വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/നിലവറ 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉള്ളടക്കം

മലയാളീകരിച്ച ഫലകങ്ങൾ[തിരുത്തുക]

മലയാളീകരിച്ച ഫലകങ്ങൾ പലതും ആംഗലേയത്തിലേക്ക് തിരിച്ചു പോയിരിക്കുന്നു. എനിക്ക് ഇറക്കുമതി ചെയ്യാനുള്ള അനുമതിയില്ല. (ഉദാ: 1 ദേശാഭിമാനി ദിനപ്പത്രം)--റോജി പാലാ (സംവാദം) 05:20, 14 ജനുവരി 2015 (UTC)

Dr. Mohan P.T. എന്ന ഉപയോക്താവിന്റെ ലേഖനങ്ങൾ[തിരുത്തുക]

ഉപയോക്താവ്:Dr. Mohan P.T. എന്നയാൾ സംഗീതമേ ഉലകം, ലിംഗത്തകരാറുകൾ, ആനന്ദം, ലൈംകീക മന: ശാസ്ത്രങ്ങൾ പരംപര-൪, തലച്ചോറും വികാരങ്ങളും, ലൈംകീക മന: ശാസ്ത്രങ്ങൾ പരംപര-1, ജെം ധാരണം എന്നിങ്ങനെ വിക്കിഫൈഡല്ലാത്ത നിരവധി ലേഖനങ്ങൾ തുടങ്ങിക്കാണുന്നു. ഒന്നു ശ്രദ്ധിക്കുമല്ലോ. വിക്കിവൽക്കരിക്കാനുള്ള നിർദ്ദേശം അദ്ദേഹത്തിന്റെസംവാദതാളിൽ നൽകിയിട്ടുണ്ട്. ഒന്ന് പിൻതുടർന്ന് വേണ്ടതു ചെയ്യുമല്ലോ --രൺജിത്ത് സിജി {Ranjithsiji} 10:24, 16 ജനുവരി 2015 (UTC)

ഈ ലേഖങ്ങൾ എല്ലാം പലയിടത്തും പ്രസിദ്ധീകരിച്ചവ പകർത്തി ഒട്ടിച്ചു നിർമ്മിച്ചവ ആണ് . പകർപ്പവകാശലംഘനമെന്ന കാരണത്താൽ ഒഴിവാക്കാൻ നിർദേശിച്ചിടുണ്ട് - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:17, 18 ജനുവരി 2015 (UTC)

സംവാദം:ചതുരംഗം[തിരുത്തുക]

സംവാദം താൾ കാണുക "ഫലകത്തിലെ ചില svg ഫയലുകൾ കാണുന്നില്ല."--Arjunkmohan (സംവാദം) 18:40, 6 ഫെബ്രുവരി 2015 (UTC)

ശരിയാക്കിയിട്ടുണ്ട്.--117.218.66.74 08:35, 7 ഫെബ്രുവരി 2015 (UTC)

നിർജ്ജീവ കാര്യനിർവാഹകർ[തിരുത്തുക]

മലയാളം വിക്കിയിൽ ഇപ്പൊ നിർജ്ജീവകാര്യ നിർവാഹകരാണ് കൂടുതൽ. ആരും സ്വയം ഒഴിയാൻ തയാറുമല്ല, ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നുമില്ല. പുതിയ ആരും വരുന്നുമില്ല. മുൻപൊരിക്കൽ ഞാൻ നിർദ്ദേശിച്ച ആൾ മാത്രം ഇവിടെക്കിടന്ന് നെട്ടോട്ടം ഓടുന്നുണ്ട്. അതിനു നന്ദി.

അന്ന് ഞാൻ നിർദ്ദേശം വച്ചപ്പോൾ എന്തൊക്കെ പുകിലായിരുന്നു, എന്നെ ബ്ലോക്കുന്നു പിന്നെ തടവുന്നു. മുട്ടയിടീക്കുന്നു. അങ്ങനെ അങ്ങനെ... ഇനി ഇപ്പൊ അതൊക്കെ പറഞ്ഞാൽ എന്നെ ബ്ലോക്കാനാരിക്കും എല്ലാ അഡ്മിൻസും കൂടി ഓടി വരുന്നത്. അല്ലെങ്കിൽ ചില പ്രത്യേക അഡ്മിൻസ് ഓടി വരുന്നത്. ഇതൊന്നും ഒരാളെ മാത്രം ഉദ്ദേശിച്ചല്ല. ആകെ മൊത്തം നിർജ്ജീവത വരാൻ കാര്യം മറ്റു പലതുമാകാം. ചിലരുടെ വ്യക്തിപരമായ താല്പര്യങ്ങൾ നിലനിർത്താനായി എന്നെ ബ്ലോക്കിയത് എക്കാലത്തെയും മോശം സംഭവം തന്നെ. അവർക്കൊന്നും ഇപ്പൊ ഒന്നിനും നേരമില്ല തന്നെ.

സ്വയം ഒഴിയാൻ തയാറല്ലാത്തവരെ ഞാൻ റിക്വസ്റ്റ് ഇട്ട് ഒഴിവാക്കുന്നതായിരിക്കും. അല്ലെങ്കിൽ അല്പമെങ്കിലും ആത്മാർഥത കാണിക്കുക.--Roshan (സംവാദം) 11:10, 8 ഫെബ്രുവരി 2015 (UTC)

ഉപയോക്താവ്:Irvin calicut എങ്ങനെ ചിരിക്കാതിരിക്കും...--Roshan (സംവാദം) 11:12, 8 ഫെബ്രുവരി 2015 (UTC)
Roshan സജീവമായി പ്രവർത്തിക്കാത്തവരുടെ ഒരു ലിസ്റ്റ് ഒഴിവാക്കാൻ ശുപാർശ ചെയ്തിടുണ്ട് - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:17, 8 ഫെബ്രുവരി 2015 (UTC)

അതിനു മെറ്റായിൽ റിക്വസ്റ്റ് ഇടുകയാണ് വേണ്ടത്. അതിനു ഇവിടുത്തെ ബ്യൂറോക്രാറ്റിന്റെയൊന്നും ആവശ്യമില്ല. ഞാൻ എല്ലാവർക്കും ഒരു മുന്നറിയിപ്പ് നൽകിയെന്നെ ഉള്ളൂ.--Roshan (സംവാദം) 11:29, 8 ഫെബ്രുവരി 2015 (UTC)

അഡ്മിൻസ് ദയവായി വിക്കിയെ പിന്തുടരുക. ഞാൻ ചൊദിച്ച ചൊദ്യങ്ങൾക്ക് ഇതുവരെ ആരും response ചെയ്തു കണ്ടില്ല.സാരമില്ല.ഈ പേജിൽ വന്നപ്പോൾ കാര്യം പിടികിട്ടി.--AJITHH MS (സംവാദം) 06:13, 20 ഏപ്രിൽ 2015 (UTC)

ഉപയോക്താവിന്റെ സംവാദം:AJITHH MS എവിടെയാണ് താങ്കൾ ചോദിച്ചത് ? എന്താണ് സംശയം , എന്നാൽ കഴിയുന്നത്‌ പറഞ്ഞു തരാം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:40, 20 ഏപ്രിൽ 2015 (UTC)\

സാർ ,ഞാൻ ഇതിൽ അംഗമായപ്പോൾ എന്തു ച്ചെയ്യണമെന്ന് ഒന്നും അറിയില്ലയിരുന്നു. കമ്പ്യുട്ടർ code അറിയില്ലയിരുന്നു. സംശയങ്ങൾ ചൊദിച്ച് ഒപ്പിട്ട് വയ്ക്കുമായിരുന്നു.ആരും മറുപടി തന്നില്ല.പിന്നെ ഞാൻ തന്നെ ഓരോന്നും കണ്ടെത്തി മനസിലാക്കി.എന്റെ സംശയങ്ങൾ ഞാൻ തന്നെ മായ്ച്ചു.ആദ്യമായാണു ഒരു മറുപടി കിട്ടുന്നത്.വളരെ നന്ദി.സംവാദം പേജിൽ ചൊദിക്കം--AJITHH MS (സംവാദം) 06:31, 23 ഏപ്രിൽ 2015 (UTC)

പ്രിയ അജിത്ത് സംശയങ്ങൾ ചോദിച്ചതിന് നന്ദി വിശദമായ മറുപടി താങ്കളുടെ സംവാദ താളിൽ ഉപയോക്താവിന്റെ സംവാദം:AJITHH MS നല്കിയിടുണ്ട് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:17, 23 ഏപ്രിൽ 2015 (UTC)

സംവാദം:ചെസ്സ് നിയമങ്ങൾ[തിരുത്തുക]

ഇവിടെയുള്ള പ്രശ്നം പരിഹരിക്കാമോ--Arjunkmohan (സംവാദം) 09:46, 22 ഫെബ്രുവരി 2015 (UTC)

Arjunkmohan Yes check.svg--റോജി പാലാ (സംവാദം) 12:33, 22 ഫെബ്രുവരി 2015 (UTC)

[Global proposal] m.വിക്കിപീഡിയ.org: (എല്ലാം) താളുകൾ തിരുത്തുക[തിരുത്തുക]

MediaWiki mobile

Hi, this message is to let you know that, on domains like ml.m.wikipedia.org, unregistered users cannot edit. At the Wikimedia Forum, where global configuration changes are normally discussed, a few dozens users propose to restore normal editing permissions on all mobile sites. Please read and comment!

