വിക്കിപീഡിയ:ഡ്രാഫ്റ്റ് - കരട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡ്രാഫ്റ്റ് നെയിംസ്‌പെയ്‌സിലെ അഡ്മിനിസ്ട്രേഷൻ പേജുകളാണ് ഡ്രാഫ്റ്റുകൾ. ഇവിടെ പരിമിതമായ സമയത്തേക്ക് പുതിയ ലേഖനങ്ങൾ സൃഷ്ടിക്കുകയും വികസിപ്പിക്കുകയും ചെയ്യാം. പുതിയ ലേഖനങ്ങൾ വിക്കിപീഡിയയുടെ മെയിൻസ്പേസിലേക്ക് മാറ്റുന്നതിനു മുമ്പ് വികസിപ്പിക്കുന്നതിനും അതിനു വേണ്ട അഭിപ്രായങ്ങൾ സ്വീകരിക്കാനും ഡ്രാഫ്റ്റ് സഹായിക്കും. താങ്കൾ ഒരു പുതിയ ഉപയോക്താവാണെങ്കിൽ ലേഖനം ആദ്യം ഡ്രാഫ്റ്റ് സ്പേസിൽ നിർമ്മിക്കുന്നതാണ് അഭികാമ്യം.

ഡ്രാഫ്റ്റുകൾ എങ്ങനെ പ്രവർത്തിക്കുന്നു[തിരുത്തുക]

ഡ്രാഫ്റ്റുകളെ എങ്ങനെ കണ്ടെത്തുന്നു[തിരുത്തുക]

ഗൂഗിൾ ഉൾപ്പെടെയുള്ള മിക്ക സെർച്ച് എഞ്ചിനുകൾക്ക് ഡ്രാഫ്റ്റുകൾ ലഭ്യമല്ല. അതായത് മിക്ക വായനക്കാരും അവ കണ്ടെത്തുകയില്ല. അതായത് മോശം ലേഖനങ്ങൾ സെർച്ച് എഞ്ചിനുകളിൽ ലഭ്യമല്ലന്നർത്ഥം. എന്നാൽ വിക്കിപീഡിയയുടെ ബിൽറ്റ്-ഇൻ സെർച്ച് എഞ്ചിൻ ഉപയോഗിച്ച് ആർക്കും നേരിട്ട് വിക്കിപീഡിയയിൽ ഡ്രാഫ്റ്റുകൾ തിരയാനും കാണാനും കഴിയും.

ഡ്രാഫ്റ്റുകൾ സൃഷ്‌ടിക്കുകയും തിരുത്തുകയും ചെയ്യൽ[തിരുത്തുക]

ലോഗിൻ ചെയ്യാത്ത ഉപയോക്താക്കൾ ഉൾപ്പെടെ ആർക്കും ഡ്രാഫ്റ്റുകൾ സൃഷ്ടിക്കാനും എഡിറ്റുചെയ്യാനുമാകും. നെയിംസ്‌പെയ്‌സിലെ ഡ്രാഫ്റ്റുകൾക്ക് അവയുടെ സാധാരണ ശീർഷകത്തിന് മുമ്പായി "ഡ്രാഫ്റ്റ്:" എന്നും അനുബന്ധ ഡ്രാഫ്റ്റ് ടോക്ക് പേജും ഉണ്ടായിരിക്കും. വിഷ്വൽ എഡിറ്റർ പ്രവർത്തനക്ഷമമാക്കിയ ഉപയോക്താക്കൾക്ക് ലേഖനങ്ങളിലെന്നപോലെ വിഷ്വൽ എഡിറ്റർ ഉപയോഗിക്കാൻ കഴിയും. ലേഖനങ്ങൾ ഡ്രാഫ്റ്റ്സ്പേസിൽ നിന്നും മെയിൻസ്പേസിലേക്കു നീക്കുന്നതിന് യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾക്കു മാത്രമേ സാധിക്കുകയുള്ളു. ഇങ്ങനെ അല്ലാത്ത ഉപയാക്താക്കൾക്ക് വിക്കിപീഡിയ:അഭ്യർത്ഥിച്ച നീക്കങ്ങൾ എന്ന പദ്ധതി താളിൽ പേജ് നീക്കാൻ അപേക്ഷ നൽകാവുന്നതാണ്. ഏതെങ്കിലും ഒരു ലേഖനം സൃഷ്ടിക്കാൻ സാധിക്കാത്ത വിധം തലക്കെട്ട് സംരക്ഷിക്കൽ പോലുള്ള എന്തെങ്കിലും സാങ്കേതിക തടസ്സം നിലനിൽക്കുന്നുണ്ടെങ്കിൽ അതിൽ മാറ്റം വരുത്തുവാനായി ഒരു കാര്യനിർവാഹകന്റെ സഹായം തേടാവുന്നതുമാണ്.

