വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/നിലവറ 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉള്ളടക്കം

ശ്രദ്ധിക്കുക[തിരുത്തുക]

ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി എന്ന ലേഖനത്തിലെ ഒട്ടു മിക്ക വരികളും മായ്ക്കപ്പെട്ടിരിക്കുന്നു. യൂസർ http://ml.wikipedia.org/wiki/Special:Contributions/Navasjamal ആണ് മായ്ചിട്ടുള്ളത്. എനിക്ക് ഈ ലേഖനത്തെ കുറിച്ച് ആധികാരികാമായി ഒന്നും അറിയില്ല. അത് കൊണ്ട് ഒന്ന് ശ്രദ്ധിക്കുക. യൂസറേയും ലേഖത്തേയും. --  ജിഗേഷ്  ►സന്ദേശങ്ങൾ  09:08, 25 മാർച്ച് 2007 (UTC)

റീഡയറക്ടുകൾ[തിരുത്തുക]

ഈ റീഡയറക് ടുകൾ ശ്രദ്ധിക്കുക http://ml.wikipedia.org/wiki/Special:BrokenRedirects --  ജിഗേഷ്  ►സന്ദേശങ്ങൾ  04:42, 29 മാർച്ച് 2007 (UTC)


ഹമാസ് എന്ന ലേഖനത്തിൽ ഒരു അനോണിമസ് ഉപഭോക്താവ് വരുത്തിവെച്ച മാറ്റം ശ്രദ്ധിക്കൂ. http://ml.wikipedia.org/w/index.php?title=%E0%B4%B9%E0%B4%AE%E0%B4%BE%E0%B4%B8%E0%B5%8D&diff=43989&oldid=43983 കാരണം കാണിക്കാതെയാണ് മാറ്റിയിരിക്കുന്നു. ഈ ലേഖനത്തെ കുറിച്ച് വ്യക്തമായ അറിവില്ല. ദയവായി ശ്രദ്ധിച്ചാലും --  ജിഗേഷ്  ►സന്ദേശങ്ങൾ  10:37, 29 മാർച്ച് 2007 (UTC)

മലയാളത്തിലാക്കാൻ[തിരുത്തുക]

എല്ലാ ചിത്ര താളുകളിലും (ഉദാ:Image:ആധാരങ്ങൾ.png), summary എന്നൊരു ഉപവിഭാഗം കാണാം ആരെങ്കിലും ബന്ധപ്പെട്ട മീഡിയാവിക്കി സന്ദേശം കണ്ടെത്തി മലയാളത്തിലാക്കാമോ?--പ്രവീൺ:സംവാദം‍ 18:42, 4 ഏപ്രിൽ 2007 (UTC)

പ്രവീൺ ഞാൻ ചെയ്യാൻ തെയ്യാറാണ് .പക്ഷെ ഒരു കാര്യം ബോധിപ്പിക്കാനുണ്ട്, മീഡിയാവിക്കിയിലെ എല്ലാ അനുമതി പത്രങ്ങളും മലയാളം വിക്കിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒന്നു ചേർക്കാമോ? --  ജിഗേഷ്  ►സന്ദേശങ്ങൾ  01:38, 5 ഏപ്രിൽ 2007 (UTC)

summary എന്ന മീഡിയാവിക്കി സന്ദേശമാണ്‌ പ്രവീൺ ഉദ്ദേശിച്ചതെന്നു തോന്നുന്നു.. ജിഗേഷ് കരുതിയത് പകർപ്പവകാശഫലകങ്ങളുടെ കാര്യമാണോ?--Vssun 07:34, 5 ഏപ്രിൽ 2007 (UTC)
മീഡിയ വിക്കി സന്ദേശമാണ് ഞാനുദ്ദേശിച്ചത്. അനുമതി പത്രങ്ങൾ (ലൈസൻസ്) മലയാളത്തിലാക്കുക(വരികൾക്കിടയിലെ വായനാ പ്രശ്നം), ശ്രമകരമാണ്. --പ്രവീൺ:സംവാദം‍ 12:00, 5 ഏപ്രിൽ 2007 (UTC)


അടിയന്തര ശ്രദ്ധയ്ക്ക്[തിരുത്തുക]

ഈ താളിൽ നടക്കുന്ന സംവാദങ്ങളും അഭിപ്രായപ്രകടനങ്ങളും മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകർ ശ്രദ്ധിക്കുന്നുണ്ടോ എന്നറിഞ്ഞാൽ കൊള്ളാം.മൻ‌ജിത് കൈനി 18:49, 5 ജൂലൈ 2007 (UTC)


കോപ്പി റൈറ്റ് സംശയം[തിരുത്തുക]

http://asi.nic.in/asi_rti.asp എന്ന സൈറ്റ് സർക്കാരിൻറേതാണല്ലോ> അപ്പോൾ അവിടെ യുള്ള പടങ്ങൾ സർക്കാരിൻറെ വെബ്സൈറ്റിലെ പടങ്ങൾ - എന്ന ടാഗ് ഉപയോഗിച്ച് അപ്ലോഡ് ചെയ്യമോ? --ചള്ളിയാൻ ♫ ♫ 07:40, 18 ഓഗസ്റ്റ്‌ 2007 (UTC)

AFD[തിരുത്തുക]

ദയവായി ഒരു അടിയന്തര AFD - കള്ള് ചെത്തുകാരൻ‎. --ജേക്കബ് 15:13, 11 സെപ്റ്റംബർ 2007 (UTC)

☑Y ചെയ്തു. ലേഖനം മായ്‌ച്ചു.

ലേഖനം നീക്കം ചെയ്യൽ[തിരുത്തുക]

എല്ലാ കാര്യനിർ‌വാഹകരുടേയും ശ്രദ്ധക്ക്...

പുതിയ ലേഖനങ്ങൾ ഉണ്ടാക്കിയതിനു ശേഷം അക്ഷരത്തെറ്റു മൂലം പേരു മാറ്റം നടത്തുകയും ആദ്യത്തെ താൾ ഡെലിറ്റു ചെയ്യുകയും ചെയ്താൽ പ്രസ്തുത ലേഖനത്തിന്റെ പേര്‌ പുതിയ താളുകൾ എന്ന കണ്ണിയിൽ കാണാൻ സാധിക്കില്ല. പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന ഫലകം പുതുക്കാനായി പൊതുവേ ആശ്രയിക്കുന്ന ആ താളിൽ ഈ ലേഖനം കാണാതായാൽ അത് വിട്ടു പോകാൻ ഇടയുണ്ട്.. അതു കൊണ്ട് ആവശ്യത്തിന്‌ ഉള്ളടക്കമുള്ള ഇത്തരം താളുകളിലേക്കുള്ള അക്ഷരത്തെറ്റ് റീഡയറക്റ്റുകൾ നീക്കം ചെയ്യുന്നതിനു മുൻപ് ഫലകം:MPShort-ൽ അതിന്റെ വിവരങ്ങൾ ചേർക്കാൻ ശ്രദ്ധിക്കുക.

ആശംസകളോടെ --Vssun 09:32, 18 സെപ്റ്റംബർ 2007 (UTC)

പ്രത്യേക ശ്രദ്ധക്ക്[തിരുത്തുക]

ഒരു താൾ ഡെലിറ്റു ചെയ്യുന്നതിനു മുൻപ് അതിലേക്കുള്ള കണ്ണികൾ നിർബന്ധമായും പരിശോധിക്കുക--Vssun 17:28, 18 ഒക്ടോബർ 2007 (UTC)

Bot Flag for DragonBot[തിരുത്തുക]

ഇവിടേക്ക് മാറ്റി --സാദിക്ക്‌ ഖാലിദ്‌ 18:00, 24 സെപ്റ്റംബർ 2007 (UTC)

നേരത്തെ സൂചിപ്പിച്ച പ്രശ്നമൊക്കെ ഒഴിവാക്കി ഇവിടെ ഒരപേക്ഷ കൂടി നൽകിയിട്ട് ഏതാണ്ട് 24 മണിക്കുറാകാറായി. ഇതുവരെ ഒരു തുടർനടപടിയും കണ്ടില്ല. അതുകൊണ്ട് ഇവിടെയും ഒരു കുറിപ്പിടാമെന്നു കരുതി. --ജേക്കബ് 08:46, 28 സെപ്റ്റംബർ 2007 (UTC)

രണ്ടു ഉപയോക്താക്കൾ[തിരുത്തുക]

സിദ്ധിഖ്,ബ്ലൂമാൻ‌ഗോ എന്നീ രണ്ടു ഉപയോക്താക്കൾ വിക്കിയിൽ നടത്തുന്ന പ്രവർത്തനങ്ങൾ കാര്യനിർ‌വാഹകർ ശ്രദ്ധിക്കുക--അനൂപൻ 16:11, 29 ഒക്ടോബർ 2007 (UTC)

ഒന്നോ രണ്ടോ എഡിറ്റുകൾ ഉദാഹരണ എഡിറ്റുകൾ കൂടി ചേർക്കാമായിരുന്നില്ലേ അനൂപാ? --Vssun 17:03, 29 ഒക്ടോബർ 2007 (UTC)

എല്ലാവരും ചെയ്യുന്നത് പ്രവർത്തനം തന്നെ അല്ലെ? ഈ രണ്ടു വ്യക്തികൾ പ്രശസ്തരാണോ? പ്രത്യേകം ശ്രദ്ധിക്കാൻ. കാര്യസ്ഥൻ അതും കൂടി ശ്രദ്ധിക്കുമല്ലോ. സ്നേഹത്തോടെ ബ്ലുമാൻ‍ഗോ 17:05, 29 ഒക്ടോബർ 2007 (UTC) ==മലയാളം വിക്കിയിലെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക== ഇരട്ടത്താപ്പ് ചൂണ്ടികാട്ടിയവർ നോട്ടപുള്ളികൾ,നടത്തിയവർ ‘മഹാന്മാർ’==Sidheeq 17:45, 29 ഒക്ടോബർ 2007 (UTC)

ഇരട്ടത്താപ്പിൻറെ ഏറ്റവും പുതിയ ഉദാഹരണം സംവാദം ബെർലിൻകാണുക ==Sidheeq 18:15, 29 ഒക്ടോബർ 2007 (UTC)

വിക്കിപീ‍ഡിയ:ആത്മകഥ[തിരുത്തുക]

വിക്കിപീഡിയ:ആത്മകഥ എന്ന താളിന്റെ വിവർത്തനം പൂർത്തിയായി. താളിൽ {{ഔദ്യോഗികമാർഗ്ഗരേഖ}} എന്ന ഫലകം ഇട്ടിട്ടുണ്ട്. {{മാർഗ്ഗരേഖ}}എന്ന ഫലകത്തിൽ ഈ താൾ ചേർത്തിട്ടുമുണ്ട്. കാര്യനിർ‌വാഹകർ ദയവായി ഇംഗ്ലീഷ് വിക്കിയിലെ ഈ താളുമായി ഒത്തുനോക്കി റിവ്യൂ ചെയ്ത് തെറ്റുകളുണ്ടെങ്കിൽ തിരുത്താൻ ശ്രദ്ധിക്കണമെന്ന് താത്പര്യപ്പെടുന്നു. --ജേക്കബ് 19:30, 4 നവംബർ 2007 (UTC)

2 താളുകൾ[തിരുത്തുക]

പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ എനീ താളുകൾ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരന്തരമായ വാൻഡലിസത്തിനു വിധേയമായിട്ടുണ്ട്. കാര്യനിർ‌വാഹകർ ശ്രദ്ധിക്കുക. ഉചിതമെങ്കിൽ ഒരു ദിവസത്തേക്ക് semi-protect ചെയ്യുക. സ്ഥിരമായി semi-protect ചെയ്യുന്നതിനോട് എനിക്കു യോജിപ്പില്ല; കാരണം അജ്ഞാതരും നല്ല സംഭാവനകൾ ആ ലേഖനങ്ങൾക്ക് നൽകിയിട്ടുണ്ട്. --ജേക്കബ് 17:49, 19 നവംബർ 2007 (UTC)

Yes check.svg ഒരു ദിവസത്തേക്ക് പ്രൊട്ടക്റ്റ് ചെയ്തു. രജിസ്റ്റർ ചെയ്യാത്തവരെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ..--ജ്യോതിസ് 18:18, 19 നവംബർ 2007 (UTC)


റോന്ത് ചുറ്റൽ[തിരുത്തുക]

കാര്യനിർവാഹകർ പുതിയ-താളുകളിൽ മഞ്ഞ പശ്ചാത്തലത്തിൽ കാണുന്ന ലേഖനങ്ങൾ നോക്കി പുനരവലോകനം ചെയ്ത് വലതുവശത്ത് താഴെയായി കാണുന്ന [ഈ താളിൽ റോന്ത് ചെയ്തതായി അടയാളപ്പെടുത്തുക] - എന്ന കണ്ണിയിൽ ഞെക്കുവാൻ തത്പര്യപ്പെടുന്നു. ലേഖനങ്ങളുടെ നിലവാരം നിലനിർത്താനും. ലേഖനങ്ങളിൽ നടക്കുന്ന നശീകരണ പ്രവർത്തികൾ കുറയ്ക്കുവാനും ഇത് സഹായകരമാവും. കൂടുതൽ വിവരങ്ങൾ ഇവിടെ കണുക. --സാദിക്ക്‌ ഖാലിദ്‌ 10:41, 22 നവംബർ 2007 (UTC)

spambot[തിരുത്തുക]

ദയവായി ശ്രദ്ധിക്കുക: Special:Contributions/81.38.234.197. --ജേക്കബ് 21:46, 27 നവംബർ 2007 (UTC)

Yes check.svg തൽക്കാലം ഒരു ദിവസത്തേക്കു ബ്ലോക്കിയിട്ടുണ്ട്. --ജ്യോതിസ് 23:34, 27 നവംബർ 2007 (UTC)