Sorry for writing in English but I thought as administrators you would be interested. Thanks, Nemo 22:26, 1 മാർച്ച് 2015 (UTC)

Please merge page history[തിരുത്തുക]

ആപ്സേ, ആപ്സ് എന്നീ പേജുകളുടെ ഹിസ്റ്ററി ലയിപ്പിച്ച് ആപ്സ് എന്ന പേജിൽ കൊണ്ടുവരാൻ താൽപര്യപ്പെടുന്നു. --Harshanh (സംവാദം) 01:37, 30 ജൂൺ 2015 (UTC)

☑Y ചെയ്തു--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:39, 30 ജൂൺ 2015 (UTC)
നന്ദി. --Harshanh (സംവാദം) 01:13, 1 ജൂലൈ 2015 (UTC)

തിരഞ്ഞെടുത്ത് ചിത്രം[തിരുത്തുക]

പുതിയ തിരഞ്ഞെടുത്ത് ചിത്രം ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രധാന പേജിൽ വരുന്നില്ല. അടിയന്തിര ശ്രദ്ധ പതിയുമല്ലോ. ഇന്ന് പഠന ശിബിരം ഉള്ളതാണ്. --രൺജിത്ത് സിജി {Ranjithsiji} 03:01, 29 ജൂലൈ 2015 (UTC)

പകർപ്പവകാശ ലംഘനം[തിരുത്തുക]

പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രം (തൂക്ക മുടിപ്പുര) എന്ന താളിലെ വിവരങ്ങൾ ഈ സൈറ്റിൽ നിന്നും അപ്പാടെ കോപ്പി ചെയ്തിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. അരുൺ സുനിൽ (കൊല്ലം) (സംവാദം) 11:53, 11 ഓഗസ്റ്റ് 2015 (UTC)

അത് പൂർണമായും അവിടെ നിന്നും പകർത്തി ഒട്ടിച്ചത് അല്ലാ പിന്നെ കുറയേ മാറ്റി എഴുത്തും ഉണ്ട് . മായ്കാൻ പറ്റില്ലാ അത് കൊണ്ട് ലേഖനം വൃത്തിയാക്കാനും അധികാരിത തെളിയിക്കാനും ആവശ്യപെട്ട് ഫലകങ്ങൾ ചേർത്തിട്ടുണ്ട് .- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:06, 12 ഓഗസ്റ്റ് 2015 (UTC)

വർഗ്ഗം: ഹോട്ട്ക്യാറ്റ് കൂൾ ആയപ്പോൾ[തിരുത്തുക]

എന്റെ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് ലേഖനങ്ങളുടെ വർഗ്ഗീകരണം നടക്കുന്നില്ല. ഒന്നു സഹായിക്കാമോ--സലീഷ് (സംവാദം) 09:00, 14 ഓഗസ്റ്റ് 2015 (UTC)

Yes check.svg പരീക്ഷിച്ചുനോക്കുമല്ലോ--പ്രവീൺ:സം‌വാദം 03:10, 15 ഓഗസ്റ്റ് 2015 (UTC)

float ശരിയായി. ഹൃദയം നിറഞ്ഞ നന്ദി പ്രവീൺ..--സലീഷ് (സംവാദം) 04:17, 15 ഓഗസ്റ്റ് 2015 (UTC)

ഹോട്ട്ക്യാറ്റ് അത്ര ഹോട്ട് അല്ല[തിരുത്തുക]

ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് അവലംബം ചേർക്കാനായി citeweb, cite news തുടങ്ങിയ ലിങ്ക് തുറക്കുമ്പോൾ വിവരങ്ങൾ ചേർക്കേണ്ട ഭാഗം കാണുന്നില്ല. ഏറ്റവും അടിയിലെ ഉൾപ്പെടുത്തുക, റദ്ദാക്കുക തുടങ്ങിയവ മാത്രമേയുള്ളു. ഒന്നു സഹായിക്കാമോ?--സലീഷ് (സംവാദം) 09:03, 23 ഓഗസ്റ്റ് 2015 (UTC)

റീഡയറക്ട്[തിരുത്തുക]

ഇതിന്റെ ആദ്യ രണ്ട് വരി ഇംഗ്ലീഷിൽ ആണല്ലോ. ഒന്നു ശരിയാക്കാമോ?--സലീഷ് (സംവാദം) 16:13, 31 ഓഗസ്റ്റ് 2015 (UTC)

എ.പി.ജെ. അബ്ദുൽ കലാം[തിരുത്തുക]

എ.പി.ജെ. അബ്ദുൽ കലാം എന്ന ലേഖനം തിരഞ്ഞെടുക്കാൻ പുനർ നാമനിർദേശം നൽകാൻ ശ്രമിക്കുന്നു.എന്നാൽ പഴയ് വോട്ടെടുപ്പാണ്‌ ആദ്യം കാണുന്നത് അവ മാറ്റി തരാമൊ?--അജിത്ത്.എം.എസ് (സംവാദം) 03:52, 8 സെപ്റ്റംബർ 2015 (UTC)

ദയവായി സഹായിക്കുക--അജിത്ത്.എം.എസ് (സംവാദം) 14:16, 11 സെപ്റ്റംബർ 2015 (UTC)

അന്തർവിക്കി കണ്ണികൾ[തിരുത്തുക]

രണ്ട്-മൂന്ന് ആഴ്ച്ച വളരെ കഷ്ടപ്പെട്ട് മറ്റ് വിക്കികളുമായി കണ്ണി ചേർക്കുന്ന പണിയിലായിരുന്നു ഞാൻ എന്നാൽ 5000 ലേഖനങ്ങൾ മാത്രമെ അതിൽ കാണാൻ പരമാവധി കഴിയു.ഞാൻ കണ്ണി ചേർത്തവ ആ പേജിൽ നിന്ന് ഓഴിവാക്കിയാൽ കൂടുതൽ പേജുകൾ കാണാൻ സാധിക്കുമെന്ന് തോന്നുന്നു.ഇരട്ട ലേഖനങ്ങൾ ഉണ്ടാകാതിരിക്കാൻ കണ്ണി ചേർക്കുന്നത് അത്യാവശ്യമാണ്‌.സിനിമകൾ,വിവക്ഷകൾ,എന്നിവ പൂർണ്ണമായും ഇംഗീഷിലുള്ളവ മിക്ക ലേഖനങ്ങളും ഞാൻ കണ്ണി ചേർത്തിട്ടുണ്ട്.ഇനി ഇൻഷ്യൽ ഉള്ള വ്യക്തികളുടെ ഒന്ന് ശ്രദ്ധിക്കണം.അബ്ദുൾ കലാമിന്റെ കാര്യം ആരും ഇതുവരെ സഹായിചിട്ടില്ല.രണ്ട്-മൂന്ന് ദിവസം കൂടിയെ എനിക്ക് നെറ്റ് ഉള്ളു കഴിവതും പെട്ടന്ന് കണ്ണികൾ ചേർത്ത പേജുകൾ ഇവിടെ നിന്ന് ഒഴിവാക്കി തരിക.ഇരട്ട ലേഖനങ്ങളെന്ന് തോന്നിയവ ഒരാഴ്ച്ചക്കിടയിലെ സംവാദങ്ങളിൽ ഞാൻ ഇട്ടിടുണ്ട്.അതും ദയവായി ശരിയാക്കുക.വർഷങ്ങളായി പല പേജുകളും merge ചെയ്യാതെ കിടക്കുന്നുണ്ട്.അവയും ശ്രദ്ധിക്കുക.എല്ലാപേരും സഹകരിച്ചാൽ പെട്ടന്ന് തീരും.നന്ദി --അജിത്ത്.എം.എസ് (സംവാദം) 19:30, 12 സെപ്റ്റംബർ 2015 (UTC)

വിക്കിപീഡിയ:ഏഷ്യൻ_മാസം[തിരുത്തുക]

വിക്കിപീഡിയ:ഏഷ്യൻ_മാസം നോക്കുമോ അത് ശരിയാക്കുമോ. മറ്റുള്ളവരേം ചേർക്കുമോ. സൈറ്റ് നോട്ടീസിടുമോ --രൺജിത്ത് സിജി {Ranjithsiji} 20:08, 2 നവംബർ 2015 (UTC)

ഏഷ്യൻ മാസം അവസാനിച്ചു. സൈറ്റ് നോട്ടീസ് മാറ്റുമോ--രൺജിത്ത് സിജി {Ranjithsiji} 06:42, 7 ഡിസംബർ 2015 (UTC)

മലബാർ തിരുത്തൽ യജ്ഞം[തിരുത്തുക]

വിക്കിപീഡിയ:മലബാർ_തിരുത്തൽ_യജ്ഞം_2015 ആരംഭിച്ചിരിക്കുന്നു. ഒരു സൈറ്റ് നോട്ടീസിടുമോ--രൺജിത്ത് സിജി {Ranjithsiji} 06:43, 7 ഡിസംബർ 2015 (UTC)

Yes check.svg. പരിശോധിക്കുക : മീഡിയവിക്കി:Sitenotice--പ്രവീൺ:സം‌വാദം 07:01, 7 ഡിസംബർ 2015 (UTC)

ധൃതി പിടിച്ചൊരു തെരഞ്ഞെടുത്ത ലേഖനം[തിരുത്തുക]

വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ എന്ന താളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. 8 സെപ്റ്റംബർ 2015-ൽ നാമനിർദ്ദേശം ചെയ്ത "എ.പി.ജെ. അബ്ദുൽ കലാം" എന്ന ലേഖനത്തെ ഒഴിവാക്കി 1 ജനുവരി 2016-ൽ നാമനിർദ്ദേശം ചെയ്ത ലേഖനമായ "സൂര്യനെല്ലി സ്ത്രീപീഡനക്കേസ്" 15-ദിവസം കൊണ്ട് ധൃതി പിടിച്ച് തെരഞ്ഞെടുത്തത് ഏതു മാനദണ്ഡ പ്രകാരമാണ്? രണ്ടു ലേഖനങ്ങളിലും അനുകൂലിച്ചവരുടെ എണ്ണം തുല്യമാണെന്നിരിക്കെ.---ജോൺ സി. (സംവാദം) 15:38, 15 ജനുവരി 2016 (UTC)

