിലവാരമുള്ള ലേഖനം തയ്യാറാക്കാൻ ഉത്സാഹം കുറയാൻ മറ്റൊന്നുംവേണ്ട. മലയാളം വിക്കിപീഡിയയിൽ പ്രവർത്തനം നിന്നുപോകുമെന്ന് ഭാവിപ്രവചനം നടത്തിയിട്ടുകടന്നുപോയ മുൻ ഉപയോക്താക്കളെയും ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു. --Meenakshi nandhini (സംവാദം) 03:20, 4 ഏപ്രിൽ 2019 (UTC)Reply[മറുപടി]

അഖിൽ ജാക്സന് ഞാനങ്ങനെ മെയിലുകൾ ഒന്നും തന്നെ അയച്ചിട്ടില്ല...പിന്നെ വ്യക്തിതാല്പര്യം എങ്ങനെവന്നുവെന്ന് അഖിൽജാകസൻ തന്നെ അറിയിച്ചാൽ നന്നായിരുന്നു.............വിക്കിപീഡിയയിൽ നിലനിൽക്കാനുള്ള പ്രോത്സാഹനം എനിക്ക് തന്നിട്ടുള്ളത് ബ്യൂറോക്രാറ്റായ രജ്ഞിത് സിജിയും മാളികവീടും മാത്രമാണ്. ഒരുപക്ഷെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വ്യക്തിതാല്പര്യത്തിൻറെ പേരിൽ ഞാൻ കുറിച്ച ഈ വാക്കുകൾ നീക്കപ്പെടാം അതാണ് യഥാർത്ഥ വിക്കിപീഡിയ......പ്രഗല്ഭരായ മുൻ വിക്കിപീഡിയക്കാർ നഷ്ടപ്പെട്ടതിൻറെ ചരിത്രവും ഇതുതന്നെയായിരിക്കാം.......--Meenakshi nandhini (സംവാദം) 00:14, 17 ഏപ്രിൽ 2019 (UTC)Reply[മറുപടി]

  • Symbol oppose vote.svg എതിർക്കുന്നു വേണ്ട നിലവാരമില്ലാത്ത, ഇംഗ്ലീഷിന്റെ അതിപ്രസരമുള്ള ലേഖനം. ലേഖനം തിരഞ്ഞെടുക്കുന്നത് വ്യക്തികളെ നോക്കി അല്ലല്ലോ.--പ്രവീൺ:സം‌വാദം 01:12, 15 ഏപ്രിൽ 2019 (UTC)Reply[മറുപടി]

വിക്കിയുടെ അമരക്കാരനായ ബ്യൂറോക്റാറ്റായ ഭാഷാപണ്ഡിതന് എൻറെ അഭിനന്ദനങ്ങൾ.................സ്വയം ആരാണെന്ന് വിലയിരുത്തുക. ഒരുഭാഷാപണ്ഡിതൻറെ ലക്ഷണം താങ്കളുടെ ലേഖനങ്ങളിൽ ഞാൻ കണ്ടില്ല. താങ്കൾ തീർച്ചയായും വിക്കിയുടെ നിലവാരം ഉയർത്തും.........--Meenakshi nandhini (സംവാദം) 23:34, 16 ഏപ്രിൽ 2019 (UTC)Reply[മറുപടി]

ഈ ലേഖനം നിലവാരമില്ലാത്തതാണെന്ന് എനിക്കുതോന്നുന്നില്ല. നിലവാരമില്ല എന്നുതോന്നിയവർക്കുവേണ്ടിയും ഇംഗ്ലീഷിൻറെ അതിപ്രസരമെന്നു സൂചിപ്പിച്ചതുകൊണ്ടും അതുമാറ്റുന്നതിലേയ്ക്കായി പ്രധാനതാളിലേയ്ക്ക് തെരഞ്ഞെടുത്ത ലേഖനമാക്കാൻ അനുയോജ്യമാക്കി തീർക്കുന്നതിലേയ്ക്കായി ഓസ്കർ മത്സ്യം എന്ന ലേഖനത്തെ ഞാൻ പിൻവലിച്ചു സംശോധനായജ്ഞത്തിലിടുന്നു. --Meenakshi nandhini (സംവാദം) 02:12, 21 ഏപ്രിൽ 2019 (UTC)Reply[മറുപടി]

☒N സമവായമില്ല, നാമനിർദ്ദേശക പിൻവലിച്ചു -- റസിമാൻ ടി വി 10:00, 23 ഏപ്രിൽ 2019 (UTC)Reply[മറുപടി]


ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം[തിരുത്തുക]

സമഗ്രമായി എഴുതപ്പെട്ട ലേഖനം, തെരഞ്ഞെടുക്കാൻ നാമനിർദ്ദേശം നൽകുന്നു.--Vinayaraj (സംവാദം) 17:28, 9 ജനുവരി 2019 (UTC)Reply[മറുപടി]

Yes check.svg 2019 മാർച്ച് മാസത്തെ തിരഞ്ഞെടുത്ത ലേഖനമാക്കി. പ്രധാന താളിൽ വരുന്ന ഭാഗം നന്നാക്കാൻ സഹായിക്കുമല്ലോ -- റസിമാൻ ടി വി 09:57, 27 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

തുമ്പി[തിരുത്തുക]

2007-ൽ Jigesh തുടങ്ങിവെച്ചതും പിന്നീട് എന്റെ സുഹൃത്തായ Rojypala ഉൾപ്പടെ പലരുംചേർന്ന് വികസിപ്പിച്ചതുമായ ഒരു താളാണ് തുമ്പി. റോജിയാണ് എന്നെ മലയാളം വിക്കിയിലേക്ക് ആകർഷിച്ചതും. റോജി ധാരാളം തുമ്പികളുടെ താളുകളും ഉണ്ടാക്കിയിട്ടുണ്ട്. ഈയിടെയായി മറ്റൊരു സുഹൃത്ത്. ഷെരിഫ് കേരളത്തിലെ തുമ്പികളുടെ പട്ടികയും അതിലുള്ള ഓരോ തുമ്പികളുടെ താളുകളും വിജ്ഞാനപ്രദമാക്കുന്നുണ്ട്. മൂല താളായ തുമ്പിയിൽ അവയുടെ ചരിത്രം, വർഗ്ഗീകരണം, ശരീരഘടന, ആവാസവ്യവസ്ഥ, ജീവിതചക്രം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ താളും അവയുടെ ഉപതാളുകളും (അക്ഷരത്തെറ്റുകൾ തിരുത്തുവാനും ഉപതാളുകൾ എഴുതുവാനും മാളികവീട്, Meenakshi nandhini എന്നിവരും ഏറെ സഹായിച്ചു.) ചേർന്ന് തുമ്പികളെക്കുറിച്ചു ഒരു സാമാന്യവിവരം വായനക്കാർക്കു നൽകുമെന്നു പ്രതീഷിക്കുന്നു. ജീ 08:45, 28 നവംബർ 2018 (UTC)Reply[മറുപടി]

Yes check.svg 2019 ഫെബ്രുവരി മാസത്തെ തിരഞ്ഞെടുത്ത ലേഖനം -- റസിമാൻ ടി വി 19:25, 27 ജനുവരി 2019 (UTC)Reply[മറുപടി]

ആരോഗ്യത്തിലെ ലിംഗ അസമത്വം[തിരുത്തുക]

ആരോഗ്യത്തിലെ ലിംഗ അസമത്വങ്ങളെപ്പറ്റി സമ്പൂർണ്ണമായി വിവരങ്ങൾ നൽകിയിരിക്കുന്നു. തെരഞ്ഞെടുക്കാൻ യോഗ്യമെന്നു കരുതുന്നു. --Vinayaraj (സംവാദം) 01:41, 19 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

  • Symbol support vote.svg അനുകൂലിക്കുന്നു--malikaveedu (സംവാദം) 15:26, 20 ജൂൺ 2018 (UTC)Reply[മറുപടി]
  • Symbol oppose vote.svg എതിർക്കുന്നു ഈ ലേഖനം ഇംഗ്ലീഷ് വിക്കിയിൽ നിന്നാണ് ഭൂരിഭാഗവും എടുത്തത് എന്നു തോന്നുന്നു. അവിടെ പക്ഷെ ഈ താളിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. Akhiljaxxn (സംവാദം) 16:13, 28 ജൂലൈ 2018 (UTC)Reply[മറുപടി]
  • Symbol support vote.svg അനുകൂലിക്കുന്നു -- ഇംഗ്ലീഷ് വിക്കിപീഡിയയിലെ സംവാദത്താൾ വായിച്ചു. ഫെമിനിസ്റ്റ് പക്ഷപാതമാണ് അവിടെ ഉന്നയിച്ചിരിക്കുന്ന ആരോപണം. അത് ശരിയല്ലെന്ന് വ്യക്തിപരമായ അഭിപ്രായം -- റസിമാൻ ടി വി 18:28, 12 ഡിസംബർ 2018 (UTC)Reply[മറുപടി]
റസിമാൻ എതിർക്കാനുള്ള കാരണം അതു മാത്രമല്ല .നിരവധി പാരാഗ്രാഫുകളും വിവിധ സെക്ഷനുകളും ഒറ്റ അവലംബം പോലും ഇല്ലാത്തതായിട്ടുണ്ട്.Akhiljaxxn (സംവാദം) 00:12, 13 ഡിസംബർ 2018 (UTC)Reply[മറുപടി]
  • Symbol support vote.svg അനുകൂലിക്കുന്നു--അവലംബങ്ങൾ ചേർത്തു. ജീ 02:54, 13 ഡിസംബർ 2018 (UTC)Reply[മറുപടി]
Yes check.svg 2019 ജനുവരി മാസത്തെ തിരഞ്ഞെടുത്ത ലേഖനമാക്കി -- റസിമാൻ ടി വി 07:38, 4 ജനുവരി 2019 (UTC)Reply[മറുപടി]