വാൻഡലിസം[തിരുത്തുക]

ഇത് ശ്രദ്ധിക്കുക. --ജ്യോതിസ് 16:37, 4 ഡിസംബർ 2007 (UTC)

ഹജ്ജും ഷിജു അലക്സും ബ്ലൂ മാങ്ങയും[തിരുത്തുക]

ഹജ്ജ് എന്ന താളിന്റെ സം‌വാദം താളിൽ നിന്നും തുടങ്ങി പരസ്പരം തരം താണ രീതിയിലുള്ള ചീത്ത വിളികളിലെത്തി നിൽക്കുന്ന ഈ തരം താണ യുദ്ധം കാര്യനിർ‌വാഹകരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.നിങ്ങൾ ഇതിനൊന്നും ചെയ്യില്ല എന്നറിയാമെങ്കിലും.--അനൂപൻ 15:09, 5 ഡിസംബർ 2007 (UTC)

ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കൾ[തിരുത്തുക]

ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കളുടെ പേജും സംവാദതാളും ബ്ലോക്കിങ്ങ് സമയപരിധി അവസാനിക്കുന്നതുവരെ പ്രൊട്ടക്റ്റ് ചെയ്യുന്നത് കൂടുതൽ വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായകരമാകും. അല്ലെങ്കിൽ ആ പേജുകളിൽ കണ്ണീരൊഴുക്കലുകളും കീ ജയ് വിളികളും ഏറാൻ സാധ്യതയുണ്ട്. പ്രസ്തുത പേജുകളിൽ ഉപയോക്താവ് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന അറിയിപ്പു നൽകുന്നതും നല്ലതാണ്. മൻ‌ജിത് കൈനി 04:35, 6 ഡിസംബർ 2007 (UTC)

പ്രൊട്ടക്റ്റ് ചെയ്യരുത് പക്ഷെ വേണമെങ്കിൽ സെമിപ്രൊട്ടക്റ്റ് ചെയ്യാം. ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താവിനു പരാതി രേഖപ്പെടുത്താനും, അഡ്മിനുകളുമായി സംസാരിക്കാനും മറ്റും സ്വന്തം സംവാദതാൾ ഉപയോഗിക്കേണ്ടി വരും. 192.8.222.82 05:06, 6 ഡിസംബർ 2007 (UTC)
സെമി പ്രൊട്ടക്റ്റ് ചെയ്തിട്ട് കാര്യമില്ല. ബ്ലോക്ക് ചെയ്യപ്പെട്ടയാല്ക്ക് ബ്ലോക്കിങ്ങ് പരിധി കഴിഞ്ഞശേഷമല്ലേ തിരിച്ച് വരാനോക്കൂ.ആല്ലെങ്കിൽ ഐ.പിയി. നിന്ന് പരാതി ഉന്നയിക്കണ്ടി വരും. അത് സെമി പ്രൊട്ടക്റ്റ് ചെയ്താൽ നടക്കുകയുമില്ല. പിന്നെ വേറേ അക്കൗണ്ട് ഉണ്ടാക്കേണ്ടി വരും. അതിനും ഭേദം പരാതികൾക്കായി പഞ്ചായത്തിൽ ഒരു വിഭാഗം ആരംഭിക്കുന്നതല്ലേ.

മുതിർന്ന ഗുണഭോക്താക്കളെ ബ്ലോക്ക് ചെയ്യുന്നതിനു മുന്നായി ഒരു വാണിങ്ങ് നോട്ട് എങ്കിലും നൽകണം എന്ന അഭിപ്രായമുണ്ട്, പുതിയവർക്കും സോക്കുകളെന്നു സംശയിക്കുന്നവർക്കും ഇല്ലെങ്കിലും വിരോധമില്ല.--ചള്ളിയാൻ ♫ ♫ 05:40, 6 ഡിസംബർ 2007 (UTC)

പുതിയ ഉപയോക്താക്കളെയും പഴയ ഉപയോക്താക്കളെയും രണ്ടുരീതിയിൽ കാണുന്നത് ഗുണത്തെക്കാളും ദോഷമല്ലേ ചെയ്യൂ‍. simy 11:03, 6 ഡിസംബർ 2007 (UTC)
ഞാനുദ്ദേശിച്ചത് വാൻഡലിസം കാണിക്കാനായി വരുന്ന പുതിയ ഉ.ക്കളെയാണ്. അവരെ വാണിങ്ങില്ലാതെ ബ്ലോക്ക് ചെയ്യുന്നത് കൊണ്ട് ദോഷമൊന്നുമില്ല. --ചള്ളിയാൻ ♫ ♫ 12:38, 6 ഡിസംബർ 2007 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - മേലിൽ ബ്ലോക്ക് ചെയ്യുന്നതിനു മുൻപ് താക്കീതു കൊടുക്കാം. simy 15:06, 6 ഡിസംബർ 2007 (UTC)

Vandalism[തിരുത്തുക]

ഇവിടെ ഉള്ള വാൻഡലിസം ശ്രദ്ധിക്കുക. Not undoing any more not to violate 3RR. --ജേക്കബ് 20:39, 28 ഡിസംബർ 2007 (UTC)

Same case here --ജേക്കബ് 20:41, 28 ഡിസംബർ 2007 (UTC)
സാദിക്കിനും ജ്യോതിസിനും നന്ദി! പിന്നെ thanks to Thogo, Drini, anaconda, MF_Warburg, DerHexer...and the long list of professional vandal fighters out there.. Updates from yesterday's log - DerHexer will be running a script to block all edits on mlwiki from open proxies. I guess there would be no objections.. :) --ജേക്കബ് 22:22, 28 ഡിസംബർ 2007 (UTC)

ഡെർഹെക്സർ ഏകദേശം 2300+ ഐപ്പികൾ ബ്ലോക്കിയിട്ടുണ്ട്. സൗദിനെറ്റ് റേഞ്ച് ബ്ലോക്കിലാണിപ്പോൾ. സമയോചിത ഇടപെടലിന്‌ എല്ലാവർക്കും നന്ദി. --ജ്യോതിസ് 03:16, 29 ഡിസംബർ 2007 (UTC)

സുഗീഷും,കാലിപ്സോയും പിന്നെ സിമിയും[തിരുത്തുക]

(നോട്ട്:ഈ കുറിപ്പിലെ ചില ഭാഗങ്ങൾക്ക് കാലിക്കൂട്ടർ എന്ന യൂസർ എഴുതുന്ന ഒരു ശൈലി ഉണ്ട്.അതു കാലിക്കൂട്ടർ അല്ല.ഈയുള്ളവൻ തന്നെയാണ്‌ എഴുതിയത്)

ഇല്ലാത്ത സമയം ഉണ്ടാക്കി വിക്കിപീഡിയയിൽ വന്നു ലേഖനങ്ങൾ എഴുതുന്നതും,തിരുത്തലുകൾ നടത്തുന്നതും ,പ്രതിഫലമോ പ്രശസ്തിയോ പ്രതീക്ഷിച്ചല്ല.എങ്കിലും കണ്ട മാനസിക രോഗികളുടെ ആട്ടും തുപ്പലും കിട്ടരുത് എന്നൊരു ആഗ്രഹവുമുണ്ട്.ഏതൊരാൾക്കും ക്ഷമിക്കാവുന്നതിനു ഒരതിരുണ്ട്.അതിനപ്പുറം കടന്നാൽ ആരും സുഗീഷിനെപ്പോലെ പെരുമാറും.വിക്കിപീഡിയയിൽ സജീവമായി ഉണ്ടായിരുന്ന ഹിരുമോനും,അരയിൽ പി ദാസും,സുഗീഷും ഇവിടെ നിന്നും പോകാൻ കാരണം കാലിപ്സോ,കാലിക്കൂട്ടർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആ ഉപയോക്താവു കാരണമാണ്‌.വെറുതെ എന്തിനാ കണ്ട മാനസികരോഗികളുടെ ചീത്ത കേൾക്കുന്നത് എന്നും പറഞ്ഞ്.

അയാൾ പറയുന്നതെല്ലാം തെറ്റോ ശരിയോ എന്നു നോക്കാതെ ചെയ്യുന്ന സിമി നസ്രേത്ത് എന്ന സീസോപ്പും ഉണ്ട്.ഞാൻ അദ്ദേഹത്തെ മാനസിക രോഗിയുടെ മാനേജർ എന്നു വിളിക്കാൻ ആണിഷ്ടപ്പെടുന്നത്.ചള്ളിയാൻ എന്ന യൂസർ സീസോപ്പു പദവിയിൽ നിന്നു കൊണ്ട് ബ്ലോക്കിയ ഒരു സ്പാം ഐ.പിയെ എന്തു കാരണം പറഞ്ഞാണ്‌ സിമി അൺബ്ലോക്ക് ചെയ്തതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.അതു ഒരു വാൻഡലിസം ആണെന്നു ഞാൻ കരുതുന്നു.സീസോപ്പിനെ ഡീസീസോപ്പ് ചെയ്യാൻ മാത്രം പാകമാത്തിലുള്ള ഒരു വാൻഡലിസം.ഇതിനെ പേരിൽ സിമിയ്ക്കെതിരെ നടപടികൾ എടുക്കണം എന്നു ബ്യൂറോക്രാറ്റുകളോട് ആവശ്യപ്പെടുന്നു.

കാലിക്കൂട്ടർ എന്ന യൂസർ ചെയ്യുന്നതെല്ലാം കയ്യും കെട്ടി നോക്കി നിൽക്കണം എന്നാണ്‌ ബ്യൂറോക്രാറ്റുകളായ സുനിലും,പ്രവീണും(വ്യക്തിപരമായി ചാറ്റിൽ ആണ്‌ പറഞ്ഞത്) എന്നോടു പറഞ്ഞത്.സിമിക്കും ഇതേ അഭിപ്രായം ആണ്‌(ചാറ്റിൽ ആണ്‌ അതും പറഞ്ഞത്[അവലംബം ആവശ്യമാണ്].അതു ഇവിടെ പ്രസിദ്ധീകരിക്കാൻ ആഗ്രഹമില്ല)[അവലംബം ആവശ്യമാണ്].അതിനവർ പറയുന്ന കാരണം അയാൾ നല്ലൊരു പ്രിവ്യൂ റീഡർ ആണ്‌ എന്നുള്ളതാണ്‌.അപ്പോൾ ഒരു സംശയം ഞാനും ഇതു പോലെ തെറ്റുകൾ ചൂണ്ടിക്കാട്ടി എഴുതിയവനെ ചീത്ത പറഞ്ഞാൽ പ്രശ്നമില്ലല്ലോ?

പിന്നെ എന്തു കാരണം പറഞ്ഞാണ്‌ സുഗീഷിനെ ഒരു മാസത്തേക്ക് വിക്കിയിൽ നിന്നും വിലക്കിയത്?അതു റിവേർട്ട് ചെയ്യുമ്പോൾ, കാലിപ്സോ ചുരുക്കം എന്നുള്ള ഭാഗത്തു എഴുതിയ കുറിപ്പുകൾ സിമി കണ്ടില്ലെന്നുണ്ടോ?ഡാഷ് മോനെ എന്നു പറഞ്ഞ ഒരു ഉപയോക്താവിനെ ഒരു ആഴ്ചത്തേക്കു വിലക്കിയ സിമി പ വർഗ്ഗത്തിലെ അതിഖരം എന്നു പറഞ്ഞ കാലിപ്സോയെ എന്തു കൊണ്ടാണ്‌ വിലക്കാത്തത്.അല്ല അതു വിക്കിയിൽ പ്രയോഗിക്കാവുന്ന ഒരു ഭാഷയാണോ(വിക്കിപീഡിയയെക്കുറിച്ച് ഒരു ചുക്കും അറിയാത്തവനാണ്‌ ഈയുള്ളവൻ)? ഇതിനൊക്കെ ഉള്ള വ്യക്തമായ മറുപടികൾ സിമി നസ്രേത്ത് (അദ്ദേഹത്തിനും മറുപടി പറയാം.അതു എനിക്കു സ്വീകാര്യമല്ല) ഒഴിച്ചുള്ള സീസോപ്പുകളിൽ നിന്നോ,ബ്യൂറോക്രാറ്റുകളിൽ നിന്നോ അറിയാൻ താല്പര്യമുണ്ട്.അതിനു ശേഷമേ ഇനി എഡിറ്റുള്ളൂ--അനൂപൻ 09:52, 6 ജനുവരി 2008 (UTC)