ഇതു സംബന്ധമായ വിവാദം അനാവശ്യമാണെന്ന് തോന്നുന്നു. വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം (മാനദണ്ഡങ്ങൾ) എന്ന താളിനുവിരുദ്ധമായി ഒന്നും ഇപ്പോൾ തെരഞ്ഞെടുത്ത ലേഖനത്തിൽ കാണന്നില്ല. കാലിക പ്രസക്തമായ ലേഖനങ്ങൾ തെരഞ്ഞെടുത്ത ലേഖനമായി അവതരിപ്പിക്കുന്നത് വിക്കിപീഡിയയുടെ പ്രചരണത്തിന് നല്ലതാണ്. അത് പ്രവീൺ മുകളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അബ്ദുൾ കലാമിന്റെ ലേഖനത്തിന് ആ പ്രത്യേകത ഇപ്പോൾ കാണാത്തതാവണം ഈ ലേഖനം തെരഞ്ഞെടുത്ത കാര്യനിർവ്വാഹകൻ അപ്രകാരം ചെയ്യാൻ കാരണം. അടുത്ത മാസത്തെ തെരഞ്ഞെടുത്ത ലേഖനായി അബ്ദുൾ കലാമിന്റെ ലേഖനം നിശ്ചയിക്കാവുന്നതേയുള്ളു. നിർദ്ദേശിച്ചയാൾ തെരഞ്ഞെടുക്കാൻ പാടില്ല എന്ന നിബന്ധന ഇല്ലല്ലോ. അപ്പോൾ അതിലും അപാകം കാണേണ്ടതില്ല. ആത്യന്തികമായി അനവധി ഉപയോക്താക്കളുടെ സൃഷ്ടിയാണ് ഓരോ ലേഖനവും ആ അദ്ധ്വാനത്തെ നമുക്ക് മാനിക്കാം --Adv.tksujith (സംവാദം) 15:58, 15 ജനുവരി 2016 (UTC)
അഡ്വ.സുജിത്ത്, എന്തു തരം കാലിക പ്രസക്തി. ആർക്ക്? ദയവായി വ്യക്തമാക്കുക. പ്രവീണിനും സുജിത്തിനും മാത്രം അത് ബോധ്യമായാൽ മതിയോ? - --ജോൺ സി. (സംവാദം) 16:08, 15 ജനുവരി 2016 (UTC)
അധ്വാനം മാനിക്കുവാൻ എന്നെയല്ല ഉപദേശിക്കേണ്ടത്. കീഴ്വഴക്കമില്ലാത്തതും ഒരു പൊതു സമൂഹത്തിൽ പാലിക്കേണ്ട മര്യാദ കാണിക്കാതെ സ്വന്തം ഇഷ്ടം മറ്റുള്ളവരുടെ മേൽ അടിച്ചേല്പ്പിക്കുവാൻ ശ്രമിച്ചവരെയാണ്. 15 ദിവസം കൊണ്ട് ഈ ലേഖനം തിരഞ്ഞെടുക്കണമെന്നുള്ളത് എന്തു തരം വാശിയാണ്? ചർച്ചയിൽ ആദ്യമേ സൂചിപ്പിച്ചതാണ് ധൃതി പിടിച്ച് ഈ ലേഖനം തെരഞ്ഞെടുക്കുന്നത് നല്ലതല്ല എന്ന്. ഈ നടപടി ഒട്ടും ന്യായീകരിക്കുവാൻ സാധ്യമല്ല. ഇവിടെ ആരും കീഴാളരല്ല. ആത്യന്തികമായി അനവധി ഉപയോക്താക്കളുടെ സൃഷ്ടിയാണ് ഓരോ ലേഖനവും എന്ന് എങ്ങനെ കരുതാനാവും. ആ വിശ്വാസം നഷ്ടമാക്കിയ നടപടിയാണ് ഇവിടെ കാണിച്ചത്. ഇങ്ങനെ വിക്കിപീഡിയ പ്രചരിപ്പിക്കണമെന്ന് ആരാണ് തീരുമാനിച്ചത്? ---ജോൺ സി. (സംവാദം) 16:26, 15 ജനുവരി 2016 (UTC)

"കാലിക പ്രസക്തമായ ലേഖനങ്ങൾ തെരഞ്ഞെടുത്ത ലേഖനമായി അവതരിപ്പിക്കുന്നത് വിക്കിപീഡിയയുടെ പ്രചരണത്തിന് നല്ലതാണ്" എന്ന് എവിടെ പറഞ്ഞിരിക്കുന്നു? എന്തു തരം കാലിക പ്രസക്തിയാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?? "എ.പി.ജെ. അബ്ദുൽ കലാം" എന്ന ലേഖനത്തിന് കാലിക പ്രസക്തിയില്ലന്നാരാണ് തീരുമാനിച്ചത്??? ---ജോൺ സി. (സംവാദം) 16:41, 15 ജനുവരി 2016 (UTC)

ധൃതി പിടിച്ചൊന്നുമല്ല, രണ്ടാഴ്ച വോട്ടെടുപ്പിന് കിടന്നത് തന്നെയാണ്. നാലിൽ മൂന്ന് വോട്ടുകളും കിട്ടിയിട്ടുണ്ട്. പന്ത്രണ്ടാം തീയതി ആണ് അവസാനം ഞാൻ മറുപടി ഇട്ടത്. മൂന്ന് ദിവസം ഒരാളും അനങ്ങിയില്ല. ഒരു മറുപടിയും ഇട്ടില്ല. *ഇപ്പോൾ തന്നെ* തിരഞ്ഞെടുത്താൽ നല്ലതായിരിക്കും ഞാൻ കരുതുന്നതിനുള്ള സാഹചര്യവും വ്യക്തമായിരുന്നു. ഇന്ന് എഫ്.പി. ടാഗ് ചേർത്തതും കമന്റ് വന്നു. ഒരാൾ വെറുതേ വന്ന് ലേഖനം മോശമാണ്, നിലവാരമില്ലെന്ന് പറയുക. അതിനുള്ള കാരണമാകട്ടെ ഒട്ടും വ്യക്തമാക്കുന്നുമില്ല. താങ്കൾക്ക് താത്പര്യമില്ലെന്ന് കരുതി ലേഖനം തിരഞ്ഞെടുക്കാതിരിക്കാൻ മറ്റുള്ളവരും കീഴാളരൊന്നുമല്ലല്ലോ. എല്ലാവരേയും തുല്യരാണെന്നും സമശീർഷരാണെന്നും കണ്ടാൽ മതി. നന്ദി. --പ്രവീൺ:സം‌വാദം 17:35, 15 ജനുവരി 2016 (UTC)

നിർദ്ദേശിച്ചയാൾ തെരഞ്ഞെടുക്കാൻ പാടില്ല എന്ന നിബന്ധന ഇല്ലല്ലോ. അപ്പോൾ അതിലും അപാകം കാണേണ്ടതില്ല - അങ്ങനെ ഒരു നിബന്ധന ഇല്ല. എന്നാൽ നാമനിർദ്ദേശം എത്ര ബാലിശമാണെന്ന് നോക്കുക. ജനുവരി 16-നകം ഈ ലേഖനം തെരഞ്ഞെടുക്കണമെന്ന് നിർദ്ദേശത്തിൽ ചേർക്കുക. ഇങ്ങനെ നിർദ്ദേശിച്ച ആൾ സംവാദം നടന്നുകൊണ്ടിരിക്കുമ്പോൾ ജനുവരി 15-ന് തന്നെ ഈ ലേഖനം തെരഞ്ഞെടുത്തതിൽ തീർച്ചയായും അപാകതയുണ്ട്. അതും മറ്റൊരു ലേഖനത്തിന്റെ മുൻഗണനാക്രമത്തെ കടത്തിവെട്ടി!! *ഇപ്പോൾ തന്നെ* തിരഞ്ഞെടുത്താൽ നല്ലതായിരിക്കും ഞാൻ കരുതുന്നതിനുള്ള സാഹചര്യവും വ്യക്തമായിരുന്നു. ആർക്ക് വ്യക്തം?? എന്തു കൊണ്ട് വിക്കിപീഡിയ അതു തിരഞ്ഞെടുക്കണം എന്നു വ്യക്തമാക്കുക ?? പന്ത്രണ്ടാം തീയതി ആണ് അവസാനം ഞാൻ മറുപടി ഇട്ടത്. മൂന്ന് ദിവസം ഒരാളും അനങ്ങിയില്ല. താങ്കൾ മറുപടി തരാനും പല ദിവസങ്ങളെടുത്തു. ഇവിടെ ഉടനെ ഉടനെ മറുപടി തരാൻ പറ്റിയെന്നു വരില്ല. അടുത്ത മാസത്തെ തെരഞ്ഞെടുത്ത ലേഖനായി അബ്ദുൾ കലാമിന്റെ ലേഖനം നിശ്ചയിക്കാവുന്നതേയുള്ളു. - തിരിച്ചാണെങ്കിൽ എന്താണു കുഴപ്പം? അബ്ദുൾ കലാമിന്റെ ലേഖനം തന്നെയാണ് ഇവിടെ ആദ്യം വരേണ്ടിയിരുന്നത്. ---ജോൺ സി. (സംവാദം) 18:01, 15 ജനുവരി 2016 (UTC)