കേരളത്തിലെ ചിത്രശലഭങ്ങൾ[തിരുത്തുക]

കേരളത്തിലെ ചിത്രശലഭങ്ങളെ ഏറ്റവും മനോഹരമായും ശാസ്ത്രീയമായും ലളിതമായും അവതരിപ്പിച്ചിരിക്കുന്നു. ഏതൊരാളെയും ശലഭങ്ങളിലേക്ക് ആകർഷിക്കാനും ഉതകുന്ന ഈ ലെഖനം തെരഞ്ഞെടുക്കേണ്ടതാണെന്നു കരുതുന്നു.--Vinayaraj (സംവാദം) 17:15, 9 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

അഭിപ്രായം ഈ താൾ തിരെഞ്ഞെടുക്കാവുന്ന ലേഖനങ്ങളേക്കാൾ വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന പട്ടികകൾ ക്കാണ് യോജിച്ചത്. Akhiljaxxn (സംവാദം) 00:50, 10 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

☒N. Akhiljaxxn (സംവാദം) 12:43, 14 ഓഗസ്റ്റ് 2019 (UTC)Reply[മറുപടി]

ഗ്രാൻഡ്മ മോസെസ്[തിരുത്തുക]

ഗ്രാമീണ അമേരിക്കൻ ജീവിതത്തെ ചിത്രീകരിക്കുന്ന ചിത്രകാരിയായ "ഗ്രാൻഡ്മാ മോസെസ്" എന്നറിയപ്പെടുന്ന അന്ന മേരി റോബേർട്ട്സൺ എന്ന അമേരിക്കൻ നാടോടി കലാകാരിയെക്കുറിച്ചുള്ള ലേഖനമായ ഗ്രാൻഡ്മ മോസെസ് തിരഞ്ഞെടുക്കാവുന്ന ലേഖനമായി നാമനിർദ്ദേശം ചെയ്യുന്നു.--Meenakshi nandhini (സംവാദം) 13:01, 16 നവംബർ 2018 (UTC)Reply[മറുപടി]

Yes check.svg -- 2018 നവംബർ മാസത്തെ തിരഞ്ഞെടുത്ത ലേഖനം .Akhiljaxxn (സംവാദം) 11:48, 5 ഡിസംബർ 2018 (UTC)Reply[മറുപടി]

പരമാരിബൊ[തിരുത്തുക]

തെക്കേ അമേരിക്കയിലെ ഒരു രാജ്യവും സുരിനാമിന്റെ തലസ്ഥാനവും ആയ പരമാരിബൊ തിരഞ്ഞെടുക്കാവുന്ന ലേഖനമായി നാമനിർദ്ദേശം ചെയ്യുന്നു.--Meenakshi nandhini (സംവാദം) 12:15, 27 ഒക്ടോബർ 2018 (UTC)Reply[മറുപടി]

Yes check.svg -- 2018 നവംബർ മാസത്തെ തിരഞ്ഞെടുത്ത ലേഖനം Akhiljaxxn (സംവാദം) 00:34, 7 നവംബർ 2018 (UTC)Reply[മറുപടി]

നാസികളുടെ പുസ്തകം കത്തിക്കൽ[തിരുത്തുക]

1930 കളിൽ നാസി ജർമനിയിൽ നടന്ന നാസികളുടെ പുസ്തകം കത്തിക്കൽ പരിപാടിയെപ്പറ്റിയുള്ള ലേഖനം. തിരഞ്ഞെടുക്കാവുന്ന ലേഖനമായി നാമനിർദ്ദേശം ചെയ്യുന്നു.--Vinayaraj (സംവാദം) 17:28, 27 ജൂലൈ 2018 (UTC)Reply[മറുപടി]

അഭിപ്രായം കുറച്ചു കൂടെ അവലംബങ്ങൾ ചേർത്താൽ നന്നായിരുന്നു.നിരവധി പാരാഗ്രാഫുകളിൽ ഒരു അവലംബം പോലുമില്ലതായിട്ടുണ്ട്. അതുപോലെ 'പുസ്തകങ്ങൾ നശിപ്പിക്കപ്പെട്ട ഗ്രന്ഥകാരന്മാർ' എന്ന സെക്ഷനിൽ ഒറ്റ അവലംബം പോലും ചേർത്തിട്ടില്ല.Akhiljaxxn (സംവാദം) 16:18, 28 ജൂലൈ 2018 (UTC)Reply[മറുപടി]

Yes check.svg -- 2018 ഒക്ടോബർ മാസത്തെ തിരഞ്ഞെടുത്ത ലേഖനം. രൺജിത്ത് സിജി {Ranjithsiji} 17:27, 4 ഒക്ടോബർ 2018 (UTC)Reply[മറുപടി]

എടികെ[തിരുത്തുക]

ഇന്ത്യയിലെ മികച്ച ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ എടികെയെ കുറിച്ചുള്ള ഈ ലേഖനം തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു. ഭൂരിഭാഗവും ഇംഗ്ലീഷ് വിക്കിയുടെ പകർപ്പാണ്. ലേഖന നിർമ്മാണത്തിൽ പങ്കു വഹിച്ചിട്ടുണ്ട്.തിരഞ്ഞെടുക്കാവുന്നതാണെന്ന് തോന്നുന്നു. Akhiljaxxn (സംവാദം) 00:32, 2 നവംബർ 2017 (UTC)Reply[മറുപടി]

Yes check.svg -- 2018 ഫെബ്രുവരി മാസത്തെ തിരഞ്ഞെടുത്ത ലേഖനം ബിപിൻ (സംവാദം) 06:31, 2 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

ഇന്ദിരാ ഗാന്ധി[തിരുത്തുക]

ലേഖനത്തിൽ അവലംബം ആവശ്യമാണ് എന്ന് രേഖപ്പെടുത്തിയ സ്ഥലത്തെല്ലാം അവലംബം ചേർത്തിട്ടുണ്ട്.കൂടാതെ ലേഖനത്തിന്റെ ഘടന ഇംഗ്ലീഷ് വിക്കി പോലെ ആക്കിയിട്ടുണ്ട്. ഭൂരിഭാഗവും ഇംഗ്ലീഷ് വിക്കിയുടെ പകർപ്പാണ്‌.തിരഞ്ഞെടുക്കാൻ നല്ലതാണെന്ന് തോന്നുന്നു. Akhiljaxxn (സംവാദം) 06:00, 13 സെപ്റ്റംബർ 2017 (UTC)Reply[മറുപടി]

 Yes check.svg നവംബർ മാസത്തെ തിരഞ്ഞെടുത്ത ലേഖനം ബിപിൻ (സംവാദം) 04:03, 1 നവംബർ 2017 (UTC)Reply[മറുപടി]

ചില്ലുകൾ തകർത്ത രാത്രി[തിരുത്തുക]

അംഗങ്ങൾ കുറവായ ഒരു സമൂഹത്തെ തങ്ങൾക്കുള്ള എല്ലാ പ്രശ്നങ്ങളുടെയും മുഖ്യകാരണക്കാരായി ഭരണാധികാരികൾ പ്രഖ്യാപിച്ച് ഭൂരിപക്ഷത്തിന്റെ ശ്രദ്ധ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും മാറ്റി തങ്ങളുടെ വംശീയ അജണ്ഡ നടപ്പാക്കാൻ നാസി ജർമ്മനിയിൽ ജൂതർക്കെതിരെ നടന്ന ഒരു കലാപമാണ് ചില്ലുകൾ തകർത്ത രാത്രി അഥവാ Kristallnacht. എന്നും എവിടെയും ജനങ്ങളുടെ ശ്രദ്ധയെമാറ്റി കലാപം സൃഷ്ടിക്കപ്പെടാൻ സാധ്യതയുള്ളപ്പോൾ ചരിത്രബോധം നിലനിന്നേതീരൂ. ഇംഗ്ലീഷ് ലേഖനത്തിന്റെ വിവർത്തനമാണ്. നാമനിർദ്ദേശം ചെയ്യുന്നു.--Vinayaraj (സംവാദം) 15:50, 21 ഒക്ടോബർ 2017 (UTC)Reply[മറുപടി]

  Yes check.svg ജനുവരി 2018 ലെ തിരഞ്ഞെടുത്ത ലേഖനം -- രൺജിത്ത് സിജി {Ranjithsiji} 17:55, 2 ജനുവരി 2018 (UTC)Reply[മറുപടി]

ജോസഫ് ഗീബൽസ്[തിരുത്തുക]

തന്റെ നേതാവിന്റെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ നിലപാടുകൾ നടപ്പിലാക്കാൻ അസത്യങ്ങളും അർദ്ധസത്യങ്ങളും സത്യങ്ങൾ എന്ന രീതിയിൽ ആവർത്തിച്ച് ജനങ്ങളുടെ മനസ്സിൽ ഉറപ്പിച്ച് ഒരു ലോകയുദ്ധത്തിന്റെ തന്നെ കാരണക്കാരിൽ ഒരാളായ ഗിബൽസിന്റെ ചരിത്രം മറാക്കാതെ പഠിക്കേണ്ടതാണ്. ഇംഗ്ലീഷ് ലേഖനത്തിന്റെ വിവർത്തനമാണ്. നാമനിർദ്ദേശം ചെയ്യുന്നു.--Vinayaraj (സംവാദം) 12:42, 11 മാർച്ച് 2017 (UTC) തന്റെ നേതാവിന്റെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ നിലപാടുകൾ നടപ്പിലാക്കാൻ അസത്യങ്ങളും അർദ്ധസത്യങ്ങളും സത്യങ്ങൾ എന്ന രീതിയിൽ ആവർത്തിച്ച് ജനങ്ങളുടെ മനസ്സിൽ ഉറപ്പിച്ച് ഒരു ലോകയുദ്ധത്തിന്റെ തന്നെ കാരണക്കാരിൽ ഒരാളായ ഗിബൽസിന്റെ ചരിത്രം മറക്കാതെ പഠിക്കേണ്ടതാണ്. ഇംഗ്ലീഷ് ലേഖനത്തിന്റെ വിവർത്തനമാണ്. നാമനിർദ്ദേശം ചെയ്യുന്നു.--Vinayaraj (സംവാദം) 12:42, 11 മാർച്ച് 2017 (UTC)Reply[മറുപടി]

മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ[തിരുത്തുക]

ഒരിക്കലും മെരുങ്ങാത്ത ആനകളെ പലവിധത്തിലും മനുഷ്യർ ഉപദ്രവിക്കുന്നു. അതെപ്പറ്റി കിട്ടാവുന്ന കാര്യങ്ങളെല്ലാം ശേഖരിച്ച് ഏപോപിപ്പിച്ച് ചിത്രങ്ങൾ സഹിതം എഴുതിയിരിക്കുന്ന ലേഖനം. തിരഞ്ഞെടുക്കാനായി നാമനിർദ്ദേശം ചെയ്യുന്നു.--Vinayaraj (സംവാദം) 16:39, 22 ഫെബ്രുവരി 2017 (UTC) ഒരിക്കലും മെരുങ്ങാത്ത ആനകളെ പലവിധത്തിലും മനുഷ്യർ ഉപദ്രവിക്കുന്നു. അതെപ്പറ്റി കിട്ടാവുന്ന കാര്യങ്ങളെല്ലാം ശേഖരിച്ച് ഏകോപിപ്പിച്ച് ചിത്രങ്ങൾ സഹിതം എഴുതിയിരിക്കുന്ന ലേഖനം. തിരഞ്ഞെടുക്കാനായി നാമനിർദ്ദേശം ചെയ്യുന്നു.--Vinayaraj (സംവാദം) 16:39, 22 ഫെബ്രുവരി 2017 (UTC)Reply[മറുപടി]

വാൻസീ കോൺഫറൻസ്[തിരുത്തുക]

ചരിത്രത്തിലെ, ജൂതരെ കൂട്ടക്കൊലയ്ക്ക് വിധേയമാക്കുവാൻ സർക്കാർ യന്ത്രസംവിധാനങ്ങൾ തന്നെ വളരെ കൃത്യമായി പ്രവർത്തിച്ചതിന്റെ യഥാർത്ഥ രേഖയാണ് വാൻസീ കോൺഫറൻസിന്റെ മിനുട്‌സുകളിൽ കാണാവുന്നത്. കഴിയുന്നത്ര വിശദമായി എഴുതിയിരിക്കുന്നു. ലേഖനനിർമ്മാണത്തിൽ പങ്കുവഹിച്ചു, തിരഞ്ഞെടുക്കാൻ യോഗ്യമെന്നു കരുതുന്നു.--Vinayaraj (സംവാദം) 01:49, 16 ജനുവരി 2017 (UTC) ചരിത്രത്തിലെ, ജൂതരെ കൂട്ടക്കൊലയ്ക്ക് വിധേയമാക്കുവാൻ സർക്കാർ യന്ത്രസംവിധാനങ്ങൾ തന്നെ വളരെ കൃത്യമായി പ്രവർത്തിച്ചതിന്റെ യഥാർത്ഥ രേഖയാണ് വാൻസീ കോൺഫറൻസിന്റെ മിനുട്‌സുകളിൽ കാണാവുന്നത്. കഴിയുന്നത്ര വിശദമായി എഴുതിയിരിക്കുന്നു. ലേഖനനിർമ്മാണത്തിൽ പങ്കുവഹിച്ചു, തിരഞ്ഞെടുക്കാൻ യോഗ്യമെന്നു കരുതുന്നു.--Vinayaraj (സംവാദം) 01:49, 16 ജനുവരി 2017 (UTC)Reply[മറുപടി]

  • Symbol support vote.svg അനുകൂലിക്കുന്നു----malikaveedu 08:56, 12 ജൂൺ 2017 (UTC)

ചില്ലുകൾ തകർത്ത രാത്രി[തിരുത്തുക]

അംഗങ്ങൾ കുറവായ ഒരു സമൂഹത്തെ തങ്ങൾക്കുള്ള എല്ലാ പ്രശ്നങ്ങളുടെയും മുഖ്യകാരണക്കാരായി ഭരണാധികാരികൾ പ്രഖ്യാപിച്ച് ഭൂരിപക്ഷത്തിന്റെ ശ്രദ്ധ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും മാറ്റി തങ്ങളുടെ വംശീയ അജണ്ഡ നടപ്പാക്കാൻ നാസി ജർമ്മനിയിൽ ജൂതർക്കെതിരെ നടന്ന ഒരു കലാപമാണ് ചില്ലുകൾ തകർത്ത രാത്രി അഥവാ Kristallnacht. എന്നും എവിടെയും ജനങ്ങളുടെ ശ്രദ്ധയെമാറ്റി കലാപം സൃഷ്ടിക്കപ്പെടാൻ സാധ്യതയുള്ളപ്പോൾ ചരിത്രബോധം നിലനിന്നേതീരൂ. ഇംഗ്ലീഷ് ലേഖനത്തിന്റെ വിവർത്തനമാണ്. നാമനിർദ്ദേശം ചെയ്യുന്നു.


ലേഖനത്തിൽ അവലംബം ആവശ്യമാണ് എന്ന് രേഖപ്പെടുത്തിയ സ്ഥലത്തെല്ലാം അവലംബം ചേർത്തിട്ടുണ്ട്.കൂടാതെ ലേഖനത്തിന്റെ ഘടന ഇംഗ്ലീഷ് വിക്കി പോലെ ആക്കിയിട്ടുണ്ട്. ഭൂരിഭാഗവും ഇംഗ്ലീഷ് വിക്കിയുടെ പകർപ്പാണ്‌.തിരഞ്ഞെടുക്കാൻ നല്ലതാണെന്ന് തോന്നുന്നു. Akhiljaxxn (സംവാദം) 05:57, 13 സെപ്റ്റംബർ 2017 (UTC)Reply[മറുപടി]


ജവഹർലാൽ നെഹ്രു[തിരുത്തുക]

ലേഖനത്തിന്റെ നിർമ്മാണത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. അവലംബം ആവശ്യമാണ് എന്ന് രേഖപ്പെടുത്തിയ സ്ഥലത്തെല്ലാം അവലംബം ചേർത്തിട്ടുണ്ട്.ഭൂരിഭാഗവും ഇംഗ്ലീഷ് വിക്കിയുടെ പകർപ്പാണ്‌.തിരഞ്ഞെടുക്കാൻ നല്ലതാണെന്ന് തോന്നുന്നു. Akhiljaxxn (സംവാദം) 09:30, 8 ഡിസംബർ 2016 (UTC)Reply[മറുപടി]

ജനുവരി മാസത്തെ തിരഞ്ഞെടുത്ത ലേഖനം ബിപിൻ (സംവാദം) 15:04, 10 ജനുവരി 2017 (UTC)Reply[മറുപടി]


മൈക്കൽ ജാക്സൺ[തിരുത്തുക]

ലേഖനത്തിന്റെ നിർമ്മാണത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. ഭൂരിഭാഗവും ഇംഗ്ലീഷ് വിക്കിയുടെ പകർപ്പാണ്‌. തിരഞ്ഞെടുക്കാൻ നല്ലതാണെന്ന് തോന്നുന്നു. ഉപയോക്താവ്:Akhiljaxxn 11:05, 26 ജൂലൈ 2016 (UTC)Reply[മറുപടി]

ഒക്ടോബർ മാസത്തെ തിരഞ്ഞെടുത്ത ലേഖനം -- ബിപിൻ (സംവാദം) 04:16, 3 ഒക്ടോബർ 2016 (UTC)Reply[മറുപടി]

കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം[തിരുത്തുക]

ലേഖനനിർമ്മാണത്തിൽ പങ്കുവഹിച്ചു.--Vinayaraj (സംവാദം) 15:17, 9 ജൂൺ 2016 (UTC)Reply[മറുപടി]