എന്നെ കാര്യനിർ‌വ്വാഹക പദവയിൽ നിന്നും നീക്കണമെങ്കിൽ ഇവിടെ ഒരു വോട്ടെടുപ്പ് ഇടുക. അതിൽ അഭിപ്രായ സമന്വയം ഉണ്ടെങ്കിൽ മെറ്റാവിക്കിയിൽ ഒരു കുറിപ്പ് ഇട്ടാൽ മതിയാവും. ഏതെങ്കിലും സ്റ്റിവാർഡുകൾ അഡ്മിൻ പദവിയിൽ നിന്നും നീക്കിക്കൊള്ളും.
തൽക്കാലം ഞാൻ അഡ്മിൻ സ്ഥാനത്തിരുന്ന് ചെയ്യുന്ന കാര്യങ്ങൾ നന്നായി ആസ്വദിക്കുന്നു, സ്വമേധയാ ഒഴിയാൻ തോന്നുന്നില്ല.
അനോണിമസ് ഐ.പി. അൺബ്ലോക്ക് ചെയ്ത കാര്യം : ഈ അനോണിമസ് ഐ.പി. ചെയ്ത തെറ്റ് എട്ടോ പത്തോ ഉപയോക്താക്കളുടെ സം‌വാദ താളിൽ ഒരു ഇസ്ലാമിക ലേഖനത്തെക്കുറിച്ചുള്ള ലിങ്ക് ഇട്ടു എന്നതാണ്. 1) എട്ടോ പത്തോ ഉപയോക്താക്കളുടെ താളിൽ ഞാൻ പോയി ഹാപ്പി ക്രിസ്തുമസ് എന്ന് ആശംസിച്ചാൽ അതിനു എന്നെ ആരും ശാസിക്കില്ല. 2) സ്പാം ലിങ്ക് ആണെങ്കിൽ കൂടി സുഹൃത്തേ, താങ്കൾ ചെയ്യുന്നത് തെറ്റാണ് എന്നൊരു വാണിങ്ങ് കൊടുക്കാമായിരുന്നു. ഒരു വാണിങ്ങും കൂടാതെ ബ്ലോക്ക് ചെയ്യുന്നത് over activism ആണ്. 3) പല ഉപയോക്താക്കൾക്കും വിക്കിപീഡിയ ഒരു നിഷ്പക്ഷ വിജ്ഞാനകോശം ആണെന്ന് തുടക്കത്തിലേ അറിയില്ല. പലരും അറിഞ്ഞോ അറിയാതെയോ തങ്ങളുടെ വീക്ഷണങ്ങൾ പ്രചരിപ്പിക്കാൻ വിക്കിപീഡിയ ഉപയോഗിക്കാം. മതം / രാഷ്ട്രീയം എന്തും ആവട്ടെ. അത് അറിയാതെ ചെയ്യുന്നതാണോ, അതും ഒരു പുതിയ ഉപയോക്താവിൽ നിന്നും - എന്ന് പരിശോധിക്കാതെ ആക്ഷൻ എടുക്കരുത്. 4) ബ്ലോക്കിങ്ങ് അവസാനപടിയായേ ചെയ്യാവൂ - അല്ലെങ്കിൽ ഇതിന്റെ പങ്കാളിത്ത സ്വഭാവം നഷ്ടപ്പെടും.
ബാക്കിയുള്ള ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല. simy 10:21, 6 ജനുവരി 2008 (UTC)
സ്വന്തം വാദത്തില് പിടിച്ചുനില്ക്കുന്നയാള് എന്നൊരു ഫീല് ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ മറ്റൊരാളുടെ സ്റ്റാന്ഡ് എന്താണെന്ന് അറിയാന് ശ്രമിക്കുത്തുമില്ല എന്നെനിക്കു തോന്നുന്നു. വളരെ സമീപകാലത്തായി അത്തരം കാര്യങ്ങള് ഒന്നും ചെയ്തിട്ടില്ല എന്നത് മറക്കുന്നുമില്ല.--പ്രവീൺ ചള്ളിയൻ എടുത്തു ചാടി(വെട്ടൊന്ന് മുറി രണ്ട്) .പാപം ചെയ്തവരും കല്ല്ലെറിയുന്നു--ബ്ലുമാൻ‍ഗോ ക2മ 10:45, 6 ജനുവരി 2008 (UTC)
അനോണിമസ് ഐപി അണ്ബ്ലോക് ചെയ്തതില് എന്റെ അഭിപ്രായം. ആ തിരുത്തലുകള് സ്പാം ആയി പോലും കണക്കുകൂട്ടാന് സാധിക്കില്ല. സിമി ചെയ്തതില് തെറ്റൊന്നുമില്ല.
ബ്ലൂ മാങോ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല--പ്രവീൺ:സംവാദം‍ 03:23, 7 ജനുവരി 2008 (UTC)

ഞാൻ പരിശോധിച്ചതനുസരിച്ച് user:Challiyan വിലക്കുകയും, user:Simynazareth വിലക്ക് ഒഴിവാക്കുകയും ചെയ്ത ഉപയോക്താവ് user:90.148.215.224 ആണ്‌. അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധിക്കുക. അതനുസരിച്ച് ഈ ഐ.പി. കരുതിക്കൂട്ടിയുള്ള വാൻഡലിസം ഒന്നും നടത്തിയിട്ടില്ലെന്ന് കാണാം. അതുകൊണ്ടു തന്നെ ബ്ലോക്കിങ് ആവശ്യമായിരുന്നില്ല.. --Vssun 08:54, 7 ജനുവരി 2008 (UTC)

revert ചെയ്ത സംഭാവനകൾ പട്ടികയിൽനിന്ന് അപ്രത്യക്ഷമാവും.. ദയവായി ഈ അടിസ്ഥാന വിവരം കാര്യനിർ‌വാഹകർ ഓർത്തിരിക്കുക. ഏതെങ്കിലും കാര്യനിർ‌വാഹകൻ ഒരാളെ ബ്ലോക്കിയാൽ അയാളുമായി ചർച്ച ചെയ്തിട്ട് മാത്രം തിരിച്ച് അൺബ്ലോക്ക് ചെയ്യുക. അല്ലാതെ എന്താണ്‌ വാൻഡലിസം കാണിച്ചതെന്ന് ഒറ്റയ്ക്ക് തിരഞ്ഞുപിടിച്ച് വിധിക്കാൻ ശരിക്കും വിഷമമാണ്‌. ഡിസംബർ അവസാനം വാൻഡലിസം കാണിച്ച ഐ.പി.കളുടെ സംഭാവനകളും ഇപ്പോൾ ശുദ്ധമായി കാണാം. --ജേക്കബ് 09:25, 7 ജനുവരി 2008 (UTC)
ജേക്കബ് പറഞ്ഞതു കാര്യമാണ്. മേലിൽ ബ്ലോക്ക് ചെയ്തയാളുമായി ചർച്ച ചെയ്തുമാത്രം അൺബ്ലോക്ക് ചെയ്യാം. എന്നാൽ ഗൂഗ്ല് റ്റാക്കിൽ ചർച്ച പറ്റില്ല. കാര്യനിർ‌വ്വാഹകരുടെ പ്രവർത്തനങ്ങളെക്കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സം‌വാദ താളുകളിൽ ചർച്ച ചെയ്തതിനു ശേഷം മാത്രം തുടർന്നടപടികൾ എടുക്കാം.
മുൻപ് ചർച്ച ചെയ്യാതെ അൺബ്ലോക്ക് ചെയ്തതിൽ മറ്റ് വിക്കിപീഡിയരോടും ചള്ളിയാനോടും ക്ഷമചോദിക്കുന്നു. simy 09:47, 7 ജനുവരി 2008 (UTC)

വാൻഡലിസം[തിരുത്തുക]

ഇതൊക്കെ ഇംഗ്ലീഷ് വിക്കി നയമനുസരിച്ച് വാർണിംഗ് ഇല്ലാതെ ഒരു വർഷം ബോക്ക് ചെയ്യുന്നതിന്‌ പാകമായ തിരുത്താണ്‌. കാര്യനിർ‌വാഹകർ ശ്രദ്ധിക്കുക. --ജേക്കബ് 12:32, 7 ജനുവരി 2008 (UTC)

സന്ദേശസഞ്ചയം[തിരുത്തുക]

transwiki-യിൽനിന്ന് commit ചെയ്തപ്പോൾ ബോട്ട് കാണിച്ച പിശകുമൂലമായിരിക്കണം — കാരണം വ്യക്തമല്ല, എന്റെ ബോട്ടല്ല.. :) — മലയാളം വിക്കിസം‌രംഭങ്ങളിലെ സന്ദേശങ്ങളിൽ ഉപയോഗിക്കുന്ന {{SITENAME}} എന്ന വാക്ക് വിക്കിനിഘണ്ടു എന്നായി subst ചെയ്തു മാറ്റപ്പെട്ടിട്ടുണ്ട്. ആയതിനാൽ കാര്യനിർ‌വാഹകർ താഴെപ്പറയുന്ന കാര്യം ചെയ്താൽ ഉപകാരപ്രദമായിരിക്കും:

 1. Go to Special:Allmessages
 2. Search for വിക്കിനിഘണ്ടു
 3. Translate those "untranslated" message with priority

ഒരു കാര്യം പ്രത്യേകം സൂചിപ്പിക്കാനുള്ളത് — {{SITENAME}} മാറിയിട്ടില്ല, എന്നാൽ {{SITENAME}} എന്ന വാക്കുപയോഗിക്കുന്ന ചില മീഡിയാവിക്കി സന്ദേശങ്ങളിൽ മാത്രമേ മാറ്റം വന്നിട്ടുള്ളൂ. --ജേക്കബ് 14:58, 3 ഫെബ്രുവരി 2008 (UTC)


ഒരു സന്ദേശവും മാറ്റണ്ട. കസ്റ്റമൈസ് ചെയ്താൽ പിന്നെ ഓരോ സന്ദേശവും മാറ്റേണ്ടി വരും. ബീറ്റാവിക്കിയിൽ കമ്മിറ്റ് ചെയ്താൽ എല്ലാ വിക്കികലിലും ശരിയായി കൊള്ളും. ഞാൻ മിക്കവാറും ഒക്കെ ഫിക്സ് ചെയ്തിട്ടുണ്ട്.--ഷിജു അലക്സ് 15:14, 3 ഫെബ്രുവരി 2008 (UTC)

മിയമിയ എന്ന ഉപയോക്താവിന്റെ സംഭാവനകൾ[തിരുത്തുക]

മുമ്പു സന്തുലിതമായ ഒട്ടേറെ ക്രിസ്തീയ ലേഖനങ്ങളിൽ മിയമിയ എന്ന ഉപയോക്താവ് തന്ത്രപരമായി POV Pushing എന്ന രീതിയിലുള്ള നശീകരണപ്രവർത്തനങ്ങൾ നടത്തുന്നത് ദയവായി ശ്രദ്ധിക്കുക. ഞാൻ ക്രിസ്തീയ വിഷയത്തിൽ സംഭാവന നൽകുന്ന ഉപയോക്താവാകയാൽ ഇതിൽ എനിക്കു കാര്യനിർ‌വാഹകപദവി ഉപയോഗിച്ചു Dispute Resolution നടത്താനാവില്ല. മറ്റു കാര്യനിർ‌വാഹകർ ശ്രദ്ധിക്കുമല്ലോ. --ജേക്കബ് 19:09, 6 ഫെബ്രുവരി 2008 (UTC)

മിയമിയ എന്ന ഉപയോക്താവ് വിക്കിയിൽ നടത്തിയ പ്രവർത്തനങ്ങൾ പരിശോധിച്ച് കാര്യനിർ‌വാഹകർ വേണ്ട നടപടികൾ എടുക്കാൻ അപേക്ഷ--അനൂപൻ 18:29, 9 ഫെബ്രുവരി 2008 (UTC)
ഷിജു അൽകെസ് ചെയ്തതും നോക്കണമെന്ന് കൂട്ടത്തിൽ പറയുന്നു --മിയമിയ 18:34, 9 ഫെബ്രുവരി 2008 (UTC)

അതെ ഞാൻ ചെയ്തു എന്താണെന്നോ.

 1. സൈറ്റിൽ നിന്നു കോപ്പിയടിച്ച് സ്വന്തം സൃഷ്ടിയാണെന്ന പേരിൽ വിക്കിയിലിടട്ട ഒരു കണ്ടെന്റ് മോഷ്ടാവിനെ പിടിച്ചു.
 2. ആസ്കിയിലുള്ള ടെക്സ്റ്റ് ഗൂഗിളീൽ സേർച്ച് ചെയ്തു കണ്ടു പിടിക്കാൻ വെല്ലു വിളിച്ച മിയാമിയയുടെ തന്ത്രം പൊളിച്ചു
 3. ക്രിസ്താനുദേവാനുകരണം, ബോഡെ നിയമം തുടങ്ങിഅയതിൽ നടത്തിയ വാൻഡലിസം ഒഴിവാക്കി

ബാക്കി പിറകെ. --ഷിജു അലക്സ് 18:40, 9 ഫെബ്രുവരി 2008 (UTC)

MiyaMiya[തിരുത്തുക]

ഇവിടെ വ്യാജ ഒപ്പിട്ടതിന്‌ ഈ ഉപയോക്താവിനെ വിലക്കിയിരിക്കുന്നു. ഇതുകൂ‍ടാതെ നിരന്തരമായ ട്രോളിംഗ് തുടരുന്നതിനാൽ ഒരു ദിവസത്തേക്ക് വിലക്കിയിരിക്കുന്നു. മുഖ്യകാര്യനിർ‌വാഹകര് ഈ ഉപയോക്താവിന്റെ വിലക്ക് പുനഃപരിശോധിച്ച് ഉചിതമായവിധം നീട്ടാൻ നിർദേശിക്കുന്നു. --ജേക്കബ് 14:46, 11 ഫെബ്രുവരി 2008 (UTC)

വിലക്ക് അനന്തകാലത്തേക്ക് നീട്ടിയിട്ടുണ്ട്. നേരത്തേ തടഞ്ഞ ഉപയോക്താവിന്റെ പേരിൽ തന്നെ അക്കൗണ്ട് ഉണ്ടാക്കി, മറ്റൊരു ഉപയോക്താവിന്റെ പേരിൽ കള്ള ഒപ്പിട്ടതിനാണ്‌ ഇത്. --ജ്യോതിസ് 16:30, 11 ഫെബ്രുവരി 2008 (UTC)


മതത്തിന്റെ പേരിലുള്ള സ്വാഗതം[തിരുത്തുക]

വിക്കിപീഡിയയിൽ ഇപ്പോൾ മതം നോക്കിയാണു സ്വാഗതം പറച്ചിൽ. അതും സ്പെഷ്യൽ സ്വാഗതം. കാര്യ നിർ‌വാഹകർ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ? സ്വാഗതം. സ്വാഗതം അതും ഐപിയുടെ വഹ --ഷിജു അലക്സ് 16:34, 12 ഫെബ്രുവരി 2008 (UTC)