രണ്ടാഴ്ച വോട്ടെടുപ്പിന് കിടന്നത് തന്നെയാണ്. നാലിൽ മൂന്ന് വോട്ടുകളും കിട്ടിയിട്ടുണ്ട് എന്നതാണ് കാരണമെങ്കിൽ "എ.പി.ജെ. അബ്ദുൽ കലാം" എന്ന ലേഖനം നാലുമാസം ഇവിടെ കിടന്നതാണ്. മൂന്നിൽ മൂന്ന് വോട്ടുകളും കിട്ടിയിരുന്നു. ഈ ലേഖനത്തെ തഴഞ്ഞ് മാറ്റി താൻ നിർദ്ദേശിച്ച ലേഖനത്തെ താൻ ഉദ്ദേശിച്ച സമയപരിധിക്കുള്ളിൽ തിരഞ്ഞെടുക്കുന്നതാണോ താങ്കൾ പരാമർശിക്കുന്ന സമശീർഷത? എന്തു തരം കീഴ്വഴക്കമാണിത്? - --ജോൺ സി. (സംവാദം) 18:22, 15 ജനുവരി 2016 (UTC)
ഒന്നു കൂടി പറയട്ടെ 1996 ജനുവരി 16-നു ആണ് പെൺകുട്ടിയെ പീഡനത്തിനായി കൊണ്ടുപോകുന്നത്, 2016 ജനുവരി ആകുമ്പോൾ 20 വർഷം ആകും അതു തന്നെയാണ് പ്രത്യേകത. പിന്നെ പഴയ തിരഞ്ഞെടുപ്പുകൾ കാണുക, അങ്ങനെ കൃത്യമായ ക്രമത്തിലൊന്നുമല്ല തിരഞ്ഞെടുത്തിട്ടുള്ളത്. ഒരു വിക്കിയിലും അങ്ങനെയൊന്നുമല്ല. ഒരു ലേഖനത്തെയും തഴഞ്ഞിട്ടുമില്ല. ഇനിയും ആ ലേഖനം തിരഞ്ഞെടുക്കാവുന്നതേയുള്ളു താനും. എന്നാൽ താങ്കൾ തുടർച്ചയായി ആവശ്യപ്പെടുന്നത് ഈ ലേഖനത്തെ കാരണമൊന്നുമില്ലാതെ തഴയണം എന്നാണ്, ആദ്യം തൊട്ട് അതിനൊട്ട് കാരണങ്ങൾ പറയുന്നുമില്ല. ഇങ്ങനെ പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നതിൽ പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല. വളരെ നന്ദി. ഞാൻ പൊക്കോട്ടെ--പ്രവീൺ:സം‌വാദം 01:56, 16 ജനുവരി 2016 (UTC)
ഇത്രയും എഴുതിയ സ്ഥിതിക്ക് അല്പം കൂടി പറഞ്ഞു കൊണ്ടു നിർത്താം എന്നു കരുതുന്നു. ഈ ലേഖനത്തിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടു തരം വിയോജിപ്പുകൾ ഞാൻ പ്രകടിപ്പിച്ചിട്ടുണ്ട്. ഒന്ന് ലേഖനത്തിന്റെ വിജ്ഞാനമൂല്യം. കേവലം ഒരു പീഡനക്കേസ്സിനെ മലയാളം വിക്കിപീഡിയർ എഴുതിയിരിക്കുന്ന ഏറ്റവും മികച്ച ലേഖനം എന്ന രീതിയിൽ തെരഞ്ഞെടുക്കണമോ എന്നതായിരുന്നു ഞാൻ എന്നോട് തന്നെ ചോദിച്ചത്. ബ്രിട്ടാണിക്ക മുതൽ പാതയോരത്ത് പേൻചീപ്പിനും പാറ്റാഗുളികക്കും ഒപ്പമിട്ട് വിൽക്കപ്പെടുന്ന വിജ്ഞാനകോശങ്ങൾ/പൊതുവിജ്ഞാന പുസ്തകങ്ങൾ വരെയുള്ളവ ഏതെങ്കിലും ഇത്തരം ഒരു വിഷയം അവരുടെ മുഖലേഖനമാക്കുമെന്ന് തോന്നുന്നില്ല. ഇനി വിക്കിപീഡിയയുടെ കാര്യത്തിൽ തന്നെ ഇംഗ്ലീഷ് അടക്കം മറ്റേതെങ്കിലും ഭാഷാവിക്കികൾ ഇത്തരം ഒരു വിഷയം തെരഞ്ഞെടുത്ത ലേഖനമാക്കിയിട്ടുണ്ടോ എന്നും സംശയമുണ്ട്. അപ്പോൾ ഈ ലേഖനം തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലേ എന്ന് ചോദിച്ചേക്കാം. ഭാഗ്യവശാലോ നിർഭാഗ്യവശാലോ ഈ ലേഖനം മാത്രമല്ല ഇതേ ജനുസ്സിൽ എഴുതപ്പെട്ടിരിക്കുന്നതോ എഴുതാവുന്നതോ ആയ ഐസ്ക്രീം പാർലർ കേസ്, കിളിരൂർ പീഡനം, സോളാർ വിവാദം, ബാർകോഴ തുടങ്ങിയ ലേഖനങ്ങളും അവിടെ നൽകിയിരിക്കുന്ന മാനദണ്ഡങ്ങളുടെ അളവുകോലിലൂടെ കടത്തിവിട്ട് തെരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. സത്യത്തിൽ ഇത്തരം ലേഖനങ്ങൾ എഴുതുവാനും വികസിപ്പിച്ചെടുക്കുവാനും എളുപ്പമാണ്. ഓൺലൈനിൽ സുലഭമായ വിവരങ്ങൾ തുന്നിച്ചേർത്ത് എടുത്താൽ മതി. സ്രോതസ്സുകൾക്കും പഞ്ഞമുണ്ടാവില്ല. എന്നാൽ ഇത്തരം ലേഖനങ്ങളെ 'മികച്ച ലേഖനങ്ങൾ' എന്ന നിലയിൽ തെരഞ്ഞെടുക്കുന്നത് മലയാളം വിക്കിപീഡിയയുടെ ബൗദ്ധിക നിലവാരത്തകർച്ചയാണെന്ന് വിശ്വസിക്കുന്നു. മുൻപ് സൂചിപ്പിച്ചത് വ്യക്തമായി പറയുന്നു. ഇതെന്റെ അഭിപ്രായമാണ്. അതേ അഭിപ്രായം മറ്റുള്ളവർക്കുണ്ടാകണമെന്ന് നിർബന്ധം പിടിച്ചിട്ടില്ല. എന്നാൽ രണ്ടാമത്തെ വിയോജിപ്പ് ആണ് ഞാൻ ഈ താളിലെ ചർച്ചയിൽ ചൂണ്ടിക്കാണിക്കുവാനാഗ്രഹിച്ചത്. അതു നാമനിർദ്ദേശം മുതൽ തെരഞ്ഞെടുപ്പ് വരെയുള്ള നടപടിക്രമങ്ങളിലെ അമിതാവേശമാണ്. മുൻപ് പറഞ്ഞത് വീണ്ടും പറയുന്നുണ്ടെങ്കിൽ ക്ഷമിക്കുക. വിക്കിപീഡിയയിൽ താക്കോൽ സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തി തെരഞ്ഞെടുക്കുവാനുള്ള ലേഖനങ്ങളുടെ പട്ടികയിൽ ഒരു ലേഖനം ചേർത്തു കൊണ്ട് ഇത്ര ദിവസത്തിനകം ഈ ലേഖനം തെരഞ്ഞെടുക്കപ്പെടണമെന്ന് അഭിപ്രായപ്പെടുന്നത് ശ്ലാഘനീയമാണ് എന്നു തോന്നുന്നില്ല. ഇവിടെയാണ് 'കാലികാപ്രസക്തി' സിദ്ധാന്തം ഉയർന്നു വന്നിരിക്കുന്നത്. എന്തിന്റെയോ 20-ആം വാർഷികമാണു പോലും. എന്താണ് 20-ആം വർഷത്തിൽ ഉയർന്നു വന്ന പ്രസക്തി? 25-ആം വർഷമാണെങ്കിൽ സിൽവർ ജൂബിലി വർഷമാണെന്നെങ്കിലും പറയാം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പത്രമാധ്യമങ്ങളിലൊന്നും 20-ആം വർഷവുമായി ബന്ധപ്പെട്ട വാർത്തകൾ ഒന്നും കണ്ടില്ല. ഇനി എ.പി.ജെ അബ്ദുൾ കലാമിന്റെ ലേഖനം അടുത്ത മാസത്തേക്ക് തെരഞ്ഞെടുക്കാനാവുമെന്ന് വാഗ്ദാനം നൽകിയ കാര്യനിർവ്വാഹകരോട് ഇത്രയും പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുന്നു. നന്ദി നിങ്ങളുടെ ഔദാര്യത്തിന്. പക്ഷേ അടുത്ത മാസത്തെ കാലികപ്രസക്തി, കാലയവനികക്കുള്ളിൽ മറഞ്ഞ കലാമിനേക്കാളും കാലാതിവർത്തിയായി നിലനിൽക്കുന്ന പീഡന-കോഴ കേസുകളിലൊന്നിനുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. എന്തിന്റെ എത്രാം വാർഷികമാണെന്ന് പ്രഖ്യാപിച്ചാൽ മാത്രം മതി. മാത്രമല്ല ഈ മാസത്തെ 'ടെമ്പോ' നമുക്ക് നിലനിർത്തുകയുമാവാം. അതു വഴി കൂടുതൽ ഉപയോക്താക്കൾ മലയാളം വിക്കിപീഡിയയിലെത്തുകയും കൂടുതൽ തിരുത്തലുകളുണ്ടാവുകയും കൂടുതൽ ലേഖനങ്ങൾ പിറക്കുകയും ചെയ്താൽ മതി. വളരെ വളരെ നന്ദി. ഇനി ഞാനും പോകുന്നു. സമയമനുസരിച്ച് വിക്കി എഡിറ്റിംഗിൽ തുടർന്നും സജീവമായിരിക്കും- --ജോൺ സി. (സംവാദം) 14:02, 17 ജനുവരി 2016 (UTC)

ഈ വിഷയത്തിൽ ചർച്ച ചെയ്ത് സമയം കളയാനില്ലാത്തതിനാലാണ് ഇവിടെ തുടർന്ന് ഒന്നും തന്നെ എഴുതാതിരുന്നത്. മുകളിൽ ജോൺ സി. എഴുതിയ കാര്യങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണ്. ഇതാണ് താങ്കളുടെ വിയോജിപ്പെങ്കിൽ സങ്കടമെന്നേ പറയാനുള്ളു. സത്യത്തിൽ വിക്കിപീഡിയ ശ്രദ്ധേയമായ വിവരങ്ങൾ സംഭരിച്ചുവെച്ചിട്ടുള്ള ഒരു സംഭരണിമാത്രമല്ലേ ? ഇത്തരം വിവരങ്ങൾ പ്രോസസ് ചെയ്ത് വിജ്ഞാനം ഉത്പാദിപ്പിക്കുക എന്ന ജോലി ജനങ്ങളാണ് ചെയ്യുന്നത്. നാം ഇവിടെ ഒരു വിജ്ഞാനവും ഉത്പാദിപ്പിക്കുന്നില്ല. വിവരങ്ങൾ ലഭ്യമാക്കുക മാത്രമാണ് ചെയ്യുന്നത്. വിക്കിപീഡിയയുടെ മുന്നിൽ സൂര്യനെല്ലി കേസും അബ്ദുൾ കലാമും ഒരേ മൂല്യമുള്ളത് മാത്രമാണ്. അബ്ദുൾകലാമിനെ തെരഞ്ഞെടുക്കാതെ സൂര്യനെല്ലിയെ തെരഞ്ഞെടുത്തതെന്തേ എന്ന താരതമ്യത്തിന് ഇവിടെ എന്താണ് പ്രസക്തി ! സൂര്യനെല്ലി കേസിന്റെ 20 -ാം വാർഷികം എന്നതും വലിയ കാര്യമുള്ള കാര്യമല്ല, തെരഞ്ഞെടുക്കുന്നതിന്. പക്ഷേ, നമുക്ക് (വിക്കിപീഡിയയ്ക്) അതുകൊണ്ട് എന്തെങ്കിലും പ്രയോജനം, ഏതെങ്കിലും ഒരാൾ ആ ലേഖനം അവലംബമാക്കി എന്തെങ്കിലും വിജ്ഞാനം ഉത്പാദിപ്പിക്കാനിടയാകുന്ന സാഹചര്യം - ഉണ്ടാകുമെങ്കിൽ അത് നോക്കാം എന്നത് എന്റെ ഒരഭിപ്രായം മാത്രമാണ്. ആതാണ് പ്രവീണും ഉദ്ദേശിച്ചതെന്ന് വ്യക്തം. ആ പ്രാധാന്യം തൽക്കാലം ഈ മാസം കലാമിന്റെ ലേഖനത്തിനില്ല. പിന്നെ, അത് എടുക്കൂ, ഇതവിടെ കിടക്കട്ടേ എന്ന് പറയുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. മൂല്യവിചാരവും സദാചാരവുമൊന്നും വിക്കിപീഡിയയ്ക് പ്രശ്നമല്ലെന്ന്, ഇവിടെയൊന്നും ആരും സെൻസർ ചെയ്യുന്നില്ലെന്ന് താങ്കൾക്ക് അറിവുള്ളതാണല്ലോ. നമുക്കോരോരുത്തർക്കും അത്തരം മൂല്യവിചാരങ്ങളൊക്കെ ഉണ്ടാകും. അതുവെച്ച് ഇവിടുത്തെ കാര്യങ്ങൾ വിലയിരുത്തുന്നത് ശരിയല്ല. അബ്ദുൾ കലാമിന്റെ ലേഖനം തെരഞ്ഞെടുക്കാമെന്ന് ഇവിടെ ആരും വാഗ്ദാനം നൽകിയിട്ടില്ല. //അടുത്ത മാസത്തെ തെരഞ്ഞെടുത്ത ലേഖനായി അബ്ദുൾ കലാമിന്റെ ലേഖനം നിശ്ചയിക്കാവുന്നതേയുള്ളു// എന്നേ പറഞ്ഞിട്ടുള്ളു, //നിശ്ചയിക്കാം// എന്നല്ല. --Adv.tksujith (സംവാദം) 02:04, 18 ജനുവരി 2016 (UTC)