  • Symbol support vote.svg അനുകൂലിക്കുന്നു--റോജി പാലാ (സംവാദം) 08:40, 5 ജൂലൈ 2016 (UTC)Reply[മറുപടി]
  • Symbol support vote.svg അനുകൂലിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 09:36, 5 ജൂലൈ 2016 (UTC)Reply[മറുപടി]
  • Symbol support vote.svg അനുകൂലിക്കുന്നു--അൽഫാസ് (സം) 14:45, 24 ജൂലൈ 2016 (UTC)Reply[മറുപടി]
  • Symbol support vote.svg അനുകൂലിക്കുന്നു--ബിപിൻ (സംവാദം) 12:14, 30 ജൂലൈ 2016 (UTC)Reply[മറുപടി]
  • Symbol oppose vote.svg എതിർക്കുന്നു--(കടത്തനാടുള്ള ഏതാണ്ട് 2000 നായർ പടയാളികൾ കുറ്റിപ്പുറം കോട്ടയിൽ ഏതാനും ആഴ്ച്ച ടിപ്പുവിന്റെ വലിയ സേനയോട് കീഴടങ്ങാൻ കൂട്ടാക്കാതെ നിലയുറപ്പിച്ചു. പക്ഷേ പട്ടിണിയാൽ അവർ മരിച്ചുതുടങ്ങിയപ്പോൾ ടിപ്പു കോട്ടയിൽ പ്രവേശിച്ചു. സ്വമനസ്സാലെ ഇസ്ലാമിലേക്ക് മാറുകയാണെങ്കിൽ കൊല്ലാതിരിക്കാം, അല്ലെങ്കിൽ നിർബന്ധിതമായി പരിവർത്തനം ചെയ്തു നാടുകടത്തപ്പെടും എന്ന നിർബന്ധത്തിനു വഴങ്ങി എല്ലാവരും, മറ്റു നിർവാഹമില്ലാതെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു. മതംമാറ്റച്ചടങ്ങിനു ശേഷം സ്ത്രീപുരുഷന്മാർ അടക്കം കീഴടങ്ങിയ എല്ലാവരെക്കൊണ്ടും തങ്ങളുടെ വിശ്വാസം വിലക്കിയ പശുമാംസം നിർബന്ധപൂർവ്വം തീറ്റിക്കുകയുണ്ടായി.)ഇത്തരം വരികളെല്ലാം വിജ്ഞാനത്തേക്കാളും വർഗ്ഗീയത വളർത്താൻ മാത്രമേ ഉപകരിക്കൂ! Apnarahman: സംവാദം: 11:08, 4 ഓഗസ്റ്റ് 2016 (UTC)Reply[മറുപടി]
നടന്ന സംഭവമല്ലേ ? വർഗ്ഗീയത വളരുന്നതെങ്ങിനെ ?? ബിപിൻ (സംവാദം) 17:35, 6 ഓഗസ്റ്റ് 2016 (UTC)Reply[മറുപടി]

നടന്നതെന്ന് ഉറപ്പിച്ചുപറയാൻ പതിനെട്ടാം നൂറ്റാണ്ടിൽ ബിപിൻ ഇവരുടെ കൂടെയുണ്ടായിരുന്നുവോ? നടന്നതാവട്ടെ, അല്ലാതിരിക്കട്ടെ! ഒരല്പമെങ്കിലും സമാധാനത്തോടെ കഴിയുന്ന കേരളജനതയുടെ മനസ്സുകളിലേക്ക് ജാതിയുടേയും മതത്തിന്റെയും പേരിൽ വിഷവിത്തുകൾ പാകി, പാവപ്പെട്ട ഹിന്ദുവും മുസ്ല്മാനും തമ്മിൽതല്ലി പൊരുതിയുണ്ടാക്കുന്ന വോട്ട്, ബ്രിട്ടീഷുകാർ ഒരുപാട് പ്രയോഗിച്ച് പരാജയപ്പെട്ട തന്ത്രമാണെന്ന് മറക്കരുത്! സുഹൃത്തെ, എല്ലാ മതങ്ങളും ഒന്നിച്ച് സന്തോഷത്തോടെ പരസ്പരം തോളിൽ കൈചേർത്ത് കഴിയുന്ന ഒരിന്ത്യയെക്കുറിച്ച് നമുക്ക് ചിന്തിച്ചുകൂടെ? എല്ലാം ഒരമ്മയുടെ മക്കളാണു, സഹോദരീസഹോദരന്മാരാണു, രാഷ്ട്രീയം വ്യത്യസ്ഥമാവട്ടെ, മതം വ്യത്യസ്ഥമാവട്ടെ, പരസ്പരം സഹായിക്കാൻ നമുക്കു നമ്മളെയുണ്ടാവൂ! റോഡിൽ ചോരചിന്തി സഹായത്തിനു കേഴുന്ന ഒരാൾ ഹിന്തുവാണോ മുസ്ലിമാണൊ എന്നുനോക്കി പുറംതിരിഞ്ഞു നടക്കുന്ന ഒരു സംസ്കാരം നമുക്കു വേണോ? "ഒരു ജാതി, ഒരു മതം, ഒരു ദൈവം" എന്ന ശ്രീ നാരായണഗുരുവിന്റെ വാക്കുകളെ തട്ടിക്കളയുകളാണോ, നാം ചെയ്യേണ്ടത്? മേൽസൂചിപ്പിച്ച തരത്തിലുള്ള വരികൾ നീക്കം ചെയ്താൽ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ നിലവാരത്തിലേക്കുയർത്താവുന്നതാണു -- Apnarahman: സംവാദം: 02:45, 7 ഓഗസ്റ്റ് 2016 (UTC)Reply[മറുപടി]

ഒരു ലേഖനത്തിൽ ആവശ്യമായ തിരുത്തലുകൾ നടത്താൻ എല്ലാ ഉപയോക്താക്കൾക്കും അവകാശമുണ്ടെന്നാണെനിക്കു തോന്നുന്നത്. താങ്കൾക്കു അതു ചെയ്യാവുന്നതാണ്. എന്റെ ജീവിത കാലയളവിലുള്ള കാര്യങ്ങൾ മാത്രമേ വിക്കിയിലെത്താൻ പാടുള്ളു എന്നു പറയുന്നതു തികച്ചും ബാലിശമല്ലേ. ചരിത്രം നമുക്കു മുന്നിലെത്തുന്നത്, മുൻപേ പോയവർ എഴുതിവെച്ചതിൽ നിന്നുമാണ്, അക്കാലത്ത് ഞാൻ ജീവിച്ചിരിക്കണമെന്നൊന്നുമില്ല. ബിപിൻ (സംവാദം) 03:37, 7 ഓഗസ്റ്റ് 2016 (UTC)Reply[മറുപടി]
സംവാദത്തിൽ മറുപടി ഇട്ടിട്ടുണ്ട്.--റോജി പാലാ (സംവാദം) 05:29, 7 ഓഗസ്റ്റ് 2016 (UTC)Reply[മറുപടി]
Yes check.svg ഓഗസ്റ്റ് മാസത്തെ തിരഞ്ഞെടുത്ത ലേഖനം  -- ബിപിൻ (സംവാദം) 14:40, 1 ഓഗസ്റ്റ് 2016 (UTC)Reply[മറുപടി]

ശങ്കരാചാര്യർ[തിരുത്തുക]

നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ്‌ ശ്രീശങ്കരാചാര്യർ. എല്ലാ നിർവചനങ്ങൾക്കും ഒരു അവലംബം എങ്കിലും കൊടുത്തിട്ടുണ്ട്. ഭൂരിഭാഗവും ഇംഗ്ലീഷ് വിക്കിയുടെ പകർപ്പാണ്‌. തിരഞ്ഞെടുക്കാൻ നല്ലതാണെന്ന് തോന്നുന്നു. അവലംബം കിട്ടാൻ ബുദ്ധിമുട്ടായതു കൊണ്ട് വളരെ സമയമെടുത്ത് എഴുതിയതാണ്‌. തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു--അജിത്ത്.എം.എസ് (സംവാദം) 14:44, 8 സെപ്റ്റംബർ 2015 (UTC)Reply[മറുപടി]

Yes check.svg --  ജൂലൈ മാസത്തെ തിരഞ്ഞെടുത്ത ലേഖനം ബിപിൻ (സംവാദം) 04:17, 4 ജൂലൈ 2016 (UTC)Reply[മറുപടി]


വധശിക്ഷ[തിരുത്തുക]

തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു.--റോജി പാലാ (സംവാദം) 08:03, 10 ജൂൺ 2015 (UTC)Reply[മറുപടി]

ലേഖനത്തിലെ ഉള്ളടക്കം പലതും പഴയതാണ്. ഐ.എസ്. തീവ്രവാദം ഉയർന്നുവന്നതിനെത്തുടർന്ന് ജോർദ്ദാനും മറ്റും നിർത്തിവച്ചിരുന്ന വധശിക്ഷകൾ പുനരാരംഭിച്ചു. പാകിസ്ഥാൻ മറ്റൊരുദാഹരണമാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് പണ്ട് മൊഴിമാറ്റി ചേർത്ത വിവരങ്ങളിൽ പലതും കാലഹരണപ്പെട്ടുപോയി. ഒന്നുകൂടി അറ്റകുറ്റപ്പണി ചെയ്തശേഷം തിരഞ്ഞെടുക്കുന്നതാവും നല്ലതെന്ന് കരുതുന്നു. --അജയ് (സംവാദം) 12:30, 23 ജൂലൈ 2015 (UTC)Reply[മറുപടി]

വിവരങ്ങൾ പുതുക്കിയിട്ടുണ്ട്. ബിപിൻ (സംവാദം) 05:20, 6 മേയ് 2016 (UTC)Reply[മറുപടി]
Yes check.svg മേയ് മാസത്തെ തിരഞ്ഞെടുത്ത ലേഖനം -- ബിപിൻ (സംവാദം) 05:34, 6 മേയ് 2016 (UTC)Reply[മറുപടി]


എ.പി.ജെ. അബ്ദുൽ കലാം[തിരുത്തുക]

ഈ ലേഖനം തിരഞ്ഞെടുത്ത ലേഖനമാക്കാൻ പുനർനാമനിർദേശം ചെയ്യുന്നു.കൂടുതൽ വിവരങ്ങൾ പുതുതായി ചേർത്ത് പൂർണ്ണത വരുത്തിയിട്ടുണ്ട്.--അജിത്ത്.എം.എസ് (സംവാദം) 03:29, 8 സെപ്റ്റംബർ 2015 (UTC)Reply[മറുപടി]

Yes check.svg ഏപ്രിൽ മാസത്തെ തിരഞ്ഞെടുത്ത ലേഖനം  -- ബിപിൻ (സംവാദം) 08:54, 1 ഏപ്രിൽ 2016 (UTC)Reply[മറുപടി]

ജോൺ ലോറൻസ്[തിരുത്തുക]

തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --റോജി പാലാ (സംവാദം) 07:47, 10 ജൂൺ 2015 (UTC)Reply[മറുപടി]

Yes check.svg തിരഞ്ഞെടുത്ത ലേഖനമാക്കി--റോജി പാലാ (സംവാദം) 07:16, 14 ജൂലൈ 2015 (UTC)Reply[മറുപടി]

ഭാരതീയ വാസ്തുവിദ്യ[തിരുത്തുക]

തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു.--റോജി പാലാ (സംവാദം) 08:14, 10 ജൂൺ 2015 (UTC)Reply[മറുപടി]

Yes check.svg തിരഞ്ഞെടുത്ത ലേഖനമാക്കി--റോജി പാലാ (സംവാദം) 08:09, 10 ഒക്ടോബർ 2015 (UTC)Reply[മറുപടി]

സൂര്യനെല്ലി സ്ത്രീപീഡനക്കേസ് [തിരുത്തുക]

ഈ ലേഖനം താരതമ്യേന പൂർണ്ണമാണ്. പീഡനത്തിന്റെ ഇരുപതാം വർഷമാണ്. ജനുവരി 16 ആകുമ്പോഴേക്കും തിരഞ്ഞെടുത്ത ലേഖനമാക്കണം എന്നെന്റെയഭിപ്രായം. അതിനാൽ നാമനിർദ്ദേശം ചെയ്യുന്നു--പ്രവീൺ:സം‌വാദം 01:34, 1 ജനുവരി 2016 (UTC)Reply[മറുപടി]

  • Symbol support vote.svg അനുകൂലിക്കുന്നു ഈമാസത്തേതാക്കൂ --Adv.tksujith (സംവാദം) 04:25, 1 ജനുവരി 2016 (UTC)Reply[മറുപടി]
  • Symbol oppose vote.svg എതിർക്കുന്നു എന്തു തരം വിജ്ഞാനമാണ് ഈ ലേഖനം പകർന്നു നൽകുന്നത് എന്നു മനസ്സിലാകുന്നില്ല. ഉള്ളടക്കത്തിന്റെ നിലവാരത്തിലും സംശയമുണ്ട്. വേണ്ട രീതിയിലുള്ള ചർച്ചകളോ സംശോധനകളോ നടത്താതെ ധൃതി പിടിച്ച് ഈ ലേഖനത്തെ വിക്കിപീഡിയയുടെ പൂമുഖത്തെത്തിക്കുവാൻ ശ്രമിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.---ജോൺ സി. (സംവാദം) 04:29, 2 ജനുവരി 2016 (UTC)Reply[മറുപടി]
  • സംവാദം
ജോൺ സി. //എന്തു തരം വിജ്ഞാനമാണ് ഈ ലേഖനം പകർന്നു നൽകുന്നത് എന്നു മനസ്സിലാകുന്നില്ല// കേരളത്തിലെ പ്രമാദമായ ഒരു കേസിനെ കുറിച്ചുള്ള അറിവ് ഇത് നൽകുന്നില്ലേ ? മലയാളം വിക്കിയിലല്ലാതെ ഈ കേസ് സംബന്ധമായ സാമാന്യവിവരം ഇപ്പോൾ മറ്റെവിടെയെങ്കിലും പൊതുജനത്തിന് ലഭ്യമാണെന്ന് കരുതുന്നില്ല.
//ഉള്ളടക്കത്തിന്റെ നിലവാരത്തിലും സംശയമുണ്ട്// എന്ന് വിമർശനമുണ്ടെങ്കിൽ ചൂണ്ടിക്കാട്ടുന്നത് നന്നായിരിക്കും. ലേഖനം നന്നാക്കിയെടുക്കാൻ കഴയുമല്ലോ ----Adv.tksujith (സംവാദം) 04:39, 2 ജനുവരി 2016 (UTC)Reply[മറുപടി]
  • സംവാദം
സുജിത്ത് സൂചിപ്പിച്ചിരിക്കുന്ന പ്രകാരം കേരളത്തിലെ പ്രമാദമായ ഒരു കേസ് എന്ന നിലയിൽ വിക്കിപീഡിയയിൽ ഈ വിഷയത്തിന്/ലേഖനത്തിന് സ്ഥാനമുണ്ട്. പ്രത്യേകിച്ച് മലയാളം വിക്കിയിൽ. എന്നാൽ ഒരു വിജ്ഞാനകോശത്തിലെ Featured Article എന്ന നിലയിലേക്ക് ഉയർത്താനുള്ള തരത്തിലുള്ള വിജ്ഞാനം ഈ ലേഖനം പ്രദാനം ചെയ്യുന്നതായി അഭിപ്രായമില്ല.--ജോൺ സി. (സംവാദം) 15:24, 5 ജനുവരി 2016 (UTC)Reply[മറുപടി]
  • സംവാദം "ഗുണനിലവാരത്തിലും ഉള്ളടക്കത്തിലും എല്ലാത്തരത്തിലും മികച്ചു നിൽക്കുന്ന ലേഖനങ്ങളാണ് വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിൽ വരേണ്ടത്". പല ആവർത്തി വായിച്ചിട്ടും ഈ ലേഖനം അങ്ങനെയുള്ള ഒന്നായി തോന്നുന്നില്ല. ലേഖനത്തിന്റെ ഉള്ളടക്കത്തിലേക്ക് കടക്കുന്നതിനു പകരം പ്രവീണിനോട് തിരികെ ഒരു ചോദ്യം. എന്തു കൊണ്ട് ഈ ലേഖനം തെരഞ്ഞെടുക്കപ്പെടണം എന്ന് അക്കമിട്ട് സൂചിപ്പിക്കാമോ? താങ്കളുടെ ഇപ്പോഴത്തെ നാമനിർദ്ദേശത്തിൽ അതു അവ്യക്തമാണ്.--ജോൺ സി. (സംവാദം) 02:08, 11 ജനുവരി 2016 (UTC)Reply[മറുപടി]
  • സംവാദം വിഷയം സംബന്ധിച്ച എല്ലാ മേഖലകളും മിക്കവാറും പരാമർശിച്ചിട്ടുണ്ട്. വിവരങ്ങളുടെ സ്രോതസ്സുകൾ കൃത്യമായി തന്നെ നൽകിയിട്ടുണ്ട്. ഇതിന് കാലിക പ്രസക്തിയുമുണ്ട്. അതുകൊണ്ട് തന്നെ.--പ്രവീൺ:സം‌വാദം 03:14, 12 ജനുവരി 2016 (UTC)Reply[മറുപടി]
 Yes check.svg തിരഞ്ഞെടുത്തു--പ്രവീൺ:സം‌വാദം 12:00, 15 ജനുവരി 2016 (UTC)Reply[മറുപടി]
  • സംവാദം

അങ്ങേയറ്റം അപലപനീയമായ നടപടി. സംവാദം നടന്നു കൊണ്ടിരിക്കുമ്പോൾ നാമനിർദ്ദേശം ചെയ്ത ആൾ തന്നെ ഈ ലേഖനത്തെ 15 ദിവസം കൊണ്ട് തിരഞ്ഞെടുത്ത ലേഖനമായി മാറ്റിയത്. --ജോൺ സി. (സംവാദം) 14:34, 15 ജനുവരി 2016 (UTC)Reply[മറുപടി]

ജനുവരി 16-ന് മുൻപ് ഒരു ലേഖനം തിരഞ്ഞെടുക്കണമെന്ന് ഒരാൾ നിർദ്ദേശിക്കുക. 15-ആം തീയതി ആകുമ്പോഴേക്കും അദ്ദേഹം അതു സ്വയം നടപ്പാക്കുക. വിക്കിപീഡിയയുടെ 15-ആം വാർഷികത്തിൽ ചെയ്യാൻ പറ്റിയ നല്ല പ്രവർത്തി. - --ജോൺ സി. (സംവാദം) 14:46, 15 ജനുവരി 2016 (UTC)Reply[മറുപടി]

ഈ ലേഖനത്തിനും മുൻപേ തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കപ്പെട്ടതും ഇത്ര തന്നെ ആളുകൾ അനുകൂലിച്ചതും ആരും വിയോജിച്ചിട്ടില്ലാത്തതുമായ എ.പി.ജെ. അബ്ദുൽ കലാം എന്ന ലേഖനത്തെ കടത്തിവെട്ടി ഈ ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമാക്കിയതിന് വിശദീകരണം നൽകേണ്ടതുണ്ട്. ഇതര കാര്യനിർവാഹകർ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു---ജോൺ സി. (സംവാദം) 15:03, 15 ജനുവരി 2016 (UTC)Reply[മറുപടി]