സ്വർഗ്ഗാരോഹണ ഗോവണിക്ക് ചാർത്തിയ POV ഫലകം[തിരുത്തുക]

ഈ ലേഖനത്തിന്, എഴുതി 24 മണിക്കൂർ തികയുന്നതിനു മുൻപ്, പേരറിയാത്ത ഒരുപയോക്താവ് രണ്ടുവട്ടം POV ഫലകം ചാർത്തിയിരിക്കുന്നു. ആദ്യത്തെ വട്ടം അതു കണ്ടപ്പോൾ, അതിന്റെ സം‌വാദം വേദിയിൽ സാമാന്യം ദീർഘമായ വിശദീകരണം കൊടുത്തിട്ട് ഞാൻ ഫലകം മാറ്റിയെങ്കിലും ഇപ്പോൾ കാരണമൊന്നും കാണിക്കാതെയും എന്റെ വിശദീകരണത്തിന് മറുപടി പറയാതെയും അത് പുനസ്ഥാപിച്ചിരിക്കുന്നു. ഇത് സംശയമില്ലാത്ത Vandalism ആണ്. കാര്യനിർ‌വാഹകർ വേണ്ടത് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.Georgekutty 15:59, 18 ഫെബ്രുവരി 2008 (UTC)

Yes check.svg - ഐപ്പി ബ്ലോക്കിയിട്ടുണ്ട്. --ജ്യോതിസ് 16:00, 18 ഫെബ്രുവരി 2008 (UTC)

:ലേഖനം പ്രൊട്ടക്റ്റ് ചെയ്തിട്ടുണ്ട്. --Vssun 03:58, 19 ഫെബ്രുവരി 2008 (UTC)

തീർത്തും പ്രകോപനപരമായ ഒരു ലേഖനം[തിരുത്തുക]

ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദ മഠം എന്ന നോവലിനെക്കുറിച്ച് തികച്ചും പ്രകോപനപരമായ ഒരു ലേഖനം വിക്കിയിൽ കടന്നു കൂടിയിരിക്കുന്നു. ദുരുദ്ദേശത്തോടെ എഴുതപ്പെട്ടതെന്നേ ഇതിനെക്കുറിച്ച് പറയാനൊക്കൂ. ആ നോവൽ പ്രധാനമല്ല എന്നോ അതിനെക്കുറിച്ച് ലേഖനം വിക്കിയിൽ ലേഖനം വേണ്ട എന്നോ അല്ല. പക്ഷേ ഇങ്ങനെ ഒരെണ്ണം വച്ചുകൊണ്ടിരിക്കുന്നതിനേക്കാൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്. ഇത് ഉടനേ മാറ്റണം.Georgekutty 10:53, 25 ഫെബ്രുവരി 2008 (UTC)

ഒരു ഉപയോക്താവിന്റെ സംഭാവനകൾ[തിരുത്തുക]

അജയ്‌ലാൽ എന്ന ഉപയോക്താവ് വിക്കിപീഡിയയിൽ നടത്തിയിട്ടുള്ള സം‌ഭാവനകളൂം തിരുത്തലുകളും കാര്യ‌നിർ‌വാഹകർ ശ്രദ്ധിക്കുക. --അനൂപൻ 06:43, 11 മാർച്ച് 2008 (UTC)


തിരച്ചിലിന്റെ ഫലം[തിരുത്തുക]

[1]ഈ താളിൽ Google തുടങ്ങിയ Options ഇപ്പോൾ കാണാനില്ല, ഇംഗ്ലീഷ് വിക്കിയിൽ MediaWiki Search എന്നതിനുപുറമേ Yahoo, Google എന്നിവ ലഭ്യമാണ്‌[2] ഇതൊന്ന് ശ്രദ്ധിക്കണേ ----ഷാജി 14:39, 2 ഏപ്രിൽ 2008 (UTC)

മതം സ്വീകരിച്ചവരുടെ പട്ടിക[തിരുത്തുക]

ഇത്തരം മൂന്നു ലേഖങ്ങൾ നിലവിൽ വന്നിരിക്കുന്നു. ശ്രദ്ധിക്കണം. ഇനി കൂടുതൽ വരുന്നതിന് മുൻപ് എല്ലാം ഡിലീറ്റുകയാണ് വഴി.Georgekutty 19:54, 13 ഏപ്രിൽ 2008 (UTC)

വിക്കിയെ വർഗ്ഗീയമായി വിഭജിക്കാൻ ശ്രമിക്കുന്നതും വൈജ്ഞാനിക സ്വഭാവം ഇല്ലത്തതുമായ ഇത്തരം പട്ടികകൾ വിക്കിയിൽ നിന്നു എത്രയും പെട്ടെന്നു ഒഴിവാക്കേണ്ടതാകുന്നു. ഇംഗ്ലീഷ് വിക്കിയിൽ ഉള്ള എന്തും മലയാളം വിക്കിയിൽ വരാം എന്നതിലേക്കു മലയാളം വിക്കി അധഃപതിക്കരുത്.
അതിഒടൊപ്പം വിക്കിയിൽ മതപരത കൊണ്ടു വന്ന് വിക്കിയെ വർഗ്ഗിയവൽക്കരിക്കുവാൻ ശ്രമിക്കുന്ന ഉപയോക്താക്കൾക്ക് ഒരു താക്കിതും കൊടുക്കേണ്ടതാകുന്നു. സം‌ഭവങ്ങൾ ആവർത്തിക്കുന്ന സ്ഥിതിക്കു ഇനി താക്കീതിൽ തിർത്തണം എന്നും തോന്നുന്നില്ല.
ഇത്തരം സന്ദർഭങ്ങളിൽ ഇടപ്പെട്ട് ഉചിതമായ നയങ്ങൾ രൂപവത്കരിക്കുന്നതിനു വേണ്ടിയാണു നിങ്ങലിൽ കുറച്ച് പേർക്ക് കാര്യനിർ‌വാഹകർ എന്ന സ്ഥാനവും തന്നു ഇരുത്തിയിരിക്കുന്നത്. അതിനാൽ കണ്ണടച്ചു ഇരുട്ടാക്കുന്ന പരിപാടികൾ നിറുത്തി ഈ സന്ദർഭത്തിൽ ഇടപെടലുകൾ നടത്തുക. --ഷിജു അലക്സ് 03:46, 14 ഏപ്രിൽ 2008 (UTC)


പട്ടിക ഉണ്ടാക്കിയവരോ അതോ പട്ടികക്ക് വർഗ്ഗീയതചാർത്തുന്നവരോ ആരാണ് യഥാർത്ഥ കുറ്റം ചെയ്യുന്നവർ. ഒരാൾ സംവാദ താളിൽ എഴുതിയത് നോക്കുക. ഇസ്ലാം മതം വിട്ടവരുടെ പട്ടികയോ! എന്താണീ പറയുന്നത്? മതത്യാഗം(Apostacy)(ഇസ്ലാമിൽ നിന്നാണെങ്കിൽ മാത്രം!)മരണശിക്ഷ അർഹിക്കുന്ന കുറ്റമാണെന്ന അഭിപ്രായം എത്ര പ്രബലമാണെന്ന് ഇതെഴുതിയ ആൾ അറിയുന്നുണ്ടോ? അങ്ങനെ ഒരു പട്ടിക പരസ്യപ്പെടുത്തി, കുറേ പാവങ്ങളെ എന്തിന് കുഴയ്ക്കണം? സംവാദം:ഇസ്ലാം സ്വീകരിച്ചവരുടെ പട്ടിക.ബീഡിവലി നിർത്തിയ പ്രശസ്തരുടെ പട്ടിക വേണ്ടേന്ന് ഒരാൾ ചോദിക്കുന്നു.അതും വേണ്ടി വരും അതിലൊന്നും വിക്ഞാന സ്വഭാവം ഇല്ല എന്ന് സങ്കല്പിക്കുന്നു ചിലർ. കാര്യനിർവ്വാഹകർ തീരുമാനിക്കുക.-- നീലമാങ്ങ ♥♥✉  04:19, 14 ഏപ്രിൽ 2008 (UTC)
കാര്യനിർവാഹകരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഒരു ലേഖനം വേണ്ടാത്തതാണെങ്കിൽ ഏകപക്ഷീയമായി ഡിലീറ്റ് ചെയ്യുകയാണോ വിക്കിയിലെ പതിവ്?. ഡിലീറ്റ് ചെയ്യാനുള്ള ഫലകങ്ങൾ ചേർക്കുകയല്ലേ ചെയ്യാറ്? അതാരും ചേർത്തുകാണുന്നില്ല!. എല്ലാരും പരസ്പരം ചെളിവാരിയെറിയുന്ന തിരക്കിലാണൊ?--സാദിക്ക്‌ ഖാലിദ്‌ 07:03, 14 ഏപ്രിൽ 2008 (UTC)
മതപരമായ ലേഖനങ്ങൾ വിക്കിയിൽ വേണ്ടായെന്നു പറയുന്നതു ശരിയല്ല. അങ്ങനെയാരും പറയുന്നുമില്ല. എന്നാൽ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ലേഖനങ്ങൾ അവ എഴുതപ്പെട്ട സാഹചര്യങ്ങളും തുടർന്നുണ്ടായ തർക്കങ്ങളും പരിഗണിച്ച് കാര്യനിർ‌വാഹകർ വിവേചനാധികാരം ഉപയോഗിച്ച് ഒറ്റയടിക്ക് ഡിലിറ്റ് ചെയ്യുകയാണുവേണ്ടത്. ബഹുജനാഭിപ്രായം സ്വരൂപിച്ചിട്ട് ഇക്കാര്യങ്ങിൽ തീർപ്പുകല്പ്പിക്കാനിരിക്കുന്നത് വിക്കിപീഡിയയുടെ ചൈതന്യം ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന ഒട്ടേറെപ്പേരെ ഈ സം‌രംഭത്തിൽനിന്നു പിന്തിരിപ്പിക്കുമെന്നു മാത്രം. മിനിട്ടിൽ നൂറുകണക്കിനു ലേഖനങ്ങൾ പിറക്കുന്ന ഇംഗ്ലീഷ് വിക്കിയിൽ ഇത്തരം പട്ടികകൾ ആരും ശ്രദ്ധിക്കണമെന്നില്ല. കർമ്മോത്സുകരായ ഒട്ടേറെ ഉപയോക്താക്കളുള്ളപ്പോൾ ഇത്തരം പട്ടികാവിദഗ്ദ്ധരുടെ കൈക്രിയകൾക്ക് അവിടെ ചലനം സൃഷ്ടിക്കാനുമാകില്ല. എന്നാൽ നമ്മുടെ ഈ ചെറിയ സം‌രം‌ഭത്തിൽ ലേഖനങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കാനും ഹിഡൻ അജൻ‌ഡകളോടെ പ്രവർത്തിക്കുന്ന ശക്തികളെ നിയന്ത്രിക്കാനും കാര്യനിർ‌വാഹകരുടെ സജീവമായ ഇടപെടലല്ലാതെ മറ്റൊരു പരിഹാരവുമില്ല.--മൻ‌ജിത് കൈനി 05:27, 16 ഏപ്രിൽ 2008 (UTC)

ഒന്നിന്റെ സ്രഷ്ടാവായ എനിക്ക് മേൽ പറഞ്ഞ അഭിപ്രായത്തിനോട് യോജിപ്പാണ്‌. ഒരു മതത്തിന്റെ മാത്രം പട്ടിയയുണ്ടാക്കി എന്തോ കാര്യംസാധിക്കാനായി ഇറങ്ങിത്തിരിച്ചവരുടെ ശ്രദ്ധക്കായി എഴുതിയെന്നേ ഉള്ളൂ. എനിക്ക് പ്രത്യേകിച്ച് ഹിഡൺ അജണ്ഡ ഇല്ല എന്ന് സൂചിപ്പിക്കട്ടേ.. --ചള്ളിയാൻ ♫ ♫ 08:25, 16 ഏപ്രിൽ 2008 (UTC)

മായ്ച്ചതിനോട് എനിക്കും യോജിപ്പാണ്. ചള്ളിയാൻ സൂചിപ്പിച്ച അതേ കാരണത്തിലാണ് ഞാനും ലേഖനം തുടങ്ങിയത്.--അഭി 09:07, 16 ഏപ്രിൽ 2008 (UTC)

മായിച്ചതിനോട് പരിപൂർണമായി ഞാനും യോജിക്കുന്നു.--ലിജു മൂലയിൽ 14:28, 16 ഏപ്രിൽ 2008 (UTC)

ഒരു സംശയവും വേണ്ട ഡിലീഷനോട് യോജിക്കുന്നു. ബീഡിവലി നിര്ത്തിയവരുടെ പട്ടിക :) അതെനിക്കിഷ്ടപ്പെട്ടു, കിടുക്കന്. വിവരമുള്ള അഡ്മിന്‌ വിജയാശംസകള് --പച്ച പീടിക 15:17, 16 ഏപ്രിൽ 2008 (UTC)

ഡിലീറ്റ് ചെയ്തതിനോട് യോജിക്കുന്നില്ല-- നീലമാങ്ങ ♥♥✉  16:04, 16 ഏപ്രിൽ 2008 (UTC)

കൊഞ്ഞനം‌കുത്തൽ[തിരുത്തുക]