നിലവാരമുണ്ടെങ്കിൽ ഏതൊരു ലേഖനവും തിരഞ്ഞെടുക്കുക തന്നെ ചെയ്യണം. അതിപ്പോൾ ഐസ്ക്രീം കേസ് ആണോ ആരുടെയെങ്കിലും സദാചാരക്കുരു പൊട്ടുമോ എന്നുമൊന്നും നോക്കേണ്ട കാര്യം വിക്കിപീഡിയക്കില്ല (കുറച്ച് തിരഞ്ഞെടുക്കപ്പെട്ട ഇമ്മാതിരി സദാചാരക്കുരു ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ). മുമ്പേ പറഞ്ഞതാണ് എല്ലാവരേയും ഒന്നു പോലെയും സമശീർഷരായും കണ്ടാൽ മതിയെന്ന്, മറ്റൊരാളുടെ ഔദാര്യം ആണെന്നൊക്കെ പറഞ്ഞ് സ്വയം ചെറുതാകുന്നത് എന്തിനാണ്?!--പ്രവീൺ:സം‌വാദം 17:48, 19 ജനുവരി 2016 (UTC)
ഇവിടെ ചർച്ച ചെയ്ത് കളയാൻ എനിക്കും സമയം ഇല്ല. എന്നാൽ യാത്ര പറഞ്ഞുപോയവരൊക്കെ തിരിച്ചു വന്ന സ്ഥിതിക്ക് മറുപടി തരാം. കുറച്ചു ദിവസങ്ങൾ പിടിച്ചേക്കും. അതു വരെ ഈ സംവാദം ഇവിടെ കിടക്കട്ടെ. ജനുവരി 15-ന് വൈകിട്ട് ലേഖനം തിരഞ്ഞെടുക്കുവാൻ കാണിച്ച അതേ തത്രപ്പാടിൽ ഈ സംവാദത്തെ ചുരുട്ടിക്കൂട്ടി പത്തായത്തിൽ കയറ്റാൻ ശ്രമിക്കരുത്. - --ജോൺ സി. (സംവാദം) 00:36, 20 ജനുവരി 2016 (UTC)
ഏറെ ആവർത്തിച്ചു കൊണ്ടിരുന്ന എന്തിന്റെയോ വാർഷികദിന-കാലിക പ്രസക്തി ഒരു വലിയ കാര്യമുള്ള കാര്യമല്ല എന്ന് നിങ്ങളിലൊരാളെങ്കിലും സമ്മതിച്ചത് സ്വാഗതാർഹമാണ്. പക്ഷേ ഞാൻ പറഞ്ഞ വിജ്ഞാന മൂല്യത്തെ എങ്ങെനെയോ സുജിത് സദാചാരവും ധാർമ്മിക മൂല്യവും ആയി തെറ്റിവായിക്കുകയാണ് ഉണ്ടായത്. ബോധപൂർവ്വമാണെന്ന് കരുതുന്നില്ല. മാത്രമല്ല താങ്കളുടെ പ്രതികരണത്തിലെ മാന്യതയ്ക്ക് നന്ദിയും അറിയിക്കുന്നു. അതുകൊണ്ട് തന്നെയാണ് പിന്നൊരു വിശദീകരണത്തിന് പോലും തുനിയാഞ്ഞത്. എങ്കിലും പ്രവീൺ ഇതിനെ സദാചാരക്കുരു കൂടിയാക്കിയിരുക്കുന്ന സ്ഥിതിക്ക് ഇവിടെ അല്പം കൂടി എഴുതുവാൻ നിർബന്ധിതനാകുന്നു. ഞാൻ സദാചാരത്തിന്റെ അപ്പസ്തോലനൊന്നുമല്ല എന്ന് ദയവായി മനസ്സിലാക്കുക. മാത്രമല്ല, ഇപ്പോൾ അതിവേഗം ബഹുദൂരമെത്തിയ ഈ ലേഖനത്തെ ഞാൻ വിശേഷിപ്പിച്ചത് "സദാചാരത്തിനു നിരക്കാത്ത ലേഖനം" എന്നല്ല, വിജ്ഞാനപരമായി "സില്ലി ആർട്ടിക്കിൾ" എന്നാണ്, അകാരണമായി അതിവേഗം തെരഞ്ഞെടുക്കരുത് എന്ന് അഭ്യർത്ഥിക്കുകയുമുണ്ടായിട്ടുണ്ട്. അതിലെന്താണ് തെറ്റ്? 16-നകം ചെയ്തു തീർക്കുവാൻ ഇവിടെ ആരും അടിയന്തരം ഒന്നും നടത്തുന്നില്ലല്ലോ? പിന്നെ ഈ ലേഖനം തെരഞ്ഞെടുക്കപ്പെടുക്കുക മാത്രമല്ല ഇനി വിക്കിയുടെ വാർഷികത്തിന് കൈപ്പുസ്തകത്തിനൊപ്പം സപ്ലിമെന്റായി ഇതിന്റെ പ്രിന്റ് നൽകിയാലും വ്യക്തിപരമായി ഒരു ചുക്കും സംഭവിക്കാനില്ല. ആ ബോധം തന്നെയാണ് ഈ സംവാദം തുടങ്ങിവെക്കുവാൻ എന്നെ പ്രേരിപ്പിച്ചത്. സ്വയം അല്പം താഴേണ്ടി വരുമെന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതിൽ വിക്കിപീഡിയക്ക് ആശങ്കപ്പെടാനൊന്നുമില്ല. കാരണം അനേകം വിക്കി എഡിറ്ററിൽമാരിലൊരാൾ മാത്രമാണ് ഞാൻ. ഏതായാലും 'കുരു' ആരോപണത്തിനുള്ളിൽ പൊതിഞ്ഞ് അദ്ദേഹം നൽകിയിരിക്കുന്ന ഇംഗ്ലീഷ് വിക്കിയുടെ ലിങ്ക് ഇതാണ്: Portal:Sexuality/Recognized content . അതായത് പോർട്ടൽ: ലൈംഗികത/അംഗീകരിക്കപ്പെട്ട ഉള്ളടക്കം. വിജ്ഞാനമൂല്യമില്ലായ്മയെ ലൈംഗികതയിലെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകമെന്താണാവോ? ഇപ്പോഴത്തെ പ്രതിപാദ്യ വിഷയവും ഇതുമായുള്ള വൺ-റ്റു-വൺ മാപ്പിംഗ് എന്താണെന്നും മനസ്സിലാകുന്നില്ല. അവിടുത്തെ തെരഞ്ഞെടുത്ത ലേഖനമായ Female genital mutilation എന്ന ലേഖനമൊക്കെ അത്യധികം വിജ്ഞാനമൂല്യമുള്ളതാണെന്ന് നിസ്സംശയം പറയാം. എന്തായാലും ഈ ലിങ്ക് കിട്ടിയ സ്ഥിതിക്ക് എല്ലാവരും അവിടെ വരെ ഒന്നു പോയ് നോക്കണം. അവിടുത്തെ നാമനിർദ്ദേശരീതികളും തെരഞ്ഞെടുപ്പ് ക്രമങ്ങളും ഒക്കെ ഒന്നു മനസ്സിലാക്കണം. പിന്നെ നിലവാരമുണ്ടെങ്കിൽ ഐസ്ക്രീം കേസ്, സോളാർ വിവാദം തുടങ്ങിയവ തെരഞ്ഞെടുക്കുന്നതിനെ പറ്റി: നിലവാരം ഉണ്ടാക്കാനൊന്നും കഷ്ടപ്പെട്ടില്ലങ്കിലും സാരമില്ല, പക്ഷേ വിവേകത്തോടെയും പക്വതയോടെയും കാര്യങ്ങൾ നടത്തേണ്ട വിക്കിപീഡിയയുടെ മുഖ്യകാര്യനിർവാഹകൻ കുട്ടികൾ ഐസ്ക്രീം കഴിച്ചതിന്റെ വാർഷികം, അല്ലെങ്കിൽ ആദ്യമായി സോളാർ പാനൽ സ്ഥാപിച്ച ദിവസത്തിന്റെ വാർഷികം എന്നൊന്നും പറഞ്ഞു നടന്ന് സ്വയം താഴരുത്. കാരണം മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും എന്നാണ് പ്രമാണം. ---ജോൺ സി. (സംവാദം) 01:17, 24 ജനുവരി 2016 (UTC)