ഇതു സംബന്ധമായ വിവാദം അനാവശ്യമാണെന്ന് തോന്നുന്നു. വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം (മാനദണ്ഡങ്ങൾ) എന്ന താളിനുവിരുദ്ധമായി ഒന്നും ഇപ്പോൾ തെരഞ്ഞെടുത്ത ലേഖനത്തിൽ കാണന്നില്ല. കാലിക പ്രസക്തമായ ലേഖനങ്ങൾ തെരഞ്ഞെടുത്ത ലേഖനമായി അവതരിപ്പിക്കുന്നത് വിക്കിപീഡിയയുടെ പ്രചരണത്തിന് നല്ലതാണ്. അത് പ്രവീൺ മുകളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അബ്ദുൾ കലാമിന്റെ ലേഖനത്തിന് ആ പ്രത്യേകത ഇപ്പോൾ കാണാത്തതാവണം ഈ ലേഖനം തെരഞ്ഞെടുത്ത കാര്യനിർവ്വാഹകൻ അപ്രകാരം ചെയ്യാൻ കാരണം. അടുത്ത മാസത്തെ തെരഞ്ഞെടുത്ത ലേഖനായി അബ്ദുൾ കലാമിന്റെ ലേഖനം നിശ്ചയിക്കാവുന്നതേയുള്ളു. നിർദ്ദേശിച്ചയാൾ തെരഞ്ഞെടുക്കാൻ പാടില്ല എന്ന നിബന്ധന ഇല്ലല്ലോ. അപ്പോൾ അതിലും അപാകം കാണേണ്ടതില്ല. ആത്യന്തികമായി അനവധി ഉപയോക്താക്കളുടെ സൃഷ്ടിയാണ് ഓരോ ലേഖനവും ആ അദ്ധ്വാനത്തെ നമുക്ക് മാനിക്കാം. --Adv.tksujith (സംവാദം) 15:58, 15 ജനുവരി 2016 (UTC)Reply[മറുപടി]
അഡ്വ.സുജിത്ത്, എന്തു തരം കാലിക പ്രസക്തി. ആർക്ക്? ദയവായി വ്യക്തമാക്കുക. പ്രവീണിനും സുജിത്തിനും മാത്രം അത് ബോധ്യമായാൽ മതിയോ? - --ജോൺ സി. (സംവാദം) 16:07, 15 ജനുവരി 2016 (UTC)Reply[മറുപടി]

വങ്കാരി മാതായ്[തിരുത്തുക]

തിരഞ്ഞെടുക്കാവുന്ന ലേഖനമെന്നു കരുതുന്നു. വികസനത്തിൽ പങ്കാളിയായിരുന്നു ബിപിൻ (സംവാദം) 07:38, 22 നവംബർ 2014 (UTC)Reply[മറുപടി]

 Yes check.svg തിരഞ്ഞെടുത്ത ലേഖനമാക്കി--റോജി പാലാ (സംവാദം) 13:42, 11 മേയ് 2015 (UTC)Reply[മറുപടി]

കോട്ടയത്ത് കേരളവർമ്മ[തിരുത്തുക]

കിട്ടാവുന്നത്രയും വിവരങ്ങൾ ചേർത്തിട്ടുണ്ട്. ഇതിനെ തിരഞ്ഞെടുക്കാനാകുമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 21:03, 13 ഏപ്രിൽ 2014 (UTC)Reply[മറുപടി]

നല്ല ലേഖനം പക്ഷെ കുടുബത്തേ പറ്റി പറയുന്നില്ല,ചിത്രങ്ങൾ ഇല്ല.അദ്ദേഹത്തിന്റെ രചനകളുടെ വിവരണം കുറവ്.--AJITHH MS (സംവാദം) 11:46, 3 ഏപ്രിൽ 2015 (UTC)Reply[മറുപടി]

Yes check.svg തിരഞ്ഞെടുത്ത ലേഖനമാക്കി.--റോജി പാലാ (സംവാദം) 10:18, 10 ജൂൺ 2015 (UTC)Reply[മറുപടി]

നരേന്ദ്ര മോദി[തിരുത്തുക]

തിരഞ്ഞെടുത്ത ലേഖനമാക്കാനായി ശുപാർശ ചെയ്യുന്നു, വിപൂലീകരണത്തിൽ പങ്കാളിയായിരുന്നു ബിപിൻ (സംവാദം) 04:41, 19 ഓഗസ്റ്റ് 2014 (UTC)Reply[മറുപടി]
Yes check.svg തിരഞ്ഞെടുത്ത ലേഖനമാക്കി--റോജി പാലാ (സംവാദം) 05:20, 27 ഒക്ടോബർ 2014 (UTC)Reply[മറുപടി]

ആത്മഹത്യ[തിരുത്തുക]

നാമനിർദ്ദേശം ചെയ്യുന്നു. ലേഖനം വികസിപ്പിക്കുന്നതിൽ ഞാനും പങ്കാളിയായിരുന്നു. --അജയ് (സംവാദം) 04:48, 24 ജൂൺ 2014 (UTC)Reply[മറുപടി]

Yes check.svg തിരഞ്ഞെടുത്ത് ലേഖനമാക്കി ബിപിൻ (സംവാദം) 12:38, 17 ഓഗസ്റ്റ് 2014 (UTC)Reply[മറുപടി]

കുമ്പസാരം[തിരുത്തുക]

തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. എഴുത്തിൽ ഞാനും പങ്കെടുത്തിട്ടുണ്ട്.ജോർജുകുട്ടി (സംവാദം) 10:30, 7 ജൂൺ 2014 (UTC)Reply[മറുപടി]

Yes check.svg തെരഞ്ഞെടുത്ത ലേഖനമാക്കി ബിപിൻ (സംവാദം) 07:09, 4 ജൂലൈ 2014 (UTC)Reply[മറുപടി]


ഉമയമ്മ റാണി[തിരുത്തുക]

ഓൺലൈനായി കിട്ടിയ എല്ലാ വിവരങ്ങളും ചേർത്തിട്ടുണ്ട്. ഇതിനെ തിരഞ്ഞെടുക്കാനാവുമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 21:04, 13 ഏപ്രിൽ 2014 (UTC)Reply[മറുപടി]

ഉമയമ്മ റാണിയെപ്പറ്റി പരാമർശമുള്ള ഇംഗ്ലീഷിലു‌ള്ള ധാരാളം ഗ്രന്ഥങ്ങൾ ഓൺലൈനിൽ ലഭ്യമാണെന്നാണ് പെട്ടെന്നുള്ള തിരച്ചിലിൽ കാണാൻ സാധിക്കുന്നത്. കൂടുതൽ മെച്ചപ്പെടുത്താനും കൂടുതൽ വിവരങ്ങൾ ഒരുപക്ഷേ ഉൾപ്പെടുത്താനും സാധിച്ചേയ്ക്കും. എന്തായാലും കൂടുതൽ അവലംബങ്ങൾ ചേർക്കുക സാദ്ധ്യമാണ്. ഇപ്പോഴുള്ള അവലംബങ്ങൾ തിരഞ്ഞെടുത്ത ലേഖനമാക്കാൻ മതിയാകുമെന്ന് തോന്നുന്നില്ല (വ്യക്തിപരമായ അഭിപ്രായം).--അജയ് (സംവാദം) 08:21, 7 മേയ് 2014 (UTC)Reply[മറുപടി]
  • Symbol support vote.svg അനുകൂലിക്കുന്നു കുറച്ച് അവലംബങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. ഇനിയും നന്നാക്കാമെന്ന് അഭിപ്രായമുണ്ട് എങ്കിലും അനുകൂലിക്കുന്നു. --അജയ് (സംവാദം) 04:36, 24 ജൂൺ 2014 (UTC)Reply[മറുപടി]
  • Symbol support vote.svg അനുകൂലിക്കുന്നു--റോജി പാലാ (സംവാദം) 05:30, 31 ഡിസംബർ 2014 (UTC)Reply[മറുപടി]
Yes check.svg തിരഞ്ഞെടുത്ത ലേഖനമാക്കി--റോജി പാലാ (സംവാദം) 05:34, 31 ഡിസംബർ 2014 (UTC)Reply[മറുപടി]

കുമ്പസാരം[തിരുത്തുക]

തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. എഴുത്തിൽ ഞാനും പങ്കെടുത്തിട്ടുണ്ട്.ജോർജുകുട്ടി (സംവാദം) 10:30, 7 ജൂൺ 2014 (UTC)Reply[മറുപടി]

Yes check.svg തെരഞ്ഞെടുത്ത ലേഖനമാക്കി ബിപിൻ (സംവാദം) 07:09, 4 ജൂലൈ 2014 (UTC)Reply[മറുപടി]


കമലഹാസൻ[തിരുത്തുക]

ഈ ലേഖനം തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Roshan (സംവാദം) 09:25, 7 ജനുവരി 2013 (UTC)Reply[മറുപടി]

അപൂർണ്ണമാണ്. ലേഖനത്തിന്റെ സംവാദം നോക്കൂ--പാപ്പൂട്ടി (സംവാദം) 11:37, 30 ജനുവരി 2013 (UTC)Reply[മറുപടി]

Yes check.svg - തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun (സംവാദം) 10:02, 1 ഫെബ്രുവരി 2013 (UTC)Reply[മറുപടി]


കീമോതെറാപ്പി[തിരുത്തുക]

അർബുദചികിൽസയെ പറ്റിയുള്ള ലേഖനമാണ്. ഒരുപാട് പേർക്ക് ഉപകാരപ്രദമാവും. ലേഖനം തയ്യാറാക്കിയതൈൽ ഞാനും പങ്കാളിയാണ്. Satheesan.vn (സംവാദം) 03:02, 23 ജനുവരി 2013 (UTC)Reply[മറുപടി]