ഈ താളിലെ സം‌വാദം ദയവായി ശ്രദ്ധിക്കുക. അതിനോടടുത്ത് നടന്ന ഓപ്പൺ പ്രോക്സി വാൻ‌ഡലുകളെയും. ഇതര ഉപയോക്താക്കൾ എവിടെയെങ്കിലും ഉന്നയിച്ച സം‌വാദങ്ങൾ പെറുക്കിയെടുത്ത് മറ്റു സം‌വാദ താളുകളിൽ നിക്ഷേപിക്കുന്ന ഏർപ്പാട് ആദ്യമായല്ല. ഇതു വാൻ‌ഡലിസമല്ലെങ്കിൽ പിന്നെന്ത്. ബ്ലോക്ക് ചെയ്താലോ തുടങ്ങുന്ന ലേഖനങ്ങൾ ഡിലിറ്റ് ചെയ്താലോ ഉണ്ടായേക്കാവുന്ന ഓപ്പൺ പ്രോക്സി യുദ്ധത്തെ ഭയന്നാണു നടപടികൾ നീട്ടിവയ്ക്കുന്നതെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് അനുഭവങ്ങൾ തെളിയിച്ചു കഴിഞ്ഞില്ലേ. ഇക്കാര്യത്തിൽ ശക്തമായ നടപടി പ്രതീക്ഷിക്കുന്നു.--മൻ‌ജിത് കൈനി 18:37, 16 ഏപ്രിൽ 2008 (UTC)

ഒരുപഭോക്താവ് കഴിഞ്ഞ ഒരു മണിക്കൂറായി, മിനിറ്റിൽ ഒരെഡിറ്റിങ്ങ് വച്ച് നടത്തുന്നു. എന്തിനാണാവോ പുറപ്പാട്? ശ്രദ്ധിക്കണം. 50 മിനിട്ടിൽ 50 എണ്ണം ഞാൻ എണ്ണി.Georgekutty 11:05, 30 ഏപ്രിൽ 2008 (UTC)

User:Sevak ഒട്ടനവധി ലേഖനങ്ങളില് അനാവശ്യമായി തെളിവ് ചോദിച്ചിരിക്കുന്നതു കണ്ട് ആദ്യം ബ്ലോക്ക് ചെയ്തെങ്കിലും ഉടനെ തന്നെ അണ്‌ബ്ലോക്ക് ചെയ്തു. അവിടവിടെ ലിങ്ക് ചേര്ക്കാനും ശ്രമിച്ചിട്ടുണ്ടെന്നതാണ്‌ കാരണം. ഇനിയും അനാവശ്യ തെളിവുകള് ചോദിച്ചാല് ബ്ലോക് (കുറഞ്ഞകാലത്തേക്ക്) ചെയ്യാന് താത്പര്യപ്പെടുന്നു.--പ്രവീൺ:സംവാദം 11:25, 30 ഏപ്രിൽ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --ജേക്കബ് 11:27, 30 ഏപ്രിൽ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --ചള്ളിയാൻ ♫ ♫ 13:46, 30 ഏപ്രിൽ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു- നമ്മുടെ വോട്ടെടുപ്പ് നയത്തിലുള്ള ഒരു പിഴവ് മുതലെടുക്കുന്നതിനുള്ള ശ്രമം ആണൊ ഇതെന്നു സംശയം. കുറഞ്ഞത് 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം എന്ന നയവും 7 ദിവസം താളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താം എന്ന നയവും മുതലെടുക്കാൻ ഉള്ള ഒരു ശ്രമം ആണെന്നു എനിക്കു തോന്നുന്നു. 7 ദിവസം കൊണ്ട് ആർക്കും ഇങ്ങനെ തെളിവുകൾ ചോദിച്ച് 100 തിരുത്തലുകൾ നടത്താമല്ലോ--അനൂപൻ 15:09, 30 ഏപ്രിൽ 2008 (UTC)
As of now എതിര്‌ക്കുന്നു. അങ്ങേരുടെ ഉദ്ദേശം നല്ലതല്ലായിരിക്കാം, പക്ഷേ പല ടാഗുകളും ശരിയാണ്. കല്പ്പാത്തിപ്പുഴയ്ക്കു ക്ഷേത്റത്തില് നിന്നോ, അതോ ക്ഷേത്റത്തിന് പുഴയില്നിന്നോ പേരുവന്നതു എന്നും, സൂറ്റ്റ് ഏറ്റവും ക്ലീന് ആയ ജില്ല എന്നതിനും തെളിവു ചോദിക്കുന്നതില് തെറ്റൊന്നും ഇല്ല. അനാവശ്യമാണോ അല്ലയോ എന്നു നിശ്ചയിക്കേണ്ടതു case-by-case അടിസഥാനത്തിലായിരിക്കണം, അല്ലാതെ തെളിവു ചോദിക്കുന്നതിനു flat ആയ ban പാടില്ല. അപ്പി ഹിപ്പി (talk) 01:59, 1 മേയ് 2008 (UTC)
ഞാൻ പൊതുവേയുള്ള തത്ത്വം പറഞ്ഞതാണ്‌. ഇദ്ദേഹത്തിന്റെ ബാക്കിയുള്ള edit-കൾ വായിച്ചതിൽ നിന്ന് മുകളിൽ പറഞ്ഞത് ഇദ്ദേഹത്തിന് ബാധകമാക്കണോ എന്ന് സംശയം തോന്നുന്നു. അപ്പി ഹിപ്പി (talk) 11:49, 2 മേയ് 2008 (UTC)

വിശദമായി ഒരു വാണിങ്ങ് കൊടുക്കുക. എന്നിട്ട് പിന്നീട് ബാന്നിയാൽ പോരേ? --ലിജു മൂലയിൽ 04:13, 1 മേയ് 2008 (UTC)

ശതാഭിഷേകം[തിരുത്തുക]

ഇത് രസമുള്ള കേസാണ്. സേവകന്റെ പതിമൂന്നാമത്തെ എഡിറങ്ങ് 'ത്രിത്വം' എന്ന ലേഖനത്തിൽ ഏപ്രിൽ 14-ന് നടന്നു. പിന്നെ കണ്ടത്ത് ഏപ്രിൽ 29-ന് വോട്ട് ചെയ്യാനാണ്. വൊട്ടിങ്ങ് പതിനാലാം എഡിറ്റിങ്ങായി. 100 തികഞ്ഞില്ല എന്ന കാരണത്താൽ വോട്ട് അസാധുവായപ്പോൾ, പെട്ടെന്ന് എഡിറ്റിങ്ങ് കുശലത മിനിറ്റിൻ ഒന്ന് എന്ന റേറ്റിലായി. ആദ്യം തെളിവ് ചോദ്യമായിരുന്നു. അതിന് മുന്നറിയിപ്പ് കിട്ടിയപ്പോൾ, കർമ്മോൽസുകത മറ്റു വഴികളിലേക്ക് തിരിച്ചു. കേസ് വളരെ കരുണാപൂർവം കൈകാര്യം ചെയ്യേണടത് തന്നെ. സാരമില്ല, ഇനി സേവനം നിർ‍ത്താനും മതി. ഇപ്പോഴത്തെ എന്റെ എണ്ണമനുസരിച്ച് ശതാഭിഷേകവും കഴിഞ്ഞ് നൂറ്റൊന്നിലെത്തിയിരിക്കുന്നു. വോട്ടിങ്ങ് യോഗ്യത പണിപ്പെട്ട് നേടിയ സ്ഥിതിക്ക് ഇനി വിശ്രമിക്കാനും മതി.Georgekutty 10:26, 1 മേയ് 2008 (UTC)

അങ്ങനെങ്കിലും വർക്കിയല്ലൊ!100 എന്നത് 1000 ആക്കിയാലോ എന്നൊരു അഭിപ്രായമുണ്ട്..... :)--ബിനോ 10:30, 1 മേയ് 2008 (UTC)
ഇത് കണ്ടിരുന്നോ?--സാദിക്ക്‌ ഖാലിദ്‌ 10:39, 1 മേയ് 2008 (UTC)
ആ ഐ.പി ആരിങ്കോ? എന്തായാലും നമ്മുടെ സേവക് ആശാനെ വെറുതെ വിട്ടേക്ക്...ഐ.പിയെ പിടിച്ചൊ..(രണ്ടും ഒന്നാണൊ എന്നൊരു സംശയം..)--ബിനോ 10:41, 1 മേയ് 2008 (UTC)

ചിത്രങ്ങൾ[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളിൽ പകർപ്പവകാശം ഇല്ലാത്തവയും ഒരു താളിലും ഉപയോഗിക്കാത്തതുമായ എല്ലാ ചിത്രങ്ങളും ഡിലീറ്റ് ചെയ്യുന്നതിനെ പറ്റി കാര്യനിർവാഹകരുടെ അഭിപ്രായം എന്താണ്?--അനൂപൻ 16:48, 8 മേയ് 2008 (UTC)

ഒരു അൺനോൺ ചങ്ങാതി[തിരുത്തുക]

ഒരു അൺനോൺ ചങ്ങാതി നമ്മുടെ ഫൽകങ്ങൾ ഒക്കെ ഇംഗ്ലീഷിലേക്കാക്കി . ഇയാൾക്ക് മലയാളം വിക്കിയിൽ അംഗത്വം പോലുമില്ലെന്നു തോന്നുന്നു. ഇതു കോമൺ ലോഗിൻ യൂസർ ആണോ? ഇതൊക്കെ റിവേർട്ടണോ--അനൂപൻ 08:37, 22 മേയ് 2008 (UTC)

അത് ബോട്ട് ഇറക്കുമതി ചെയ്ത കൂട്ടത്തിൽ ഇംഗ്ലീഷിൽ അപ്‌ഡേറ്റ് ആയ ഫലകങ്ങളും ഇറക്കുമതി ചെയ്യും. അങ്ങനെ പറ്റിപ്പോയതാണ്‌. ഞാൻ തിരുത്താം. --ജേക്കബ് 08:52, 22 മേയ് 2008 (UTC)
ഇറക്ക്-മതി എന്നു പറയേണ്ടി വരുമോ :-) --സാദിക്ക്‌ ഖാലിദ്‌ 08:58, 22 മേയ് 2008 (UTC)
എന്തേലും പ്രശ്നം കണ്ടാൽ ആ റോൾബാക്ക് അങ്ങു ഞെക്കിയാൽ മതി. :) --ജേക്കബ് 09:02, 22 മേയ് 2008 (UTC)

CSS classes[തിരുത്തുക]

Please append contents of ഉപയോക്താവ്:Tux the penguin/monobook.css to mediawiki:common.css. This will bring some more CSS classes. which are used in templates like Template:Unreferenced --ടക്സ് എന്ന പെൻ‌ഗ്വിൻ 10:43, 5 ജൂലൈ 2008 (UTC)

Yes check.svgDone. Plz verify it--അനൂപൻ 11:05, 5 ജൂലൈ 2008 (UTC)

Verified. thanks--ടക്സ് എന്ന പെൻ‌ഗ്വിൻ 11:06, 5 ജൂലൈ 2008 (UTC)

ഉപയോക്താതാളുകൾ റീഡയറ്ക്ട് ചെയ്യുന്നത്[തിരുത്തുക]

ഉപയോക്താവ്:Nairkd. ഇതേ പോലുള്ള റീഡയറക്ടുകൾ തെറ്റാണു. അഡീഷ‌ണൽ അക്കുണ്ട് ഉണ്ടാക്കനംനെകിൽ അതു ഉണ്ടാക്കുകയാണു വേണ്ടതു. അല്ലാതെ റീഡയറക്റ്റ് താളുകൾ ഉണ്ടാക്കുകയല്ല. മറ്റൊരു ഉപയോക്താവിനു പ്രസ്തുത നാമം ഉപയോഗിക്കുന്നതിനുള്ള അവസരമാണു ഇത്തരം റീഡയറക്ടിലൂടെ നഷ്ടപ്പ്ടുന്നത്. മാത്രമല്ല ഇത്തരം ഉപയോക്താക്കൾ, ഉപയോക്താക്കളുടെ എണ്ണത്തിൽ പെടുകയും ഇല്ല. ഇന്നലെയും ആരോ ഇങ്ങനെ ചെയ്തിരിക്കുന്നത് കണ്ടു. --Shiju Alex|ഷിജു അലക്സ് 13:12, 2 ഓഗസ്റ്റ്‌ 2008 (UTC)

റീഡയരക്ട് ഒഴിവാക്കിയിട്ടുണ്ട്--Anoopan| അനൂപൻ 13:49, 2 ഓഗസ്റ്റ്‌ 2008 (UTC)

നാമാധിനിവേശ അപേക്ഷ[തിരുത്തുക]

നാമാധിനിവേശത്തിനു വരുന്ന അപേക്ഷകൾ ഏതെങ്കിലും കാര്യനിര്വ്വാഹകർ കാണുന്ന മാത്രയിൽ ആവശ്യമായ കൺഫർമേഷൻ ചോദിച്ചാൽ ബ്യൂറോക്രാറ്റ് ലോഗിൻ ചെയ്യുന്നതു വരയുള്ള കാലതാമസം ഒഴിവാക്കാരുന്നു. ഇന്നലെയൊരപേക്ഷ ഒരു ദിവസം വൈകി :-(--പ്രവീൺ:സംവാദം 12:17, 16 ഓഗസ്റ്റ്‌ 2008 (UTC)


സ്വന്തം ലേഖനങ്ങൾ[തിരുത്തുക]

മലയാളം വിക്കിപീഡിഅയയിൽ ഒരാൾ അയാളെക്കുറിച്ച് തന്നെ ലേഖനം തുടങ്ങുന്ന പ്രവണത നല്ലതല്ല. എഴുതുന്ന ആൾ എത്ര പ്രശസ്തനായാലും. ഒരാൾ അയാളെക്കുറിച്ചുള്ള വിവരം യൂസർ പേജിൽ മാത്രെമേ എഴുതാവൂ എന്നും, ആ വ്യക്തിയെക്കുറിച്ചുള്ള ലേഖനം വിക്കിയിൽ നിലവിലുണ്ടെങ്കിൽ അതു ഒരു കാരണവശാലും തിരുത്തരുത് എന്നും ഉള്ള സന്ദേശം എവിടെയെങ്കിലും കൊടുക്കണം. അതു വെൽക്കം നോട്ടിൽ സൂചിപ്പിച്ചാലും കുഴപ്പമില്ല. --Shiju Alex|ഷിജു അലക്സ് 14:12, 17 ഓഗസ്റ്റ്‌ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു വെൽക്കം നോട്ടിലിടണമെന്നാണ്‌ എനിക്കും തോന്നുന്നത്. --ജ്യോതിസ് 15:32, 17 ഓഗസ്റ്റ്‌ 2008 (UTC)

സംവാദം:തോമസ് കുഴിനാപ്പുറത്ത്[തിരുത്തുക]

തോമസ് കുഴിനാപ്പുറത്ത് എന്ന ലേഖനത്തെ സംബന്ധിച്ചു ഗുരുതരമായ മൂന്നു വീഴ്ചകകളാണു കാര്യനിർവാകഹരുടെ ഭാഗത്തു നിന്നു ഉണ്ടായിരിക്കുന്നത്.