ഉത്തരാധുനികർ കേൾക്കരുത്, ജോൺ സി., മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും എന്നതൊക്കെ മെറ്റാ നരേറ്റീവ് മാത്രമാണ് Smiley.svg.
ലേഖനത്തിന്റെ വിജ്ഞാനമൂല്യം എന്ന ആശയം പൂർണ്ണമായും തള്ളിക്കളയുന്നില്ല. പക്ഷേ, പഴയ ആ സങ്കല്പത്തിന് അനവധി വെല്ലുവിളികൾ നേരിട്ട് കഴിഞ്ഞു. ഒന്നാമതായി, വിജ്ഞാനമൂല്യം എന്നത് നിങ്ങൾ എങ്ങനെയാണ് നിർണ്ണയിക്കുന്നത് ? നിങ്ങളുടെ മൂല്യബോധത്തിൽ നിന്നുമാണത് സൃഷ്ടിക്കപ്പെടന്നത്. വേദങ്ങൾ താഴോട്ടും മുകളിലോട്ടും കാണാതെ ചൊല്ലാൻ കഴിയുന്നവൻ നിങ്ങളുടെ കണ്ണിൽ പണ്ഡിതനാവും. പക്ഷേ, ഉയരമുളള ഒരു മരത്തിൽ കയറി തേൻ ശേഖരിക്കാനുള്ള വിദ്യയറിയാവുന്ന ഒരുവനും ആഴക്കടലിൽവരെ പൊങ്ങുവള്ളത്തിൽ പോയി സ്രാവ് വേട്ടയാടാനറിയാവുന്നവനും പണ്ഡിതനോ, വിജ്ഞാനിയോ ആയി നിങ്ങൾ കണക്കാക്കിയേക്കില്ല. അവരുടെ വിജ്ഞാനത്തിന് മൂല്യമുള്ളതായി നിങ്ങൾ കണക്കാക്കിയേക്കില്ല. ഇതോടൊപ്പം അബ്ദുൾകലാമിന്റെ ലേഖനം തുടങ്ങിയവരും വികസിപ്പിച്ചവരും സൂര്യനെല്ലി കേസിനെ കുറിച്ച് തുടങ്ങിയിവരും വികസിപ്പിച്ചവരും പരസ്പരം കരുതുന്നതെന്താവും? ഏതാണ് മികച്ചതെന്നാവും ? അവരെ നമുക്ക് ജ‍‍ഡ്ജ് ചെയ്യാനുള്ള അധികാരം നമുക്കുണ്ടോ ? അതുകൊണ്ട് വിജ്ഞാനമൂല്യം എന്നതൊന്നും തെരഞ്ഞെടുക്കപ്പെട്ട ലേഖനത്തിന്റെ കാര്യത്തിൽ ചർച്ച ചെയ്യാൻ നമുക്കാവില്ല. അതിനായുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ എടുക്കുക. താങ്കൾ പറയുന്ന തരത്തിലുള്ള വിജ്ഞാനമൂല്യം ഉള്ള എത്രയോ ലേഖനങ്ങൾ ആ മാനദണ്ഡം പാലിക്കാത്തതിനാൽ തെരഞ്ഞെടുക്കപ്പെടാതെ പത്തായത്തിൽ കിടപ്പുണ്ടെന്ന് അറിയാമോ? പോയി നോക്കു ! ----Adv.tksujith (സംവാദം) 01:48, 24 ജനുവരി 2016 (UTC)

Geographical Indications in India Edit-a-thon starts in 24 hours[തിരുത്തുക]

Thanks a lot for signing up as a participant in the Geographical Indications in India Edit-a-thon. We want to inform you that this edit-a-thon will start in next 24 hours or so (25 January 0:00 UTC). Thank you and happy editing. Face-smile.svg --MediaWiki message delivery (സംവാദം) 22:32, 23 ജനുവരി 2016 (UTC) ഇത് ഇന്നാണ് ശ്രദ്ധയിൽ പെട്ടത്.... ഇനി എന്തു ചെയ്യും - ഞാൻ ഒന്നു തുടങ്ങിവെച്ചു... !!! ആലപ്പുഴ കയർ :D മായിച്ച് എഴുതണോ? സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 06:33, 24 ജനുവരി 2016 (UTC)

എഴുതപ്പെട്ട ഒരു ലേഖനം അങ്ങനെ മായ്കാനാവില്ലല്ലോ മാഷേ‍‍ Smiley.svg. സാരമില്ല ഇനി അതിൽ ഇന്നു രാത്രി മുതൽ അതിൽ കൂട്ടിച്ചേർക്കൽ നടത്തൂ. കുറഞ്ഞത് 3000 ബൈറ്റെങ്കിലും കൂട്ടിച്ചേർക്കണം. എങ്കിലേ മാനദണ്ഡ പ്രകാരമാകൂ ! അത് മതിയാകുമല്ലോ --Adv.tksujith (സംവാദം) 07:35, 24 ജനുവരി 2016 (UTC)

- Smiley.svg സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 07:40, 24 ജനുവരി 2016 (UTC)

ഉപയോക്തൃനാമം[തിരുത്തുക]

ഈ സംവാദം ഒന്നു ശ്രദ്ധിക്കുമോ.--ഇർഷാദ്|irshad (സംവാദം) 19:53, 29 ഏപ്രിൽ 2016 (UTC)

അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം[തിരുത്തുക]

ഈ താൾ നിലനിർത്തേണ്ടതുണ്ടോ? - കലാരക്ഷകൻ (എന്നോട് പറയൂ...) 04:18, 4 മേയ് 2016 (UTC)

WikiConference_India_2016 SiteNote[തിരുത്തുക]

വിക്കികോൺഫറൻസ് ഇന്ത്യ 2016നായുള്ള കമ്മ്യൂണിറ്റി അഭിപ്രായം വിക്കിപീഡിയ:പഞ്ചായത്ത്#WikiConference_India_2016_Update രേഖപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് പറയുന്നു. അഡ്മിൻസ് ആരെങ്കിലും സൈറ്റ് നോട്ട് തിരുത്താമോ? --മനോജ്‌ .കെ (സംവാദം) 19:30, 9 മേയ് 2016 (UTC)

പഞ്ചാബ് തിരുത്തൽ യജ്ഞം 2016[തിരുത്തുക]

വിക്കി കോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി പഞ്ചാബ് തിരുത്തൽ യജ്ഞം 2016 നടത്തുന്നു. മലയാളത്തിൽ പേജ് നിർമ്മിച്ചിട്ടുണ്ട്. സൈറ്റ് നോട്ടീസിടാമോ WP:WPE2016--രൺജിത്ത് സിജി {Ranjithsiji} 02:04, 5 ജൂലൈ 2016 (UTC)

വി.വി.കെ. വാലത്ത്[തിരുത്തുക]

ഇപ്പേരിലും ചെറിയ വ്യത്യാസമുള്ള പേരിലും നിരവധി താളുകളിൽ വ്യാജ അവലംബങ്ങൾ കാണാവുന്നതാണ്. കണ്ടാലുടൻ നീക്കം ചെയ്യേണ്ടതാണ്. ഇവിടെ ഒരെണ്ണം ഉണ്ടായിരുന്നു.--പ്രവീൺ:സം‌വാദം 15:49, 10 ഓഗസ്റ്റ് 2016 (UTC)

വി.വി.കെ. വാലത്ത് ഇങ്ങിനെയൊരു ചരിത്രകാരൻ ഉള്ളതല്ലേ ? വ്യാജ അവലംബം ആകുന്നതെങ്ങിനെ ? ബിപിൻ (സംവാദം) 03:33, 11 ഓഗസ്റ്റ് 2016 (UTC)

പുസ്തകം നിലവിലുള്ളതാണോ എന്ന് നോക്കുക. വ്യാജ ഐ.എസ്.ബി.എൻ. ആയിരിക്കും മിക്കവാറും കാണുക. --പ്രവീൺ:സം‌വാദം 10:49, 25 ഓഗസ്റ്റ് 2016 (UTC)

പുസ്തകവും നിലവിലുള്ളതു തന്നെ. പക്ഷേ അതിലുണ്ടെന്ന് പറഞ്ഞ് വിക്കിയിൽ ചേർക്കുന്നവ എല്ലാം ആ പുസ്തകത്തിൽ ഉള്ളവയാണോ എന്നാണ് പരിശോധിക്കേണ്ടത്. ---ജോൺ സി. (സംവാദം) 15:15, 25 ഓഗസ്റ്റ് 2016 (UTC)
"കേരളത്തിലെ സ്ഥലചരിത്രങ്ങൾ" എന്നാണ് ഈ പുസ്തകപരമ്പരയുടെ പേരെന്നു കരുതുന്നു --ജോൺ സി. (സംവാദം) 15:22, 25 ഓഗസ്റ്റ് 2016 (UTC)
പുസ്തകം നിലവിലുള്ളതാണ്, എന്റെ കയ്യിലുണ്ട് ഒരു പതിപ്പ്. പറഞ്ഞിരിക്കുന്ന അവലംബം നോക്കി ഉറപ്പു വരുത്താം ബിപിൻ (സംവാദം) 15:27, 25 ഓഗസ്റ്റ് 2016 (UTC)
@ബിപിൻ, float float ---ജോൺ സി. (സംവാദം) 15:31, 25 ഓഗസ്റ്റ് 2016 (UTC)

ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു.[തിരുത്തുക]

പ്രസ്തുത സൈറ്റ് നോട്ടീസ് ഒഴിവാക്കാവുന്നതാണ്.--സുഗീഷ് (സംവാദം) 11:50, 2 ഒക്ടോബർ 2016 (UTC)

Yes check.svgഒഴിവാക്കിയിട്ടുണ്ട് --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:46, 3 ഒക്ടോബർ 2016 (UTC)

വർഗ്ഗത്തിന്റെ പേരുമാറ്റൽ ഫലകം[തിരുത്തുക]

വർഗ്ഗം:കേരളത്തിന്റെ തനതു സ്പീഷ്യസുകൾ ഇവിടത്തെ പ്രശ്നം പരിഹരിക്കാമോ? --Arjunkmohan (സംവാദം) 13:16, 3 ഒക്ടോബർ 2016 (UTC)

പായസം എന്ന താളിൽ വിഷയവുമായി പൊരുത്തമില്ലാത്ത ചില വാചകങ്ങൾ കാണുന്നു. — ഈ തിരുത്തൽ നടത്തിയത് ഉപയോക്താവ്:Pratheesh sreenivasan (സംവാദംസംഭാവനകൾ)

ഉപയോക്താവ്:Pratheesh sreenivasan Yes check.svg- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 13:16, 5 നവംബർ 2016 (UTC)

Two-Factor Authentication now available for admins[തിരുത്തുക]

കാണുക:

ജീ 05:12, 13 നവംബർ 2016 (UTC)

എഡിറ്റ് ചെയ്യാൻ[തിരുത്തുക]

എനിക്ക് പഴയരീതിയിൽ എഡിറ്റ് ചെയ്യാൻ സാധിക്കുന്നില്ല. രണ്ടു ദിവസം മുൻപു വരെ പ്രശ്നമില്ലായിരുന്നു. പ്രത്യേകിച്ച് ഫലകങ്ങളും മറ്റും ചേർക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ആരെങ്കിലും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു --Challiovsky Talkies ♫♫ 16:53, 8 ഫെബ്രുവരി 2017 (UTC)