  • Symbol oppose vote.svg എതിർക്കുന്നു സമഗ്രമാണെന്ന് തോന്നുന്നില്ല. "വിവിധ തരങ്ങൾ" മുതലായ ഭാഗങ്ങൾ നോക്കുക. ഇംഗ്ലീഷ് വിക്കിപീഡിയ താരതമ്യത്തിനെടുത്തുനോക്കാം. ലേഖനത്തിലെ ഭാഗങ്ങളെല്ലാം ഒന്നുകൂടി വിശദീകരിച്ചാൽ മാത്രമേ സമഗ്രലേഖനത്തിന്റെ നിലവാരത്തിലെത്തുകയുള്ളൂ. അവലംബങ്ങൾ ഇൻലൈനാക്കുകയും കൂടുതൽ അവലംബങ്ങൾ ചേർക്കുകയും ചിത്രങ്ങളും മറ്റ് വിക്കി ലേഖനങ്ങളിലേക്ക് കണ്ണികളുമെല്ലാം നൽകുകയും ചെയ്യേണ്ടതുണ്ട് -- റസിമാൻ ടി വി 06:36, 23 ജനുവരി 2013 (UTC)Reply[മറുപടി]
  • Symbol oppose vote.svg എതിർക്കുന്നു ലോകാരോഗ്യ സങ്കടനയുടെ ഇപ്പോഴത്തെ കണ്ടുപിടുത്തം അനുസരിച്ച് കോശങ്ങളുടെ അമിത വളർച്ച അല്ല അകാല വാർധക്യം ആണ് കാൻസർ . പണ്ട് ഉണ്ടാക്കിയ മെഷിനരികൾ നഷ്ടമാകാതിരിക്കാൻ ഇപ്പോഴും പഴയ ചികിത്സ തന്നെ തുടരുന്നു എന്നെ ഉള്ളൂ.— ഈ തിരുത്തൽ നടത്തിയത് Vjjoshy (സംവാദംസംഭാവനകൾ) ആവശ്യത്തിനു തിരുത്തുകളില്ല--റോജി പാലാ (സംവാദം) 12:06, 2 മാർച്ച് 2013 (UTC)Reply[മറുപടി]
☒N - തിരഞ്ഞെടുത്തില്ല. --Vssun (സംവാദം) 12:10, 3 മാർച്ച് 2013 (UTC)Reply[മറുപടി]

ഫിദൽ കാസ്ട്രോ[തിരുത്തുക]

ഈ ലേഖനം തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നു. വികസനത്തിൽ കുറച്ചൊക്കെ പങ്കാളിയായിരുന്നു ബിപിൻ (സംവാദം) 05:19, 18 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

Yes check.svg തിരഞ്ഞെടുത്തു. --Vssun (സംവാദം) 12:04, 3 മാർച്ച് 2013 (UTC)Reply[മറുപടി]


മദർ തെരേസ[തിരുത്തുക]

ഈ ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. ലേഖനത്തിന്റെ വികസനത്തിൽ പങ്കുവഹിച്ചിട്ടുണ്ട് ബിപിൻ (സംവാദം) 17:48, 24 മാർച്ച് 2013 (UTC)Reply[മറുപടി]

Yes check.svg തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun (സംവാദം) 09:38, 1 ഏപ്രിൽ 2013 (UTC)Reply[മറുപടി]

ഞാവൽ[തിരുത്തുക]

കേരളത്തിൽ അങ്ങോളമിങ്ങോളം കാണപ്പെടുന്ന രുചികരമായ ഫലങ്ങളുള്ളതും നിറയെ ഔഷധഗുണങ്ങൾ ഉള്ളതുമായ ഞാവൽ വൃക്ഷത്തെപ്പറ്റിയുള്ള ലേഖനം തിരഞ്ഞെടുക്കാവുന്ന ലേഖനമായി നാമനിർദ്ദേശം ചെയ്യുന്നു. വികസനത്തിൽ ഞാനും പങ്കാളിയായിരുന്നു.--Vinayaraj (സംവാദം) 16:33, 13 ജനുവരി 2013 (UTC)Reply[മറുപടി]

☒N - അനുകൂലാഭിപ്രായങ്ങൾ ആവശ്യത്തിനില്ല. തിരഞ്ഞെടുത്തില്ല. --Vssun (സംവാദം) 09:55, 1 ഏപ്രിൽ 2013 (UTC)Reply[മറുപടി]


പഞ്ഞിമരം[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചത്. - user:Bipinkdas

  • Symbol oppose vote.svg എതിർക്കുന്നു തിരഞ്ഞെടുക്കാൻ തക്ക വിവരങ്ങളില്ല--അഖിലൻ 17:05, 13 ജനുവരി 2013 (UTC)Reply[മറുപടി]
പഞ്ഞിമരത്തേക്കുറിച്ച് അതിലും വിവരങ്ങളൊന്നും കിട്ടാനില്ല :) --Vinayaraj (സംവാദം) 09:52, 20 ജനുവരി 2013 (UTC)Reply[മറുപടി]
  • Symbol support vote.svg അനുകൂലിക്കുന്നു ആവശ്യത്തിന് വിവരങ്ങളുണ്ട്.Satheesan.vn (സംവാദം)
  • Symbol support vote.svg അനുകൂലിക്കുന്നു ഈ ലേഖനത്തിന്റെ ഇതരഭാഷാസഹോദരങ്ങളെക്കാളൊക്കെ വളരെ മികച്ചുനിൽക്കുന്ന ലേഖനം -- റസിമാൻ ടി വി 07:06, 23 ജനുവരി 2013 (UTC)Reply[മറുപടി]
  • Symbol oppose vote.svg എതിർക്കുന്നു--വിവരങ്ങൾ കിട്ടാനില്ലാത്തതോ, മറ്റു ഭാഷയിലെ ലേഖനങ്ങളേക്കാൾ മികച്ചുനിൽക്കുന്നതോ ആയതു കൊണ്ട് തിരഞ്ഞെടുക്കാവുന്നതാണെന്ന് കരുതുന്നില്ല. ആവശ്യത്തിന് വിവരങ്ങളില്ല. ഇൻഫോബോക്സ് ഇംഗ്ലിഷ് വിക്കിയിൽ നിന്ന് എടുത്തപടി തന്നെ നിൽക്കുന്നു. ചിലയിടത്തെല്ലാം അവലംബങ്ങളുടെ കുറവുണ്ട്. എങ്കിലും ആവശ്യത്തിനു ചിത്രങ്ങളുണ്ട്.--എസ്.ടി മുഹമ്മദ് അൽഫാസ് 09:03, 2 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

☒N - അനുകൂലാഭിപ്രായങ്ങൾ ആവശ്യത്തിനില്ല. തിരഞ്ഞെടുത്തില്ല. --Vssun (സംവാദം) 09:55, 1 ഏപ്രിൽ 2013 (UTC) Reply[മറുപടി]


ഡാർജിലിംഗ്[തിരുത്തുക]

നല്ല ലേഖനം. തിരഞ്ഞടുക്കപ്പെടണമെന്ന് ശുപാർശ ചെയ്യുന്നു. (ഞാൻ ഈ ലേഖനത്തിൽ പങ്കാളിയല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ).--സലീഷ് 11:09, 29 സെപ്റ്റംബർ 2012 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു--യൂസുഫ് മതാരി 09:28, 10 ഒക്ടോബർ 2012 (UTC)Reply[മറുപടി]
  • സംവാദം ലേഖനത്തിന്റെ അവസാനഭാഗങ്ങളിൽ അവലംബത്തിന്റെ കുറവുണ്ട്. അവ കൂടി ചേർത്താൽ ലേഖനം തിരഞ്ഞെടുക്കപ്പെടാൻ യോഗ്യമാണെന്ന് കരുതുന്നു. --Jairodz (സംവാദം) 14:47, 25 ഒക്ടോബർ 2012 (UTC)Reply[മറുപടി]
  • Symbol oppose vote.svg എതിർക്കുന്നു "ഭൂമിശാസ്ത്രം" കഴിഞ്ഞുള്ള ഭാഗങ്ങൾക്കൊന്നും അവലംബമേയില്ല -- റസിമാൻ ടി വി 07:08, 23 ജനുവരി 2013 (UTC)Reply[മറുപടി]

☒N - അനുകൂലാഭിപ്രായങ്ങൾ ആവശ്യത്തിനില്ല. തിരഞ്ഞെടുത്തില്ല. --Vssun (സംവാദം) 09:54, 1 ഏപ്രിൽ 2013 (UTC)Reply[മറുപടി]


അന്തർവാഹിനി[തിരുത്തുക]

തെരഞ്ഞെടുക്കാൻ യോഗ്യമാണെന്നു തോന്നുന്നു. എഴുതിയതിൽ ഞാനും പങ്കാളിയാണ്. --Babug** (സംവാദം) 14:06, 3 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

  • Symbol support vote.svg അനുകൂലിക്കുന്നു ആമുഖത്തിൽ അൽപ്പം കൂടി വിശദീകരണമാവാമെന്ന് തോന്നുന്നു. --Dr Ajay Balachandran (സംവാദം) 10:21, 6 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

☒N അനുകൂലാഭിപ്രായങ്ങൾ കുറവാണ്. തിരഞ്ഞെടുത്തില്ല. --Vssun (സംവാദം) 09:53, 1 ഏപ്രിൽ 2013 (UTC)Reply[മറുപടി]


പി. കൃഷ്ണപിള്ള[തിരുത്തുക]

പി.കൃഷ്ണപിള്ള എന്ന ലേഖനം തിരഞ്ഞെടുക്കപ്പെടാൻ യോഗ്യമാണെന്നു കരുതുന്നു. വികസനത്തിൽ പങ്കാളിയായിരുന്നു ബിപിൻ (സംവാദം) 06:59, 25 ഏപ്രിൽ 2013 (UTC)Reply[മറുപടി]

☒N - തിരഞ്ഞെടുത്തില്ല. അഭിപ്രായസമന്വയമില്ല. --Vssun (സംവാദം) 08:44, 2 ജൂലൈ 2013 (UTC)Reply[മറുപടി]

ഫ്രാങ്ക്-ഹേർട്സ് പരീക്ഷണം[തിരുത്തുക]

ഒരു ഭൗതികശാസ്ത്രപരീക്ഷണത്തെ വളരെ ലളിതമായി വിശദീകരിച്ചിരിക്കുന്നു. സംശോധനായജ്ഞത്തിലൂടെ ലേഖനം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 09:52, 1 ഏപ്രിൽ 2013 (UTC)Reply[മറുപടി]