 1. ലേഖനം ഇപ്പോ ഡിലീറ്റണ്ട എന്നു അഭിപ്രായപ്പെടുകയും, വേറൊരു ഉപയോക്താവിന്റെ സം‌വാദം വായിച്ചു കഴിഞ്ഞപ്പോൾ പെട്ടെന്നു തന്നെ ഡിലീറ്റണം എന്നു തോന്നുകയും നൊട്ടബിലിറ്റി ടാഗ് ഉള്ള മിക്കവാറും ലേഖനങ്ങൾ ഒഴിവാക്കുകയും ചെയ്തു. അതിൽ ഒരെണ്ണം റീസ്റ്റോർ ചെയ്യുകയും ചെയ്തു. തെറ്റ്: നൊട്ടബിലിറ്റിയുടെ ചർച്ച ഇവിടെ നടന്നു കൊണ്ടിരിക്കുന്ന സമയത്തു അതിൽ സജീവമായി പങ്കെടുക്കാതെ വേറൊരു ഉപയോക്താവിന്റെ അഭിപ്രായം വായിച്ചതിന്റെ പേരിൽ വികാര ധീനനായി പ്രവർത്തിച്ചു.
 2. ഈ ലേഖനം ഡിലീറ്റ് ചെയ്യുന്നതിനെ പറ്റിയുള്ള ചർച്ചകളീലൂടെ സമയവായം എത്താൻ നോക്കുന്ന സമയത്തു ലെഖനം ഒഴിവക്കാൻ വേണ്ടി വൊട്ടെടുപ്പിനു വച്ചു. തെറ്റ്: വോട്ടെടുപ്പ് എന്നത് സമയവായത്തിലൂടെ തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല എങ്കിൽ അറ്റകൈയ്ക്കു പ്രയോഗിക്കെണ്ട ഒന്നാണു. എന്തിനും ഏതിനും വൊട്ടെടുപ്പിലേക്കു നീങ്ങാൻ വിക്കിപീദിയ ഒരു ജനാധിപത്യ സം‌വിധാനം അല്ല.
 3. ലെഖനത്തെ കുറിച്ചു ചർച്ച നടന്നു കൊണ്ടിരിക്കുകയും, മറ്റൊരു അഡ്മിൻ അതിനെക്കുറിച്ചുള്ള വൊട്ടെടുപ്പിനു തുടക്കമിടുകയും ചെയ്തു കഴിഞ്ഞപ്പോൾ എന്താണു സം‌ഭവം എന്നു പോലും നോക്കാതെ ലേഖനം തന്നെ ഡിലീറ്റ് ചെയ്തു. ആ പ്രവർത്തി അതിൽ തന്നെ വലിയ തെറ്റാണു.

വിക്കിയിലെ അഡ്മിനുകൾ തമ്മിൽ യാതൊരു കമ്മ്യൂണിക്കേഷനും നടക്കുന്നില്ല എന്നതിനു ഉത്തമ തെളിവാണു മുകളിലെ സംഭവവികാസങ്ങൾ. അഡ്മിനുകൾ തമ്മീൽ വിക്കിയിലോ, ഗ്രൂപ്പ് മെയിലിലോ, അതുമല്ലെങ്കിൽ അഡ്മിനുകൾക്കു വേണ്ടീ മാത്രം ഒരു ഗൂഗിൾ ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെയോ തമ്മിൽ സം‌വദിച്ചു ഇത്തരം സം‌ഭവങ്ങൾ ആവർത്തിക്കുന്നില്ല എന്നു ഉറപ്പു വരുത്തേണ്ടതാണു. --Shiju Alex|ഷിജു അലക്സ് 08:47, 8 സെപ്റ്റംബർ 2008 (UTC)

അല്ലല്ല, അങ്ങനെയല്ല. ഇക്കാര്യത്തിൽ ഒരു വോട്ടെടുപ്പ് തീരെ ആവശ്യമില്ല. ലേഖകന്റെ ഒഴിച്ച് മായ്ക്കുന്നതിനെതിരേ അഭിപ്രായവും ഇല്ലായിരുന്നു. ഹാങോണും ഇല്ലായിരുന്നു. സം‌വദിച്ച് സം‌വദിച്ച് എന്തിനു വെറുതേ വലിച്ചു നീട്ടണം എന്നോർത്തു. അത് ഡിലീറ്റിയിട്ട് വീണ്ടും ക്രിയേറ്റു ചെയ്യാതിരിക്കാൻ പ്രൊട്ടക്റ്റ് ചെയ്യണം എന്നായിരുന്നു ഉദ്ദേശിച്ചത്. ചെയ്തത് തിരിഞ്ഞൂപോയി എന്നത് വേറേ കാര്യം--പ്രവീൺ:സം‌വാദം 12:00, 8 സെപ്റ്റംബർ 2008 (UTC)


ബ്ലോക്ക്[തിരുത്തുക]

ലിജോറിജോ എന്ന ഉപയോക്താവ് ബ്ലോക്കു വാങ്ങേണ്ട വിധം നശീകരണ പ്രവർത്തനങ്ങൾ എന്തെങ്കിലും നടത്തിയിട്ടുണ്ടോ? അവസാനമായി അങ്ങോർ നടത്തിയ തിരുത്തലുകൾ പലതും തർക്കത്തിനു വക നൽകുന്നുണ്ട്. ഒരു ബ്രൗസറിനെപ്പറ്റിയുള്ള പേജിന്റെ ഇൻഫോബോക്സിൽ അതിന്റെ ഉപയോഗത്തിലിരിക്കുന്ന പതിപ്പിന്റെയാണോ അതോ പരീക്ഷണ ഘട്ടത്തിലുള്ള പതിപ്പിന്റെയാണോ സ്ക്രീൻ ഷോട്ട് നൽകേണ്ടത് എന്നത് ഒരു വിഷയം. അവസാന തിരുത്തൽ അതാണ്‌. ഉപയോഗത്തിലിരിക്കുന്ന പതിപ്പിന്റെയാണെന്ന് എന്റെ അഭിപ്രായം. മറ്റൊന്ന് DRMന്റെ പൂർണ്ണ രൂപം. ഡിജിറ്റൽ റൈറ്റ്സ് മാനേജ്മെന്റ് എന്നു മൈക്രോസോഫ്റ്റ് ഉപയോഗിക്കുമ്പോൾ ഫ്രീ സോഫ്റ്റ്‌വെയർ വക്താക്കൾ അത് ഡിജിറ്റൽ റെസ്ട്രിക്‌ഷൻസ് മാനേജ്മെന്റ് എന്നായിരിക്കണം എന്നു വാദിക്കുന്നു. വിസ്റ്റ പേജിൽ റൈറ്റ്സ് മാനേജ്മെന്റ് എന്നു മാറ്റിയ ഉപയോക്താവിനു വാണിങ്ങ് നൽകുകയും പിന്നെ ബ്ലൊക്ക് ചെയ്യുകയും ചെയ്യുമ്പോൾ മലയാളം വിക്കി ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെ വക്താക്കളാണെന്നൊരു ധ്വനി വരില്ലേ? ഇനി അങ്ങനെയാണോ? പ്രസ്തുത ഉപയോക്താവിന്റെ സംഭാവനകൾ ഓടിച്ചൊന്നു പരിശോധിച്ചപ്പോൾ ടെക്‌നിക്കൽ വിഷയങ്ങളിൽ ഒരുപക്ഷേ നല്ല സംഭാവനകൾ നൽകാൻ കഴിഞ്ഞേക്കുമെന്നു തോന്നി. ബ്ലോക്കിങ്ങിനുള്ള വിധം എന്തെങ്കിലും ചെയ്തോ എന്നും സംശയം. പരിശോധിക്കുമല്ലോ. മൻ‌ജിത് കൈനി 10:39, 21 സെപ്റ്റംബർ 2008 (UTC)

മൻജിത്ത് ഈ വിഷയത്തിൽ യഥാർത്ഥ വസ്തുതകൾ മനസ്സിലാക്കാതെയാണ്‌ പ്രതികരിച്ചതെന്ന് തോന്നുന്നു. ലിജോയെ സാദിഖ് ബ്ലോക്ക് ചെയ്യാനുള്ള കാരണം ഞാൻ മനസ്സിലാക്കിയെടുത്തോളം ലേഖനങ്ങളിൽ നിന്നും തുടർച്ചയായി വിവരങ്ങൾ മായ്ചതിനും, മുന്നറിയിപ്പുകൾ അവഗണിച്ചതിനുമാണ്‌. മുന്നറിയിപ്പുകൾ ലിജോയുടെ സം‌വാദം താളിൽ കാണാവുന്നതുമാണ്‌. മോസില്ലയുടെ താളിൽ നിന്നും, വിൻഡോസ് വിസ്റ്റയുടെ താളിൽ നിന്നും വിവരങ്ങൾ മായ്ചതിനും ,അതിനു നൽകിയ മുന്നറിയിപ്പുകൾ ആദ്യം അവഗണിക്കുകയും പിന്നീട് ലോഗിൻ ചെയ്യാതെയും, മി. എക്സ് എന്ന പേരിലൊരു അക്കൗണ്ട് ഉണ്ടാക്കിയും മറ്റും തുടർച്ചയായി വാൻഡലിസം നടത്തിയതിനാണ്‌ അയാളെ തടഞ്ഞത്. എത്ര നല്ല എഡിറ്റുകൾ നടത്തുന്ന വ്യക്തിയാണെങ്കിലും വാൻഡലിസം കാണിച്ചാൽ ബ്ലോക്ക് ചെയ്യണമെന്നാണെന്റെ പക്ഷം. പക്ഷേ ബ്ലോക്ക് കാലാവധി ഇത്രയധികം വേണമോ എന്നതു പരിഗണിക്കപ്പെടേണ്ട വസ്തുതയാണ്‌. --Anoopan| അനൂപൻ 13:32, 21 സെപ്റ്റംബർ 2008 (UTC)

ലിജോറിജോയുടെ എഡിറ്റുകളിൽ പലതും രസമാണ്‌. ഇതൊക്കെ നോക്കൂ :) [3], [4], [5], [6].--ജ്യോതിസ് 15:07, 21 സെപ്റ്റംബർ 2008 (UTC)

ലിജോറിജോയുടെ എഡിറ്റുകളുടെ കൂടെ പ്രത്യേകം:Contributions/Mr. X, പ്രത്യേകം:Contributions/61.2.207.63 എന്നിവ കൂടി ചേർത്തു വായിക്കാൻ താത്പര്യം --സാദിക്ക്‌ ഖാലിദ്‌ 15:42, 21 സെപ്റ്റംബർ 2008 (UTC)

ഉവ്വ്, ഒക്കെ നോക്കി. ഒക്കെയും വാൻഡലിസം എന്നതിനേക്കാൾ കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ്സ് ആയിട്ടേ എനിക്കു തോന്നിയുള്ളൂ. ജ്യോതിസിനു രസകരമെന്നു തോന്നിയ എഡിറ്റുകളൊക്കെയും ഒരു പുതുമുഖ ഉപയോക്താവിന്റെ തമാശകളായും. അനൂപൻ പറഞ്ഞിരിക്കുന്ന മുന്നറിയിപ്പുകൾ(അതിൽ മോസില്ലയിലെ മ തിരുത്തൽ അബദ്ധമാകാനേ വഴിയുള്ളൂ) അവഗണിച്ചു എന്നതു ന്യായമായി കണക്കാക്കാം. ഓമല്ലൂർ താളിൽ സൈമൺ ചീക്കനാൽ ചെയ്തതും അതുതന്നെയല്ലേ? പരിചയ സമ്പന്നരായ ഉപയോക്താക്കൾ പത്തും പതിനഞ്ചും ഐഡികളിൽ നിന്നും തനി വാൻഡലിസം കാണിച്ചിട്ടും ബ്ളോക്കു ചെയ്യപ്പെടാത്ത ഇവിടെ ലിജോറിജോയുടെ കാര്യത്തിൽ കാട്ടിയത് ന്യായമാണെന്ന് തോന്നുന്നില്ല. എന്റെ തോന്നലുകൾ അഡ്മിന്മാർ എല്ലാവരും അംഗീകരിക്കണമെന്നല്ല. എന്നാലും ഒരു പന്തിയിൽ രണ്ടു വിളമ്പെന്ന തോന്നൽ ഇല്ലാതാക്കുകയെങ്കിലും ചെയ്താൽ നന്ന്. മൻ‌ജിത് കൈനി 16:48, 21 സെപ്റ്റംബർ 2008 (UTC)

ഇതിൽ എന്താണ് അന്യായം! സൈമണെ ബ്ലോക്ക് ചെയ്യാതിരുന്നതോ, അതോ ലിജോറിജോയെ ബ്ലോക്ക് ചെയ്തതോ? ആദ്യത്തെതാണെങ്കിൽ ഇതുപോലൊരു ശ്രദ്ധക്ഷണിക്കൽ കുറിപ്പ് ഇതിനു മുൻപ് വരേണ്ടിയിരുന്നതല്ലേ? --സാദിക്ക്‌ ഖാലിദ്‌ 18:03, 21 സെപ്റ്റംബർ 2008 (UTC)