  • ഡ്രാഫ്റ്റിൽ ഒരു തരത്തിലുമുള്ള വർഗ്ഗങ്ങൾ ചേർക്കേണ്ടതില്ല. മെയിൻ സ്പേസിലുള്ള ലേഖനങ്ങളെ ഡ്രാഫ്റ്റ് സ്പേസിലേക്ക് മാറ്റുമ്പോൾ നിലവിൽ ലേഖനത്തിലുള്ള വർഗ്ഗങ്ങളുടെ മുമ്പിൽ ഒരു കോളൻ ചേർക്കേണ്ടതാണ് ഉദാ: change [[വർഗ്ഗം:ജീവിച്ചിരിക്കുന്ന വ്യക്തികൾ]] എന്നത് [[:വർഗ്ഗം:ജീവിച്ചിരിക്കുന്ന വ്യക്തികൾ]]എന്നാക്കുക.

ഒരു ഡ്രാഫ്റ്റ് പ്രസിദ്ധീകരിക്കുന്ന വിധം[തിരുത്തുക]

ഒരു ഡ്രാഫ്റ്റ്, പ്രധാന നെയിംസ്‌പെയ്‌സിലേക്ക് (ലേഖനം) നീക്കാൻ/പ്രസിദ്ധീകരിക്കുന്നതിന് ഉപയോക്താവ് തലക്കെട്ട് മാറ്റുക സംവിധാനം ഉപയോഗിക്കേണ്ടതാണ്.

ഡ്രാഫ്റ്റ് സ്പെയ്സിലേക്ക് ലേഖനങ്ങൾ നീക്കുന്നു[തിരുത്തുക]

ഒരു ലേഖനം ഡ്രാഫ്റ്റിലേക്ക് മാറ്റുന്നതിന്റെ ലക്ഷ്യം മെയിൻ‌സ്പെയ്‌സിന് തയ്യാറാകുന്നതുവരെ ലേഖനത്തിന്റെ മെച്ചപ്പെടുത്തലിന് സമയവും സ്ഥലവും അനുവദിക്കുക എന്നതാണ്. ഇത് ഒരു ലേഖനം ഡിലീറ്റ് ചെയ്യാനുള്ള ഒരു പിൻവാതിൽ വഴി അല്ല. നല്ല കീഴ്‌വഴക്കം എന്ന നിലയിൽ, താൽപ്പര്യമുള്ള ഉപയോക്താക്കളിൽ നിന്ന് ലേഖനം മെച്ചപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നതിനുള്ള ഒരു മാർഗമായി ലേഖനം ഡ്രാഫ്റ്റിലേക്ക് നീക്കാവുന്നതാണ്. ഇങ്ങനെ നീക്കുന്ന സമയത്ത് ഉപയോക്താവ് അതിന്റെ എഡിറ്റ് സമ്മറിയിലോ സംവാദതാളിലോ നീക്കുന്നതിന്റെ കാരണം സൂചിപ്പിക്കേണ്ടതാണ്.

ലേഖനം പ്രധാന നാമമേഖലയിൽ നിന്നും ഡ്രാഫ്റ്റ്സ്പേസിലോട്ടു മാറ്റുമ്പോഴും മെച്ചപ്പെടുത്തിയ ശേഷം തിരിച്ചു പ്രധാന നാമമേഖലയിലേക്കു മാറ്റുമ്പോഴും തിരിച്ചുവിടൽ താൾ ഇല്ലാതെ തന്നെ തലക്കെട്ട് മാറ്റുവാൻ യാന്ത്രികമായി സ്ഥിരീകരിച്ച എല്ലാ ഉപയോക്താക്കൾക്കും അവസരം ഒരുക്കുന്നു.

ഡ്രാഫ്റ്റ് സ്പെയ്സിലേക്കുള്ള ലേഖനങ്ങളുടെ നീക്കം മായ്ക്കൽ ചർച്ചയുടെ ഫലമായി[തിരുത്തുക]

ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ നടന്ന സംവാദങ്ങളുടെ ഫലമായി ചിലപ്പോൾ ലേഖനങ്ങൾ ഒരു ഡ്രാഫ്റ്റായി മാറാം. അതുപോലെ നീക്കം ചെയ്യപ്പെട്ട ലേഖനങ്ങളെ വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന വഴി പുനഃസ്ഥാപിക്കപ്പെടുമ്പോഴും ഡ്രാഫ്റ്റ് സ്പേസിലോട്ടു മാറാവുന്നതാണ്.