മദീന[തിരുത്തുക]

ഈ ലേഖനം തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നു. ലേഖനം വിപുലീകരിക്കുന്നതിൽ ഞാനും പങ്കാളിയാണ്.--യൂസുഫ് മതാരി 17:54, 17 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

മദീന[തിരുത്തുക]

ഈ ലേഖനം തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. ലേഖനം വിപുലീകരിക്കുന്നതിൽ ഞാനും പങ്കാളിയായിട്ടുണ്ട്.--യൂസുഫ് മതാരി 18:14, 1 ജൂലൈ 2012 (UTC)Reply[മറുപടി]

  • Symbol support vote.svg അനുകൂലിക്കുന്നു - - - അൽഫാസ് 09:44, 5 ജൂലൈ 2012 (UTC)
  • സംവാദം - ഇത്രയധികം ചിത്രങ്ങൾ വേണോ? --അഖിലൻ 16:07, 15 ജൂലൈ 2012 (UTC)Reply[മറുപടി]
  • സംവാദം - ചിത്രങ്ങൾ കൂടുന്നത് നല്ല കാര്യമല്ലേ? - - -അൽഫാസ് എസ് ടിabc...xyz 07:50, 21 ജൂലൈ 2012 (UTC)Reply[മറുപടി]
  • Symbol support vote.svg അനുകൂലിക്കുന്നു- അഖിൽ അപ്രേം (സംവാദം) 12:33, 27 ജൂലൈ 2012 (UTC)Reply[മറുപടി]
  • Symbol support vote.svg അനുകൂലിക്കുന്നു - സമാധാനം (സംവാദം) 11:37, 15 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
  • Symbol oppose vote.svg എതിർക്കുന്നു - തീർത്തും ഇസ്‌ലാമിക POV യിലാണ് ചരിത്രം എഴുതിയിരിക്കുന്നത്. അവലംബങ്ങൾ പലതും നിഷ്പക്ഷമെന്ന് കരുതാനാവാത്ത ഇസ്ലാമികസൈറ്റുകളിലേക്കാണ്. POV ഉദാഹരണങ്ങൾ:
    • ഇസ്ലാമിനു മുമ്പ് എന്ന ഭാഗത്ത് പറഞ്ഞിരിക്കുന്ന വെള്ളപ്പൊക്കം, നൂഹ് നബിയുടെ പൗത്രൻ എന്നിവയൊക്കെ ചരിത്രത്തെക്കാൾ ഇസ്ലാമികവിശ്വാസമാണ്. മദ്രസയിൽ ഇവ രണ്ടും കൂടി ചേർത്ത് ഒറ്റ വിഷയമായാണ് പഠിപ്പിക്കുക എന്നുണ്ടെങ്കിലും വിക്കിപീഡിയയിൽ വേർതിരിക്കേണ്ടത് അത്യാവശ്യമാണ്
    • യഹൂദ ഗോത്രങ്ങൾ എന്ന ഭാഗം നോക്കുക. അവിടത്തെ അവലംബത്തിൽ തന്നെ ബനൂ ഖുറൈളയിലെ ആണുങ്ങളെ മുഴുവൻ കൊല ചെയ്യാൻ മുഹമ്മദ് നബി ആജ്ഞാപിച്ചതായി കൊടുത്തിട്ടുണ്ട്. "ഇവിടെയെത്തിയ മുഹമ്മദ്‌ നബി യഹൂദരോട് വളരെയധികം സൌഹൃദം നിലനിർത്തിയിരുന്നു" എന്ന് നേരത്തെ എഴുതിയ ശേഷം "ചില സമയങ്ങളിൽ യഹൂദരും മുസ്ലിംകളുമായി സംഘട്ടനം പോലും നടന്നു" എന്ന് ഈ വിഷയത്തെ ചുരുക്കുന്നത് കുറഞ്ഞപക്ഷം misleading ആണ്.
    • ഔസ് - ഖസ്രജ് ഗോത്രങ്ങൾ എന്ന ഭാഗത്ത് "അവരുടെ സ്ത്രീകൾ മക്കളെ ഗർഭം ചുമന്നിരുന്നതും പ്രസവിച്ചിരുന്നതും പോറ്റി വളർത്തിയിരുന്നതും പരസ്പരം പൊരുതി മരിക്കാനായിരുന്നു" മുതലായ കാര്യങ്ങൾ മദ്രസ പാഠപുസ്തക ശൈലിയിലുള്ളതും വിക്കിപീഡിയ നിലവാരത്തിന് യോജിക്കാത്തതുമാണ്.
ചരിത്രം എന്ന ഭാഗത്തെ ചില കാര്യങ്ങൾ മാത്രം നോക്കിയതാണ് ഇത്. ലേഖനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം പ്രശ്നങ്ങളുണ്ടാകാം. ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാത്തിടത്തോളം ലേഖനം തിരഞ്ഞെടുക്കാനുള്ള നിലവാരമാവില്ല - റസിമാൻ ടി വി 12:11, 15 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

ഹെൻറി ലോറൻസ്[തിരുത്തുക]

വായിച്ചിട്ട് നല്ല ലേഖനം ആണെന്ന് തോന്നുന്നു. അതിനാൽ ഈ ലേഖനം നാമ നിർദേശം ചെയ്യുന്നു. --അഞ്ചാമൻ (സംവാദം) 11:41, 16 ജൂൺ 2013 (UTC)Reply[മറുപടി]

കുറച്ചുവിവരങ്ങളൊഴികെയുള്ളതെല്ലാം ഒറ്റ ഉറവിടത്തിൽനിന്നുള്ളതാണ്. അധികപ്പറ്റായ വിവരങ്ങളും കണ്ടേക്കാം. ഒന്നു റിവ്യൂ ചെയ്തെങ്കിൽ നന്നായിരുന്നു. --Vssun (സംവാദം) 18:45, 16 ജൂൺ 2013 (UTC)Reply[മറുപടി]

Yes check.svg - തിരഞ്ഞെടുത്തു. --Vssun (സംവാദം) 08:46, 2 ജൂലൈ 2013 (UTC)Reply[മറുപടി]


ഊഗോ ചാവെസ്[തിരുത്തുക]

തിരഞ്ഞെടുക്കാവുന്ന ലേഖനമെന്നു കരുതുന്നു. വികസനത്തിൽ പങ്കാളിയായിരുന്നു ബിപിൻ (സംവാദം) 05:33, 10 സെപ്റ്റംബർ 2013 (UTC)Reply[മറുപടി]


മുല്ലപ്പെരിയാർ അണക്കെട്ട്[തിരുത്തുക]

തിരഞ്ഞെടുക്കാവുന്ന ലേഖനമെന്നു കരുതുന്നു. വികസനത്തിൽ പങ്കാളിയായിരുന്നു ബിപിൻ (സംവാദം) 04:13, 16 ഓഗസ്റ്റ് 2013 (UTC)Reply[മറുപടി]


മലയാളം[തിരുത്തുക]

അനുകൂലാഭിപ്രായങ്ങളില്ല എന്ന കാരണത്താൽ നേരത്തെ തിരഞെടുക്കാതിരുന്ന ലേഖനം വീണ്ടും നിർദ്ദേശിക്കുന്നു --അഞ്ചാമൻ (സംവാദം) 18:08, 19 ജൂലൈ 2013 (UTC)Reply[മറുപടി]

  • Symbol oppose vote.svg എതിർക്കുന്നു മലയാളത്തെ സംബന്ധിച്ചുള്ള ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ 51 അവലംബങ്ങളുണ്ട്. മലയാളത്തിൽ 10 എണ്ണം മാത്രം. ഈ ലേഖനം വികസിപ്പിക്കാനുള്ള സാദ്ധ്യതകൾ പൂർണ്ണമായി ഉപയോഗിക്കപ്പെട്ടിട്ടില്ല എന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:07, 26 ജൂലൈ 2013 (UTC)Reply[മറുപടി]
  • Symbol support vote.svg അനുകൂലിക്കുന്നു അവലംഭങ്ങൾ കുരവനെങ്ങിലും , ഈ പേജ് ഉപയോഗപ്രദം ആണ് .എന്നാൽ ഇനിയും വികസനത്തിനുള്ള സാധ്യതകൾ തള്ളി കളയുന്നില്ല .— ഈ തിരുത്തൽ നടത്തിയത് Zeeshankm (സംവാദംസംഭാവനകൾ) അസാധു. ആവശ്യത്തിനു തിരുത്തുകളില്ല.--റോജി പാലാ (സംവാദം) 13:51, 11 ഓഗസ്റ്റ് 2013 (UTC)Reply[മറുപടി]

ഭഗത് സിംഗ്[തിരുത്തുക]

തിരഞ്ഞെടുക്കാവുന്ന ലേഖനമാണെന്നു കരുതുന്നു. വികസനത്തിൽ പങ്കാളിയായിരുന്നു. ബിപിൻ (സംവാദം) 04:04, 30 ജൂൺ 2013 (UTC)Reply[മറുപടി]

Yes check.svg തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun (സംവാദം) 16:58, 1 ഓഗസ്റ്റ് 2013 (UTC)Reply[മറുപടി]

യഹൂദമതം[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 07:58, 27 ജൂലൈ 2013 (UTC)Reply[മറുപടി]


സ്പീഡ് ഡ്രീംസ് [തിരുത്തുക]

വികസന പങ്കാളിയായിരുന്നു. പ്രൂഫ് റീഡിംഗ് ആവശ്യമാണ്. തിരഞ്ഞെടുക്കാൻ സമർപ്പിക്കുന്നു.--അൽഫാസ് ☻☺☻ 11:54, 26 ഒക്ടോബർ 2013 (UTC)Reply[മറുപടി]<