COI ഇവിടെ എങ്ങനെ വന്നെന്നു മനസ്സിലായില്ല?--ജ്യോതിസ് 18:45, 21 സെപ്റ്റംബർ 2008 (UTC)

ലിജോ റിജോയുടെ സം‌വാദത്താളിൽ നൽകിയിരിക്കുന്ന 2 എഡിറ്റുകളും അബദ്ധമാകാനാണ്‌ സാധ്യത. ബ്ലോക്ക് ചെയ്യാൻ പര്യാപ്തമായ കാരണങ്ങളായി തോന്നുന്നില്ല. പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള എഴുത്തുകളരിയെക്കുറിച്ചുള്ള ബോധ്യം ഇല്ലാത്തതിനാലായിരിക്കണം അദ്ദേഹം ഈ അബദ്ധങ്ങൾ ചെയ്തതെന്നു തോന്നുന്നു. അദ്ദേഹത്തെ അൺബ്ലോക്ക് ചെയ്യാൻ താല്പര്യപ്പെടുന്നു. --Vssun 09:56, 22 സെപ്റ്റംബർ 2008 (UTC)

പുതുമുഖങ്ങൾ നടത്തുന്ന (അതും ആദ്യത്തെ ദിവസങ്ങളിൽ) ഇത്തരം തിരുത്തലുകൾ വിക്കിയുടെ പ്രവർത്തനശൈലി മനസ്സിലാക്കാത്തതു കൊണ്ടു വരുന്നതാണു. അതിനാൽ തന്നെ മുന്നറിയിപ്പുകൾ അവഗണിച്ചാൽ ബ്ലൊക്ക് പരമാവധി ഒരു ദിവസത്തിൽ ഒതുക്കണം. അതിനു ശെഷവും വാൻഡലിസം തുടർന്നാൽ മാത്രമെ ബ്ലൊക്ക് കാലാവധി നീട്ടുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ.

എങ്കിലും ദുരുദ്ദേശത്തോടെ ഈ ഉപയോക്താവ് രണ്ടാമതൊരു അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട് എന്ന കാര്യം വിസ്മരിച്ചു കൂടാ. അതിനു പുറമേ ഐപിയിൽ നടത്തിയ വാൻഡലിസം. അതിനാൽ തന്നെ ഇദ്ദേഹത്തിനു പുതുമുഖത്തിന്റെ ആനുകൂല്യം നൽകാമോ എന്നു സം‌ശയമുണ്ട്.

എങ്കിലും പൊതുവെ പുതുമുഖങ്ങളുടെ ബ്ലോക്കിൽ ഞാൻ മുകളിൽ എഴുതിയ ശൈലി പിന്തുടരുകയാവും നല്ലത്. --Shiju Alex|ഷിജു അലക്സ് 10:16, 22 സെപ്റ്റംബർ 2008 (UTC)

ചങ്ങാതിമരെ, ഞാൻ തോറ്റു കീഴടങ്ങി. യൂസറെ ബ്ലോക്കുമ്പോൾ അഡ്മിന്മാർക്കുള്ള വിവേചനാധികാരം എപ്രകാരമാണ്‌ ഉപയോഗിക്കപ്പെടുന്നതെന്നു മനസ്സിലായി. ഈ യൂസർ സ്വന്തം ഐ.ഡിയിൽ നിന്നോ, സോക്ക് ഐഡിയിൽ നിന്നോ നടത്തിയ തിരുത്തലുകൾ ദുഷ്ടലാക്കോടെ അല്ല എന്നുതന്നെയാണ്‌ എന്റെ വിശ്വാസം. സോക്ക് ഐഡിയെ ബ്ലോക്ക് ചെയ്തതിൽ പരാതിയൊട്ടുമില്ല. ഈ രണ്ട് ഐഡികളിൽ നിന്നും അങ്ങോർ എന്തെങ്കിലും നിക്ഷിപ്ത താൽപര്യങ്ങൾ(സ്വന്തം പേരിലൊരു ലേഖനം, വല്യപ്പന്റെയും കാർന്നോന്മാരുടെയും സുഹൃത്തുക്കളുടെയും പേരിൽ ലേഖനം അങ്ങനെയങ്ങനെ) അടിച്ചു ചേർക്കാൻ ശ്രമിക്കുന്നുമില്ല. അങ്ങനെയൊരാളെ ബ്ളോക്കുമ്പോൾ അറിവു കുറവുകൊണ്ടോ അബദ്ധമായോ സംഭവിച്ച എഡിറ്റുകളെ വാൻഡലിസം എന്നു പറഞ്ഞ് ഒറ്റയടിക്ക് ബ്ലൊക്കുന്നതിനു പകരം അയാളുടെ സംഭാവനകളുടെ സ്വഭാവം മൊത്തത്തിൽ വിലയിരുത്താൻ ശ്രമിക്കണമായിരുന്നെന്നേ പറഞ്ഞുള്ളൂ. (സാദിഖേ, ഇതുപോലൊരാളെ ബ്ലോക്കാൻ ഒരു സൂചനയും ആവശ്യമില്ല. സൈമണെ ബ്ലോക്കാൻ ഞാൻ വന്നു കുറിപ്പിടുകയും വേണം അല്ലേ. നല്ല തമാശ.) പിന്നെ അഡ്മിന്മാർ എത്ര പരിശ്രമിച്ചാലും താല്പര്യമുള്ള ഉപയോക്താവിനെ ഈ സം‌രംഭത്തിൽ നിന്നും പിൻതിരിപ്പിക്കാനാവില്ലെന്ന് 61.2.207. ശ്രേണിയിലുള്ള ഐ.പി. നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഇയാളെ അനന്തകാലത്തേക്കു ബ്ലോക്കിയാലും ഇപ്പോൾ പരാതിയില്ല കേട്ടോ :) മൻ‌ജിത് കൈനി 20:18, 23 സെപ്റ്റംബർ 2008 (UTC)

ശരി അൺബ്ലോക്ക് ചെയ്തേക്കാം. എല്ലാ ബഹുമാനത്തോടും കൂടെ പറയട്ടേ, തെറ്റ് തെറ്റായി തന്നെ കാണണം. അല്ലാതെ മറ്റു വിക്കിപീഡിയരുടെ പ്രവർത്തനങ്ങളെ താഴ്തിക്കെട്ടുന്ന വിധത്തിൽ അയാളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുവാൻ ശ്രമിക്കേണ്ടതില്ല. പിന്നെ അവനു ബ്ലോക്ക് കിട്ടിയില്ല, ഇവനു കിട്ടി എന്നോക്കെ പറയേണ്ടതുണ്ടോ? ഒരോന്നും ന്യായവും അന്യായവും പരിശോധിച്ച് വിധി കല്പിക്കുവാൻ വിക്കിപീഡിയ ഒരു കോടതിയല്ല എന്നത് താങ്കൾകറിയാമെന്ന് കരുതുന്നു. സൈമണിന്റെ കാര്യങ്ങൾ ഇവിടേക്ക് വലിച്ചിഴക്കേണ്ട കാര്യമുണ്ടോ? പുതുമുഖമായതിനാൽ ബ്ലോക്കിന്റെ കാലാവധി കുറക്കെണമെന്ന ഒറ്റവരി കുറിപ്പിട്ടാൽ ഞാൻ തന്നെ ബ്ലോക്ക് കാലാവധി ഒരു ദിവസമാക്കുമായിരുന്നു. അതെങ്ങിനെ ഒറ്റവരി ലേഖനവും ഒരു കിലോമീറ്റർ സംവാദവുമാണല്ലോ വിക്കിയിൽ കൂടുതൽ പ്രചാരത്തിലുള്ളത്! --സാദിക്ക്‌ ഖാലിദ്‌ 09:07, 24 സെപ്റ്റംബർ 2008 (UTC)

മറുപടി[തിരുത്തുക]

ഞാൻ ഒരിക്കലും വിക്കിപീഡിയയെ നശിപ്പിക്കുവാൻ ശ്രമിച്ചിട്ടില്ല. പുതുക്കാൻ മാത്രമേ ശ്രമിച്ചിട്ടള്ളു. ഞാൻ മോസില്ല ഫയർഫോക്സ് എന്ന താളിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്തയായി സാദിക്ക് ഖാലിദ് പറഞ്ഞു. ഞാൻ വിവരങ്ങൾ നീക്കം ചെയ്യാൻ ശ്രമിച്ചിട്ടില്ല. പുതുക്കാൻ മാത്രമേ ശ്രമിച്ചിട്ടള്ളു.— ഈ തിരുത്തൽ നടത്തിയത് Lijorijo (സംവാദംസംഭാവനകൾ)

സാലഡ് വാൻഡലിസം[തിരുത്തുക]

ഇത് ആരും കാണുന്നില്ലേ? --  rameshng‍|രമേശ്‌‌   ► Talk:സംവാദം  01:55, 25 നവംബർ 2008 (UTC)

Yes check.svg -- ഒരു ദിവസത്തേക്ക് ബ്ലോക്ക് ചെയ്തിട്ടുണ്ട്. --Anoopan| അനൂപൻ 04:48, 25 നവംബർ 2008 (UTC)

ബോട്ട് ഫ്ലാഗ് ഇല്ലാത്ത ബോട്ടുകൾ[തിരുത്തുക]

നയപ്രകാരം ആഗോളയന്ത്രങ്ങൾ അനുവദിക്കുന്ന വിക്കിയായി ക്രമീകരിക്കാൻ അഭ്യർത്ഥിക്കാൻ ഈ പട്ടികയിൽ വിക്കിയുടെ പേരു ചേർക്കേണ്ടതാണ്‌. എന്നാൽ ആഗോളയന്ത്ര ഓപ്പറേറ്റർമാർ യന്ത്രം പ്രവർത്തിപ്പിക്കാനുള്ള വിക്കികൾക്കായി നോക്കുന്ന വിക്കിപ്പട്ടികയും ഇതുതന്നെ. അതിനാൽ ഗ്ലോബൽ ബോട്ട് വിക്കി ക്രമീകരണം പൂർത്തിയാകുന്നതുവരെ ബോട്ട് ഫ്ലാഗില്ലാതെ എഡിറ്റ് ചെയ്യുന്ന ബോട്ടുകളോട് അല്പം കാരുണ്യം കാണിക്കണം എന്നഭ്യർത്ഥിക്കുന്നു. എഡിറ്റു ചെയ്യുന്ന ബോട്ട് ഗ്ലോബൽ ബോട്ടാണോ എന്നറിയാൻ ഇവിടെ നോക്കാവുന്നതാണ്‌. --ജേക്കബ് 22:31, 21 ഏപ്രിൽ 2009 (UTC)

ഇ==വിക്കിപീഡിയയുടെ അപരനോ?== ഇത് എന്താണ്?. വിക്കിപീഡിയയുടെ അപരനോ?--Naveen Sankar 06:58, 24 ഏപ്രിൽ 2009 (UTC)

ഈ രണ്ടു വെബ്‌സൈറ്റുകളുംമീഡിയ വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു എന്നതൊഴിച്ചാൽ വിക്കിപീഡിയയും ഈ സം‌രഭവുമായി ബന്ധമൊന്നുമില്ല. മുകളിൽ പറഞ്ഞിരിക്കുന്ന വെബ്‌സൈറ്റ് കേരള ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള The State Institute of Encyclopaedic Publications പുറത്തിറക്കുന്ന സർവ്വവിജ്ഞാനകോശത്തിന്റെ വെ‌ബ് എഡിഷൻ ആണ്‌.--Anoopan| അനൂപൻ 07:47, 24 ഏപ്രിൽ 2009 (UTC)
ഇത് വിക്കി അപരനൊന്നുമല്ല.ഇത് മീഡിയാവിക്കി ഇനത്തിലാണുള്പ്പെടുന്നു. മീഡിയാവിക്കി GPL അനുമതിപത്രത്തിനുവിധേയമായി പ്രസിദ്ധീകരിക്കുന്ന ഒരു വിക്കി എഞ്ചിനാണ്. എല്ലാ വിക്കിമീഡിയാ സംരംഭങ്ങളും മറ്റു പല സൈറ്റുകളും മീഡിയാവിക്കി സോഫ്റ്റ്വെയർ ഉപയോഗിക്കുന്നു.

2005-ൽ മീഡിയാവിക്കി പ്രത്യേക പി.എച്.പി. സമ്മാനം എന്ന വിഭാഗത്തിൽ les Trophées du Libre അവാർഡ് നേടുകയുണ്ടായി. 2007-ലെ കണക്കുപ്രകാരം മീഡിയാവിക്കി ധാരാളം സൈറ്റുകളിൽ ഉപയോഗിക്കുന്നു.