പുതിയ പേജ് റോന്തു ചുറ്റുന്ന സമയത്ത്[തിരുത്തുക]

പുതിയ ലേഖനങ്ങളിൽ റോന്തു ചുറ്റുന്ന സമയത്ത് ലേഖനങ്ങൾ ഇല്ലാതാക്കുന്നതിന് പകരമായി പുതിയ ലേഖനങ്ങൾ ഡ്രാഫ്റ്റ് സ്ഥലത്തേക്ക് മാറ്റാൻ വിക്കി സമൂഹം അനുവദിച്ചിരിക്കുന്നു. ഈ സാഹചര്യങ്ങളിൽ ഒരു ലേഖനം ഡ്രാഫ്റ്റ്സ്പേസിലോട്ടു മാറ്റുമ്പോൾ പാലിക്കേണ്ട മികച്ച കീഴ്‌വഴക്കങ്ങൾ താഴെ കൊടുത്തിരിക്കുന്നു. പുതിയ ലേഖനങ്ങളിലെ റോന്തു ചുറ്റലിന്റെ ഭാഗമായി കാണുന്ന റോന്തു ചുറ്റാത്ത ഒരു ലേഖനം ഇനിപ്പറയുന്നവയാണെങ്കിൽ ഡ്രാഫ്റ്റിലേക്ക് നീക്കാം:

  1. വിഷയത്തിന് നിലനിൽക്കാനുള്ള സാധ്യത ഉണ്ട്, കൂടാതെ
  2. ലേഖനം ആവശ്യമായ നിലവാരം പാലിക്കുന്നില്ല, കൂടാതെ
  3. സജീവമായ ലേഖന പുരോഗതിക്ക് തെളിവുകളൊന്നുമില്ല.(ലേഖനം മെച്ചപ്പെടുത്താനുള്ള ശ്രമം നടക്കുന്നില്ല)
  4. അല്ലെങ്കിൽ രചയിതാവിന് വ്യക്തമായി താൽ‌പ്പര്യ വൈരുദ്ധ്യമുണ്ടാകുമ്പോൾ (ആത്മകഥ)

അല്ലെങ്കിൽ രചയിതാവിന് വ്യക്തമായി താൽ‌പ്പര്യ വൈരുദ്ധ്യമുണ്ടാകുമ്പോൾ (പരസ്യം, ആത്മകഥ തുടങ്ങിയവ)

ഒരു ഡ്രാഫ്റ്റ് ഇല്ലാതാക്കൽ[തിരുത്തുക]

ഡ്രാഫ്റ്റുകൾ‌ എന്നാൽ ലേഖനം പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്നാണർത്ഥം. അതിനാൽ തന്നെ മിക്കതും വിക്കിപീഡിയയുടെ ഗുണനിലവാരത്തിനായുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നില്ല.

വേഗത്തിൽ ഇല്ലാതാക്കൽ[തിരുത്തുക]

വേഗത്തിൽ ഇല്ലാതാക്കുന്നതിനുള്ള മാനദണ്ഡത്തിന്റെ പൊതു വിഭാഗം ഡ്രാഫ്റ്റുകളിൽ പ്രയോഗിക്കാം. പകർപ്പവകാശ ലംഘനങ്ങൾ, നശീകരണം, ലേഖന വിഷയത്തെ അവഹേളിക്കുക അല്ലെങ്കിൽ ആക്രമിക്കുക, പരീക്ഷണങ്ങൾ, അല്ലെങ്കിൽ വ്യക്തമായ പരസ്യമോ പ്രമോഷനോ ഉള്ള ഡ്രാഫ്റ്റുകൾ വേഗത്തിൽ ഇല്ലാതാക്കപ്പെടും.

പഴയ ഡ്രാഫ്റ്റുകൾ ഇല്ലാതാക്കൽ[തിരുത്തുക]

ആറുമാസത്തിനുള്ളിൽ എഡിറ്റുചെയ്യാത്ത ഡ്രാഫ്റ്റുകൾ വേഗത്തിൽ ഇല്ലാതാക്കുന്നതിനുള്ള ജി 13 മാനദണ്ഡത്തിൽ ഇല്ലാതാക്കാം. G13 പ്രകാരം നീക്കം ചെയ്ത താളുകൾ വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധനയിലെ അഭ്യർത്ഥന പ്രകാരം പുനഃസ്ഥാപിച്ചേക്കാം.