കണ്ടുതിരുത്തൽ ഉപകരണമാണ് പ്രശ്നമുണ്ടാക്കുന്നത് എന്ന് കരുതുന്നു. മൂലരൂപം തിരുത്തുക എന്ന ഓപ്ഷൻ എടുത്താൽ പഴയപടിയിലുള്ള വിക്കി തിരുത്തലിലേയ്ക്കാവും. ശീലിച്ചവർക്ക് അതാണ് എളുപ്പവും വേഗതയും.--മനോജ്‌ .കെ (സംവാദം) 19:23, 8 ഫെബ്രുവരി 2017 (UTC)
മൂലരൂപം തിരുത്തുവാൻ ഉള്ള ഒപ്ഷൻ എല്ലാ പേജിലും ഇല്ല. ഉദാഹരണത്തിന് വള്ളുവള്ളി എന്ന പേജ്. --Challiovsky Talkies ♫♫ 19:58, 8 ഫെബ്രുവരി 2017 (UTC)
പ്രത്യേകം:ക്രമീകരണങ്ങൾ എന്ന താളിൽ "തിരുത്തൽ" എന്ന ടാബിലുള്ള ചെക്ക്‌ബോക്സിൽ "എപ്പോഴും വിക്കി എഴുത്തുരീതി തരിക" എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ ഒരുപക്ഷേ ശരിയാവും. --ജേക്കബ് (സംവാദം) 20:57, 8 ഫെബ്രുവരി 2017 (UTC)

നന്ദി ജേക്കബ്. രണ്ടു ഒപ്ഷനും ആക്റ്റീവ് ആക്കി വച്ചു. കുറേ നാളായി എഡിറ്റ് ചെയ്യാത്തതു കൊണ്ട് കുറച്ചു കാര്യങ്ങൾ മറന്നുപോയിരുന്നു. --Challiovsky Talkies ♫♫ 16:06, 9 ഫെബ്രുവരി 2017 (UTC)

Taxonbar[തിരുത്തുക]

en:Template:taxonbar ഇങ്ങോട്ട് ഇറക്കുമതി ചെയ്യാമോ? ജീ 04:34, 18 ഫെബ്രുവരി 2017 (UTC)

Rojypala ☑Y ചെയ്തു. നന്ദി! ജീ 07:40, 18 ഫെബ്രുവരി 2017 (UTC)

speedy rename request[തിരുത്തുക]

ഈ താളുകളിൽ തലക്കെട്ട് മാറ്റത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. തിരിച്ചുവിടൽ താളിൽ ഒന്നിൽ കൂടുതൽ തിരുത്ത് വന്നതിനാൽ തലക്കെട്ട് മാറ്റത്തിനു സാധിക്കുന്നില്ല.-Arjunkmohan (സംവാദം) 17:35, 20 ഫെബ്രുവരി 2017 (UTC)

☑Y ചെയ്തു--രൺജിത്ത് സിജി {Ranjithsiji} 18:44, 20 ഫെബ്രുവരി 2017 (UTC)

കർണ്ണൻ[തിരുത്തുക]

ആധികാരിക രേഖകളടക്കം പുതുക്കിയിട്ടുള്ള ഈ താൾ ( കർണ്ണൻ)- സംരക്ഷിച്ചാൽ നന്നായിരുന്നു . തെറ്റായ പേരുകളിൽ ചിലർ കയറി താളിനെ അലംകോലമാക്കുകയും , തെറ്റായ വിവരങ്ങൾ നൽകി ഇതിഹാസം വളച്ചൊടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് . കൂടാതെ ഉപഭോക്താക്കളെ തെറി പറയുക , ഭീഷണിപ്പെടുത്തുക എന്നിവയും ചെയ്യുന്നുണ്ട് . Sreeram Sree Sreejith.S.A 08:47, 23 ഏപ്രിൽ 2017 (UTC)

@ഉ:Sreeram Sree ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് നന്ദി. തീർച്ചയായും താങ്കളുടെ തിരുത്തുകളും ഇവിടെ വരേണ്ടത് തന്നെയാണ്. ആ താൾ ഐപികൾ തിരുത്തുന്നതിൽ നിന്നും തടഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ചില കാര്യങ്ങൾ താങ്കളുടെ തിരുത്തുകളെപ്പറ്റിയും പരാമർശിക്കണമെന്ന് വിചാരിക്കുന്നു. താങ്കൾ ഒരു പഠനമോ, ബ്ലോഗോ, പ്രബന്ധമോ അല്ലാ ഒരു വിജ്ഞാനകോശമാണ് എഴുതുന്നതെന്ന കാര്യം ശ്രദ്ധിക്കുക. ഭാഷ വിജ്ഞാനകോശത്തിനുതകുന്നതാകാൻ ശ്രദ്ധിക്കുക. താങ്കൾ എഴുതിയ പല വാക്യങ്ങളും ഒരു അഭിപ്രായ പ്രകടനം എന്ന് നിലയിലാണുള്ളത്. അത്തരം ഭാഷ ഇവിടെ ഉചിതമല്ല തന്നെ. പിന്നെ താങ്കളുടെ എല്ലാ തിരുത്തും BORI പ്രകാരം എന്നു പറഞ്ഞു കൊണ്ട് തുടങ്ങുന്നതായും കാണുന്നു. അതും ശരിയായ രീതിയല്ല. താങ്കൾ അമിതാവേശമില്ലാത്ത താങ്കളുടെ സ്വന്തം വാചകത്തിൽ അതിനെ മാറ്റി എഴുതിയിട്ട് അവലംബമായി ഏതു പുസ്തകമാണോ അതിന്റെ വിവരങ്ങൾ ചേർക്കുക. (WP:CITE, വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട് ഇവ കാണുക). ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:48, 25 ഏപ്രിൽ 2017 (UTC)
ഈ താൾ ഒരു വർഷത്തിലധികമായി തർക്കത്തിലുള്ളതിനാൽ കാര്യനിർവ്വാഹകർക്ക് തിരുത്താവുന്നതായി ചുരുക്കി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:00, 25 ഏപ്രിൽ 2017 (UTC)

പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ളവ[തിരുത്തുക]

ഏകദേശം നൂറ്റിഅറുപതിലധികം താളുകൾ കഴിത്ത പത്ത് ദിവസമായി തീരുമാനമെടുക്കാൻ ഇവിടെ കിടക്കുന്നു. ഇവയിൽ അധികവും ഞാൻ തന്നെ നിർദ്ദേശിച്ചതായതിനാൽ എനിക്ക് തീരുമാനമെടുക്കാൻ നിലവിൽ ബുദ്ധിമുട്ടുണ്ട്. പെട്ടെന്ന് തീരുമാനം ആകുമെന്ന് കരുതുന്നു--KG (കിരൺ) 05:33, 12 മേയ് 2017 (UTC)

മറ്റുള്ള കാര്യനിർവ്വാഹകർ ആരെക്കിലും കൂടെ കൈ വെച്ചാൽ നന്നായിരുന്നു , ഞാൻ ഇടയ്ക്കു കയറി ചെയ്യുനുണ്ട് . (കൈ കഴക്കും വരെ) ഒരു ആഴ്ച കൊണ്ട് തീരും എന്ന് പ്രതീക്ഷിക്കുന്നു - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 18:04, 13 മേയ് 2017 (UTC)
ഞാന് കുറേനോക്കി പക്ഷെ പലതും നിലനിറുത്താനുള്ളത്ര ശ്രദ്ധേയതയുള്ളവയാണ്. അഞ്ച് പതിപ്പ് എന്ന മാനദണ്ഡം പാലിക്കുന്നവയാണ് ചില പരിഷത്ത് പുസ്തകങ്ങൾ തെളിവായി അഞ്ചാമത്തെ പതിപ്പിന്റെ പേജ് തരണമെന്നുവന്നാൽ എന്റെ കയ്യിലില്ല. കിട്ടണമെങ്കിൽ കുറേ മെനക്കെടണം. അതിനുള്ള അവസ്ഥയിലുമല്ല ഇപ്പോൾ അതുകൊണ്ട് മായ്ക്കാനും പറ്റില്ല. നിലനിറുത്താനും പറ്റില്ല എന്നവസ്ഥയിലാണ് ഞാൻ രൺജിത്ത് സിജി {Ranjithsiji} 16:12, 24 മേയ് 2017 (UTC)

Import Request[തിരുത്തുക]

en:Template:Infobox comics meta series ഈ ഫലകം മലയാളം വിക്കിയിലേക്ക് ഇറക്കുമതി ചെയ്യാമൊ-Arjunkmohan (സംവാദം) 15:26, 24 മേയ് 2017 (UTC)

☑Y ചെയ്തു--KG (കിരൺ) 19:11, 29 മേയ് 2017 (UTC)

വി.ഡി. സാവർക്കർ[തിരുത്തുക]

Adv.tksujithഅരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു,- ഇർവിൻ കാലിക്കറ്റ്‌ ..ഉപയോക്താവ്:Ranjithsiji,

വി.ഡി. സാവർക്കർ എന്ന താൾ ഒന്നു ശ്രദ്ധിക്കാമൊ? പറ്റുമെങ്കിൽ ആ താൾ ഒന്നു സംരക്ഷിക്കാമൊ?Akhiljaxxn (സംവാദം) 11:37, 5 ജൂലൈ 2017 (UTC)

Improved search in deleted pages archive[തിരുത്തുക]

Please help translate to your language

During Wikimedia Hackathon 2016, the Discovery team worked on one of the items on the 2015 community wishlist, namely enabling searching the archive of deleted pages. This feature is now ready for production deployment, and will be enabled on all wikis, except Wikidata.

Right now, the feature is behind a feature flag - to use it on your wiki, please go to the Special:Undelete page, and add &fuzzy=1 to the URL, like this: https://test.wikipedia.org/w/index.php?title=Special%3AUndelete&fuzzy=1. Then search for the pages you're interested in. There should be more results than before, due to using ElasticSearch indexing (via the CirrusSearch extension).

We plan to enable this improved search by default on all wikis soon (around August 1, 2017). If you have any objections to this - please raise them with the Discovery team via email or on this announcement's discussion page. Like most Mediawiki configuration parameters, the functionality can be configured per wiki. Once the improved search becomes the default, you can still access the old mode using &fuzzy=0 in the URL, like this: https://test.wikipedia.org/w/index.php?title=Special%3AUndelete&fuzzy=0

Please note that since Special:Undelete is an admin-only feature, this search capability is also only accessible to wiki admins.