വിക്കി സംരഭകര് തന്നെ അനുവദിക്കുന്ന സ്വതന്ത്ര സൈറ്റാണ്. വിക്കി സറ്റൈലില് ആര്ക്കും പണം കൊടുത്ത സ്വതന്ത്രമായ വിജ്ഞാനകോശങ്ങളുണ്ടാക്കാം. അതിന്റെ സ്റ്റൈല് മാത്രമേ വിക്കി മോഡലുണ്ടാവൂ. കണ്ടന്റിനോ മറ്റോ വിക്കിയുമായി ബന്ധമുണ്ടാവില്ല. നിലവില് എട്ട് വിക്കി സോഫ്ട് സൈറ്റുകളാണ് മലയാളത്തിലുള്ളത്.ഇവിടെ ചെന്നാല് ആ ലേഖനങ്ങളേതെല്ലാമെന്ന് കാണാം. മറ്റുഭാഷകളിലാവട്ടെ ഇത്തരം ഇംഗ്ലീഷ്അനേകായിരം സൈറ്റുകളുണ്ട്.--Zuhairali 06:16, 25 മേയ് 2011 (UTC)

പഞ്ചസ്തംഭം[തിരുത്തുക]

പഞ്ചസതംഭങ്ങളിൽ വരുത്തിയ മാറ്റം ശ്രദ്ധിക്കുക --Anoopan| അനൂപൻ 11:15, 13 മേയ് 2009 (UTC)

റിവെർട്ട് ചെയ്യുന്നതല്ലെ നല്ലത് --Jigesh talk 11:57, 13 മേയ് 2009 (UTC)

കുഴപ്പമില്ലെന്നു തോന്നുന്നു. വിട്ടുപോയ ചിലതൊക്കെ ചേർത്തിട്ടുണ്ട്. വ്യാകരണവും അല്പംകൂടി നന്നായിട്ടുണ്ട്. റിവേർട്ടുന്നതിനേക്കാൾ നല്ലത് തെറ്റുണ്ടെങ്കിൽ അതുമാത്രം തിരുത്തുന്നതാവും. --അഭി 12:08, 13 മേയ് 2009 (UTC)

ഇത്തരം താളുകൾ എഡിറ്റ് ചെയ്യുന്നതിനു മുന്നെ ഒരു സം‌വാദം വേണമെന്നു കരുതുന്നു.അ തു പോലെ ഇത്തരം താളുകൾ ഫുൾ പ്രൊട്ടക്ട് ചെയ്യുകയും വേണം--Anoopan| അനൂപൻ 13:05, 13 മേയ് 2009 (UTC)

തിരുത്തുകൾ നന്നായിട്ടുണ്ട്. ആദ്യത്തെ സ്തംഭത്തിൽ “ആകര സ്രോതസ്സുകൾ ഇല്ലാത്തവ...” എന്നത് “ഇതര സ്രോതസ്സുകൾ ഇല്ലാത്തവ...“ എന്നാണെന്ന് തോന്നുന്നു. ഈ സംവാദം വിക്കിപീഡിയ_സംവാദം:പഞ്ചസ്തംഭങ്ങൾ എന്ന താളിലാ‍ണ് കൂടുതൽ ചേരുകയെന്ന് തോന്നുന്നു. വിക്കിപീഡിയ:നിയമസംഹിത എന്നത് ലിങ്കോടുകൂടി വിക്കിപീഡിയ:പെരുമാറ്റച്ചട്ടം എന്നാക്കിയത് ശരിയായില്ല. ഇവ രണ്ടും മാറ്റുന്നുണ്ട് --സാദിക്ക്‌ ഖാലിദ്‌ 14:15, 13 മേയ് 2009 (UTC)

RedPillar.png

വിക്കിപീഡിയയ്ക്ക് അചഞ്ചലമായ നിയമങ്ങളില്ല, ഇവിടെ പറഞ്ഞിരിക്കുന്ന അഞ്ച് തത്ത്വങ്ങൾ ഒഴികെ. താളുകൾ തിരുത്തുന്നതും, തലക്കെട്ടു മാറ്റുന്നതും, പരിഷ്കരിക്കുന്നതും ധൈര്യമായി ചെയ്യുക. തെറ്റുകൾ സംഭവിക്കുമോ എന്ന് ഭയക്കേണ്ടതില്ല. മിക്ക അവസരങ്ങളിലും, ലേഖനങ്ങളുടെ എല്ലാ മുൻതിരുത്തലുകളും സംരക്ഷിച്ചു വെക്കാറുണ്ട്, അതുകൊണ്ട് താങ്കൾ യാദൃച്ഛികമായി താളുകൾ നശിപ്പിക്കുവാനോ വീണ്ടെടുക്കുവാൻ പറ്റാത്ത വിധം താളുകൾ ഇല്ലാതാക്കുവാനോ ഒരു സാധ്യതയുമില്ല.

ഇത് അഞ്ചാമത്തെ സ്തംഭം നവീകരിച്ചതാണ്. ഇതു ചേർക്കാമല്ലോ? --സാദിക്ക്‌ ഖാലിദ്‌ 15:17, 13 മേയ് 2009 (UTC)

Code of conduct എന്നതിനു് നിയമ സംഹിതയല്ല, പെരുമാറ്റച്ചട്ടം തന്നെയാണ് കൂടുതൽ യോജിക്കുന്നതെന്ന് തോന്നുന്നു. --Challiovsky Talkies ♫♫ 17:04, 13 മേയ് 2009 (UTC)

ചുവന്നകണ്ണി വരാതിരിക്കുവാനാണ് തത്കാലം അങ്ങനെയിട്ടത്. തലക്കെട്ട് മാറ്റുമ്പോൾ ആവശ്യമായ മാറ്റം പഞ്ചസ്തംഭം താളിലും വരുത്താവുന്നതാണ് --സാദിക്ക്‌ ഖാലിദ്‌ 06:18, 14 മേയ് 2009 (UTC)

ലീയുടെ ഒപ്പ്[തിരുത്തുക]

ലീ2008 എന്ന ഉപഭോക്താവിന്റെ ഒപ്പ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. പലപ്രാവശ്യം കാര്യങ്ങൾ അറിയിച്ചിട്ടും ലീ ഒപ്പ് മാറ്റാൻ തെയ്യാറുമല്ല. ഇതിന് ഒരു പരിഹാരം ഉണ്ടാക്കേണ്ടതാണ്.--Jigesh talk 09:51, 25 മേയ് 2009 (UTC)

http://en.wikipedia.org/wiki/Wikipedia:Sign#Transclusion_of_templates --Anoopan| അനൂപൻ 09:53, 25 മേയ് 2009 (UTC)
off wiki യിൽ ചർച്ച നടന്നത് കൊണ്ടാകാം ഇവിടെ തീരുമാനമാകും മുമ്പ് സാദിക്കും വാസുനും ഒപ്പിൽ വാണ്ടലിസം കാട്ടിയത്. ഇതിന്റെ പേരിൽ എന്തായാലും അഡ്മിനുകൾ ഗുണ്ടായിസം നടത്തി വിക്കിയുടെ ഉള്ള പേർ പോകാതിരിക്കാൻ തൽകാലം ഒപ്പ് മാറ്റി--—ഈ തിരുത്തൽ നടത്തിയത് lee2008 10:23, 25 മേയ് 2009 (UTC)

ആർ.എസ്.എസ്[തിരുത്തുക]

വിക്കിപീഡിയയിലെ ലേഖനങ്ങളെക്കുറിച്ചോ, വിക്കിയെസംബന്ധിച്ചോ അല്ലാതെയുള്ള ഇത്തരം സം‌വാദങ്ങൾ മുളയിലേ നുള്ളെണ്ടതാണു്. --Shiju Alex|ഷിജു അലക്സ് 11:33, 7 ജൂലൈ 2009 (UTC)

float - പൂർണമായി യോജിക്കുന്നു --ബിപിൻ 13:00, 7 ജൂലൈ 2009 (UTC)

കവാടം[തിരുത്തുക]

സൈറ്റു് നോട്ടീസിൽ ജ്യോതിശാസ്ത്ര കവാടത്തെ കുറിച്ചു് സൂചിപ്പിച്ച് ഒരു കുറിപ്പിടുക. ഇപ്പോൾ തുടങ്ങിയ ജ്യോതിശാസ്ത്ര കവാടം മറ്റുള്ള കവാടങ്ങൾ തുടങ്ങാൻ ഉപയോക്താക്കൾക്കു് ഒരു പ്രേരണ ആയി മാറണം. അതിനായി വിഷയ താല്പര്യം അനുസരിച്ചു് ഉപയോക്താക്കൾ കൂടി ചേരണം. --Shiju Alex|ഷിജു അലക്സ് 07:11, 15 ജൂലൈ 2009 (UTC)

☑Y ചെയ്തു --സാദിക്ക്‌ ഖാലിദ്‌ 08:19, 15 ജൂലൈ 2009 (UTC)

ഒപ്പു പ്രശ്നം[തിരുത്തുക]

BlueMango ☪ ഒപ്പ് പ്രശ്നമാണോ ? അവസാനത്തെ ചിഹ്നം ഒരു മതചിഹ്നമല്ലേ ? എന്തെങ്കിലും കുഴപ്പം തോന്നുന്നില്ലെങ്കിൽ ക്ഷമിക്കണം --Ranjith Siji Neon IT Public 10:22, 22 ജൂലൈ 2009 (UTC)

ഉപയോക്താവിനോട് ഒപ്പിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. --Vssun 10:45, 22 ജൂലൈ 2009 (UTC)
BlueMango ☪ മാറ്റിയിട്ടില്ലെന്നുതോന്നുന്നു --Neon. 08:07, 4 ഓഗസ്റ്റ് 2009 (UTC)
ഇത് ശ്രദ്ധിക്കുക --Vssun 10:25, 4 ഓഗസ്റ്റ് 2009 (UTC)

ഒപ്പ് (ചന്ദ്രക്കല) ഒരു മതചിഹ്നമാണെന്നു പറയാൻ സാധിക്കില്ല എന്നാണ് എൻറെ അഭിപ്രായം. അതു മാറ്റുകയോ മാറ്റാതെയിരിക്കുകയോ യുക്തം പോലെ ചെയ്യട്ടെ. മാളികവീട് (സംവാദം) 08:18, 14 ഫെബ്രുവരി 2018 (UTC)

ഹാക്കിംഗ്[തിരുത്തുക]

ഹാക്കിംഗ് എന്ന ലേഖനത്തിലെയും അതിന്റെ സംവാദ താളിലെ തിരുത്തലുകളും 117.199.0.126 എന്ന ഐ.പി യും ശ്രദ്ധിക്കുമല്ലൊ. ലേഖനത്തിന്റെ ആധികാരികതയുടെ ആവശ്യം ഉൾപ്പെടുത്തിയ ഉടൻ അത് നീക്കം ചെയ്യുകയും സം വാദത്താളിൽ സാക്ഷികൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. noble 20:21, 15 ഓഗസ്റ്റ് 2009 (UTC)

സമദ്[തിരുത്തുക]

Samad തുടർച്ചയായി വാണ്ടലിസവും വ്യക്തിആക്രമണങ്ങളും നടത്തുന്നു. ശ്രദ്ധിക്കുമല്ലോ.--—ഈ തിരുത്തൽ നടത്തിയത് lee2008 14:42, 31 ഒക്ടോബർ 2009 (UTC)

lee2008 ന്റെ ലേഖനമെഴുത്തും എഡിറ്റും വർഗീയതും വംശീയതയും വളർത്താൻ ഉപകരിക്കുന്നതും വിഷയത്തിന്റെ ഒരു ഭാഗം മാത്രം എടുത്തുകാട്ടുന്നതും പല വസ്തുതകളും മറച്ചു വെച്ചുള്ളതുമാണ്‌. തെളിവായി അദ്ദേഹത്തിന്റെ ചില എഡിറ്റുകൾ ഒഴിച്ചുള്ളവയല്ലാം ഉണ്ട്. ഇത് അഡ്മിന്മാർ ശ്രദ്ധിക്കുമല്ലോ--Apibrahimk 14:51, 31 ഒക്ടോബർ 2009 (UTC)

Apibrahimk എല്ലാ മേഖലകളിലും ഒരാൾക്ക് തീർച്ചയായും എഡിറ്റാൻ കഴിയില്ല. അത് താങ്കളൂം സമദും നടത്തുന്ന ആക്രമണങ്ങൾക്ക് ഉത്തരമാകുമെങ്കിൽ നമോവാകം. ചില പ്രത്യേക എഡിറ്റുകൾ നടത്തിയതിനാൽ അസഹിഷ്ണുത ഉണ്ടാവേണ്ട കാര്യം ഉണ്ടോ എന്നിക്കറിയില്ല.--—ഈ തിരുത്തൽ നടത്തിയത് lee2008 15:16, 31 ഒക്ടോബർ 2009 (UTC)

lee2008[തിരുത്തുക]

lee2008 എന്ന ഉപയോക്താവ് മറ്റു ഉപയോക്താക്കളെ മാത്രമല്ല ഇതര മതവിഭാഗ്ങ്ങളേയും പലപ്പോഴും അപഹസിക്കുകയും ഇകഴ്ത്തിപറയുകയും ചെയ്യുന്നുണ്ട്. ഉദാഹരണമായി ജിഹാദിലെ സം‌വാദത്താളിൽ പറഞ്ഞത്:മുസ്ലിംകൾ പുറത്തുമാത്രം പറയുന്നത് എഴുതാനുള്ള സ്ഥലമല്ല വിക്കിപീഡിയ എന്നത്. രണ്ടാമത്തത് ലൗ ജിഹാദിന്റെ സം‌വാദത്താളിൽ പറഞ്ഞത്: ഹോളോകോസ്റ്റിനെ മുസ്ലികൾ സംഘടനകൾ ഇല്ലാ എന്നു വാദിക്കുന്നു എന്ന ശുദ്ധവിവരക്കേടും മുസ്ലിം വിരോധവും എഴുതിയത്, മൂന്നാമത്തേത് അതേ താളിൽ തന്നെ മുസ്ലിംകളുണ്ടാക്കുന്ന ദലിത് സംഘടനകൾ എന്ന് പറഞ്ഞത്. ഇതൊക്കെയും യാതൊരു അടിസ്ഥനമില്ലാത്തതും വിവരക്കേടും മാത്രമല്ല വം‌ശീയത പ്രസരിപ്പിക്കുന്നതുമാണ്‌. ഇക്കാര്യത്തിൽ അഡ്മിന്മാർ വേണ്ടത് ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.--Apibrahimk 09:44, 3 നവംബർ 2009 (UTC)