നന്ദി! CKoerner (WMF) (talk) 18:39, 25 ജൂലൈ 2017 (UTC)

തിരഞ്ഞെടുത്ത ലേഖനങ്ങൾ പട്ടികകൾ[തിരുത്തുക]

ഈയിടെയായി ലേഖനങ്ങൾ മാസാമാസങ്ങളിൽ തിരഞ്ഞെടുക്കാറില്ലല്ലോ എന്തു പറ്റി?. പണ്ട് ബിപിൻ എന്ന കാര്യനിർവാഹകൻ ഒരു മാസം വൈകിയെങ്കിലും ലേഖനങ്ങൾ തിരഞ്ഞെടുക്കാറുണ്ട്.കൂടാതെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ നാമനിർദ്ദേശങ്ങൾ അർക്കൈവ് ചെയ്യാറുമുണ്ട്. അദ്ദേഹം തിരക്കിലാണെങ്കിൽ മറ്റാർക്കെങ്കിലും ഈ ഉത്തരവാദിത്വം ഏറ്റെടുക്കാമൊ?.അതു പോലെ മലയാളം വിക്കിയിൽ ഇതുവരെ ഒരു പട്ടികയും തിരഞ്ഞെടുത്തിട്ടില്ല. നാമനിർദ്ദേശം ചെയതാൽ തിരഞ്ഞെടുക്കാമൊ?. ഇങ്ങനെ ലേഖനങ്ങളും പട്ടികകളും യഥാസമയം തിരഞ്ഞെടുക്കുന്നത് ഉപയോക്താതാക്കളെ കൂടുതൽ സംഭാവനകൾ നൽകാൻ പ്രേരിപ്പിക്കുമെന്നാണ് എന്റെ പക്ഷം.Akhiljaxxn (സംവാദം) 03:38, 27 ജൂലൈ 2017 (UTC)

തിരഞ്ഞെടുത്ത ലേഖനങ്ങൾ മാറ്റിക്കൊണ്ടിരുന്ന ബിപിൻ ഇപ്പോ അത്ര ആക്റ്റീവായി കാണുന്നില്ല. അദ്ദേഹം ചെയ്യുന്നില്ല എന്ന് എവിടെയും അറിയിച്ചുമില്ല. പിന്നെ പ്രവർത്തിക്കുന്ന അഡ്മിൻമാരുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവാണ് ഇത്തരം കാര്യങ്ങൾ തുടർച്ചയായി നടക്കാത്തതിനുകാരണം. മലയാളം വിക്കിയിൽ ഇതുവരെ ഒരു പട്ടികയും തിരഞ്ഞെടുത്തിട്ടില്ല. നാമനിർദ്ദേശം ചെയതാൽ തിരഞ്ഞെടുക്കാം. അതിലും കൂടുതലായി തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളുടെ എണ്ണം തീർന്നുകൊണ്ടിരിക്കുന്നു ഒന്നു നോക്കാമോ --രൺജിത്ത് സിജി {Ranjithsiji} 15:41, 1 ഓഗസ്റ്റ് 2017 (UTC)
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിക്കിപീഡിയയുടെ നയങ്ങളെപ്പറ്റി നല്ല അവബോധമുള്ള മുതിർന്ന രണ്ടു പേരെ കാര്യനിർവാഹകരായി തിരഞ്ഞെടുക്കാമൊ?

മലയാളം വിക്കിയിൽ പട്ടികകൾ തിരഞ്ഞെടുക്കുന്നതിനായി ഒരു മാർഗ്ഗരേഖയുമില്ലല്ലൊ ഇതിനു വേണ്ട യോഗ്യതകൾ എന്താണെന്നറിഞ്ഞാൽ നാമനിർദ്ദേശം ചെയ്യാമായിരുന്നു. അതുപോലെ ഗുഡ് ആർട്ടിക്കിൾ വിക്കിപീഡിയ:Good articles എന്ന വിഭാഗവുമില്ല. സൗരവ് ഗാംഗുലി എന്ന താളിനെ തിരഞ്ഞെടുക്കാവുന്ന ലേഖനത്തിലേക്ക് എത്തിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. താമസിയാതെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.Akhiljaxxn (സംവാദം) 02:53, 5 ഓഗസ്റ്റ് 2017 (UTC)

മലയാളംവിക്കിയിൽ അത്ര നല്ല പട്ടികകൾ ഇല്ലാത്തതിനാലാണ് അങ്ങനെ ഒരു വിഭാഗമില്ലാത്തത്. ഗുഡ് ആർട്ടിക്കിൾ വിഭാഗവും ഇല്ലാത്തത് ഇവിടെ പണിയെടുക്കുന്ന ആളുകളുടെ ഒരു കുറവുകൊണ്ടാണ്. ഇവ ശരിയാക്കാൻ ശ്രമിക്കുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} 02:09, 9 ഓഗസ്റ്റ് 2017 (UTC)

'ബ്ദ', 'ബ്ധ'[തിരുത്തുക]

ബ്ദ കടുപ്പിച്ച് പ്രസിദ്ധീകരിക്കുമ്പോൾ ബ്ധ യാണ് കാണുന്നത്. പ്രശ്നമുള്ള ഒരു പേജ്: ക്രിസ്ത്വബ്ദം. ഇത് പരിഹരിക്കണം.--ജോസഫ് 10:29, 8 ഒക്ടോബർ 2017 (UTC)

മലബാർ കലാപം[തിരുത്തുക]

മലബാർ കലാപം എന്ന താൾ ഒന്നു ശ്രദ്ധിക്കാമോ?. കുറച്ചു മാസങ്ങൾക്കു മുമ്പ് ഈ താളിന്റെ ലീഡ് ഇംഗ്ലീഷ് വിക്കിയിലെതിന് സമമാക്കിയിരുന്നു[1].ഇത് ആരും തന്നെ ചോദ്യം ചെയ്തിരുന്നിരുന്നില്ല.എന്നാൽ കുറച്ചു മാസങ്ങൾക്കു മുമ്പ് Krish56 എന്ന ഉപയോക്താവ് ആ തിരുത്തലുകൾ ഒരു മുന്നറിയപ്പും കൂടാതെ നീക്കം ചെയ്യുകയും പകരം 15000 ത്തിലധികം വരുന്ന കാര്യങ്ങൾ ചേർത്തിരുന്നു.ഇവ മിക്കതും കണ്ടത്തലുകളും Pov ഉം,വിശ്വസ യോഗ്യമല്ലാത്ത, ശ്രാതസ്സുകളിൽ നിന്നുള്ളവയുമാണ്. ആയതിനാൽ ഇവ ഞാൻ നീക്കം ചെയ്യുകയുമുണ്ടായി.എന്നാൽ Asmkparalikkunnu എന്ന ഉപയോക്താവ് ഈ താൾ ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യുകയും അവ ഞാൻ റിവർട്ട് ചെയ്യുകയും ഉണ്ടായി.എന്നാൽ അദ്ദേഹം ഈ താളിൽ നിന്ന് വലിയ തോതിൽ വിവരങ്ങൾ നീക്കം ചെയ്യുന്നത് വീണ്ടും തുടരുന്നു. ഈ ഉപയോക്താക്കളുടെ സംഭാവനകൾ ഇവിടെ കൊടുത്തിട്ടുണ്ട് Asmkparalikkunnu,[2]. ഇവ സംശയാസ്പദമാണ്. രണ്ടും ഒരാളാണൊ എന്ന് സംശയമുണ്ട്. ഈ താൾ കുറച്ചു ദിവസത്തേക്ക് സംരക്ഷിക്കാമൊ?.Akhiljaxxn (സംവാദം) 14:00, 14 ഒക്ടോബർ 2017 (UTC)

താൾ രണ്ടാഴ്ചത്തേക്കു സംരക്ഷിച്ചിട്ടുണ്ട് ബിപിൻ (സംവാദം) 14:25, 14 ഒക്ടോബർ 2017 (UTC)
നന്ദി. Akhiljaxxn (സംവാദം) 14:41, 14 ഒക്ടോബർ 2017 (UTC)

നന്ദി[തിരുത്തുക]

മലബാർ കലാപം എന്ന താൾ സംരക്ഷിക്കാനെടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നു. ഇത് തന്നെയാണ് ആവശ്യപ്പെട്ടത്. --Asmkparalikkunnu (സംവാദം) 15:35, 14 ഒക്ടോബർ 2017 (UTC)

അൻസാരിയ്യ പബ്ലിക് സ്കൂൾ[തിരുത്തുക]

അൻസാരിയ്യ പബ്ലിക് സ്കൂൾ എന്ന താളിൽ ആധികാരികമായ അവലംബങ്ങൾ ചേർത്തിട്ടുണ്ട്. താൾ നീക്കം ചെയ്യുവാനുള്ള നിർദ്ദേശം പിൻവലിക്കുക. --Asmkparalikkunnu (സംവാദം) 07:29, 18 ഒക്ടോബർ 2017 (UTC)

വി.ഡി. സാവർക്കർ[തിരുത്തുക]

ബിപിൻ,വി.ഡി. സാവർക്കർ എന്ന താളും അതിന്റെ സംവാദം താളും ഒന്നു ശ്രദ്ധിക്കാമൊ? ആ താളിൽ തിരുത്തൽ യുദ്ധം നടന്നുകൊണ്ടിരിക്കുന്നു.Renrav എന്ന ഉപയോക്താവ് 3 തവണ മുപ്ര ചെയ്യരുതെന്ന നിയമം ലംഘിച്ചിരിക്കുന്നു . പറ്റുമെങ്കിൽ ആ താൾ ഒന്നു സംരക്ഷിക്കാമൊ?.Akhiljaxxn (സംവാദം) 06:26, 11 നവംബർ 2017 (UTC)

തെരഞ്ഞെടുത്ത ചിത്രങ്ങൾ[തിരുത്തുക]

തിരഞ്ഞെടുത്ത ചിത്രങ്ങൾ താൾ സംരക്ഷിക്കൂ.. - അരുൺ സുനിൽ കൊല്ലം (സംവാദം) 14:54, 21 ഡിസംബർ 2017 (UTC)

നശീകരണം നടക്കുന്നുണ്ട്. ദയവായി ഇത് സംരക്ഷിക്കുക...- അരുൺ സുനിൽ കൊല്ലം (സംവാദം) 12:59, 22 ഡിസംബർ 2017 (UTC)